നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഇടയ്ക്കിടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉടലെടുക്കാറുണ്ട്.
ഇപ്പോഴിതാ ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന ആവശ്യത്തില്‍ നിന്നും ഒരിക്കലും പിന്നോട്ടില്ലെന്ന് പറയുകയാണ് റിമ കല്ലിങ്കല്‍. സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി രൂപീകരിച്ച കമ്മീഷന് റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയാന്‍ എല്ലാവര്ക്കും താല്പര്യമുണ്ടെന്നും റിമ പറയുന്നു.
‘ഞങ്ങള്‍ എല്ലാവരുടെയും ഒരുപാട് കാലത്തെ സമയവും പ്രയത്നവുമാണ് അത്. ഞങ്ങളുടെ മാത്രം ആവശ്യമല്ല, എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയാണ് കമ്മീഷന് രൂപീകരിച്ചത്.സിനിമയില്‍ ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതില്‍ അഭിമാനമുണ്ട്
സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും വേണ്ടിയാണത്. നിര്‍മാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമാസെറ്റുകളിലും ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ ഉണ്ടായിരിക്കും. അതിന് നിമിത്തമായതില്‍ ഡബ്ല്യൂ.സി.സിയ്ക്ക് അഭിമാനമുണ്ട്,’ എന്നും റിമ കൂട്ടിച്ചേര്‍ത്തു.