കോടതിയില്‍ കയറി പള്‍സറെ പൊക്കിയ സിഐ അനന്തലാല്‍; ഇന്ന് വെള്ളം കുടിക്കുന്നത് പുരാവസ്തു തട്ടിപ്പുകാരന്റെ പേരില്‍

കേരളത്തെയാകെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. മലയാളികള്‍ അന്നു വരെ കേട്ടിട്ടില്ലാത്ത, പീഡനത്തിന് ക്വേട്ടേഷന്‍ കൊടുത്ത കേസ് എന്ന ലേബലിലാണ് നടി ആക്രമിക്കപ്പെട്ട സംഭവം എങ്ങും ചര്‍ച്ചയായത്. സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകള്ഡ എത്തി. നടന്‍ ദിലീപിന്റെ പേരും കേസില്‍ ഉള്‍പ്പെട്ടതോടെ കാര്യത്തിന്റെ ഗൗരവം ആകെ മാറി.

സംഭവത്തിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന വിളിപ്പേരുള്ള സുനില്‍കുമാറിനെ പിടികൂടിയതോടെ കേരളപ്പോലീസിന് അഭിനന്ദന പ്രവാഹവും വന്നു. കോടതിയില്‍ കയറിയാണ് പോലീസ് പള്‍സറിനെ പിടിച്ചിറക്കിയത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ സെന്‍ട്രല്‍ സിഐ അനന്തലാലും. നിരവധി പ്രധാന കേസുകളില്‍ പോലീസ് രംഗത്തിറക്കിയിട്ടുള്ള തുറുപ്പുചീട്ടാണ് ചേര്‍ത്തല സ്വദേശിയായ അനന്തലാല്‍. പ്രതികളെ ഏറ്റുമുട്ടല്‍ വഴി കീഴ്‌പ്പെടുത്തുന്നതില്‍ വിദഗ്ധനാണ് അദ്ദേഹം.

സുനി കോടതിയില്‍ ഉറപ്പായും കീഴടങ്ങിയേക്കുമെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. സുനി എത്തിയാല്‍ ഉടന്‍ പിടികൂടണമെന്ന ഉദ്ദേശത്തോടെ മഫ്തിയിലായിരുന്നു കൂടുതല്‍ പോലീസ് എത്തിയത്. സിഐ അനന്തലാല്‍ ഉള്‍പ്പെടെയുള്ള ചിലര്‍ യൂണിഫോമിലും. എന്നാല്‍ കോടതിയുടെ പിന്നിലെ മതില്‍ ചാടിക്കടന്ന് കറുത്ത കോട്ടിട്ടാണ് സുനിയും വിജീഷും കോടതിയിലേക്ക് പ്രവേശിച്ചത്. എന്നാല്‍ ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞ സമയമായതിനാല്‍ ഇവര്‍ക്ക് കീഴടങ്ങാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ പോലീസ് സംഘം പാഞ്ഞെത്തി. കോടതിയില്‍ കയറി അനന്തലാല്‍ തന്നെ സുനിയെ പുറത്തിറക്കി ജീപ്പിലേക്ക് കയറ്റി. വിജീഷിനെ മറ്റ് പോലീസുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.

അവിടെ മുതലാണ് കേസിന്റെ ഉന്നത ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. അനന്തലാലിന്റെ ചോദ്യം ചെയ്യലിലൂടെയായിരുന്നു ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ വവിരം ലഭിക്കുന്നത്. പള്‍സര്‍ സുനിയ്ക്ക് പിന്നിലുള്ളത് ദിലീപ് തന്നെ ആണെന്നുള്ള വിവരവും ആദ്യം പുറത്ത് വിട്ടത് അനന്തലാല്‍ തന്നെയായിരുന്നു. ഒരുപക്ഷേ അനന്തലാല്‍ ഇല്ലായിരുന്നുവെങ്കില്‍ ദിലീപിനെ കണക്ട് ചെയ്യും മുമ്പ് തന്നെ പള്‍സര്‍ സുനി രക്ഷപ്പെടുമായിരുന്നു. അതുകൊണ്ടു തന്നെ ദിലീപിന് അനന്തലാലിനോട് നല്ല നീരസമുണ്ടായിരിക്കും.

എന്നാല്‍ ഇപ്പോള്‍ ഈ അനന്തലാല്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെള്ളം കുടിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപിന്റെ പേര് ചികഞ്ഞ് പുറത്ത് കൊണ്ടു വന്നതിനാല്‍ തന്നെ ദിലീപിന്റെ ദുര്‍മന്ത്രവാദം കൊണ്ടാണ് ഇങ്ങനൊക്കെ സംഭവിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം പലരും പറയുന്നത്. മോണ്‍സന്‍ മാവുങ്കല്‍ എന്ന പുരാവസ്തു തട്ടിപ്പുകാരന്റെ കേസിലാണ് അനന്തലാല്‍ കുടുങ്ങിയതെന്നാണ് വിവരം.

മോന്‍സന്‍ മാവുങ്കലില്‍ നിന്ന പൊലീസുകാര്‍ പണം വാങ്ങിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊച്ചി മെട്രോ സി.ഐ അനന്തലാലിനും വയനാട് മേപ്പാടി എസ്.ഐ വിപിനുമെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ കൈപ്പറ്റിയ കൊച്ചി മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍, വയനാട മേപ്പാടി എസ്.ഐ എ.ബി വിപിന്‍ എന്നിവര്‍ക്കെതിരെ വകുപ്പ തല അന്വേഷണത്തിന ഡി.ജി.പി അനില്‍കാന്താണ് ഉത്തരവിട്ടത്.

അനന്തലാല്‍ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്. ഐ എബി വിപിന്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. പണം കൈമാറിയത് മോന്‍സന്റെ സഹായിയും പോക്‌സോ കേസ് പ്രതിയുമായ ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ്. എന്നാല്‍ മോന്‍സനില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും, അത് കടം ആയാണ് വാങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ നില്‍ക്കക്കള്ളിയില്ലാതെ ഓട്ടത്തിലാണ് അനന്തലാല്‍.

ദൈവത്തില്‍ വളരെയധികം വിശ്വാസമുള്ള ദിലീപിന് അല്ലറച്ചില്ലറ ദുര്‍മന്ത്രവാദ വിശ്വാസവും കൂടോത്ര പരിപാടികളുമെല്ലാം ഉണ്ടെന്നുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ പരന്നു കിടക്കുന്നതാണ്. സംഖ്യാശാസ്ത്രത്തിലടക്കം വിശ്വാസമുള്ള ദിലീപ് തന്റെ പേരിലെ സംഖ്യകളില്‍ മാറ്റം വരുത്തിയതുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായികുന്നു. അതികൊണ്ടാണ് ഇത്തരത്തിലൊരു സംഭവത്തില്‍ നടന്‍ ദിലീപിന്റെ പേരുകൂടി ഉയര്‍ന്നു വന്നത്.

Vijayasree Vijayasree :