ആലഞ്ചേരി തമ്പുരാൻ വീണ്ടും എത്തുന്നു; പക്ഷെ കൂട്ടത്തിൽ സൂര്യ മിസിങ്; ജഗന്നാഥൻ എന്ന വന്മരം വീഴും; സൂരജ് സാർ വീഴ്ത്തും; കൂടെവിടെ അടിപൊളി എപ്പിസോഡുകൾക്കായി പ്രതീക്ഷയോടെ പ്രേക്ഷകർ!

മലയാളികളുടെ ഹൃദയം കീഴടക്കിയ പരമ്പര കൂടെവിടെ ഇപ്പോൾ ഒരു പരാതികളും വിമർശങ്ങളും ഇല്ലാണ്ട് മുന്നേറുകയാണ്. അതിൽ കഴിഞ്ഞ ദിവസം ഒരു വലിയ ട്വിസ്റ്റ് ഉണ്ടായിരുന്നു. കഥയിലെ ഏറ്റവും വലിയ ഗുണ്ടയായിരുന്ന കരിപ്പെട്ടി സാബുവിന്റെ റീ എൻട്രി. ഒരു സമയത്ത് കൂടെവിടെയിൽ കഥാപാത്രങ്ങളായിരുന്നു. നെഗറ്റിവ് കഥാപാത്രങ്ങളെ കൊണ്ട് തട്ടി വീഴുന്ന അവസ്ഥ ആയിരുന്നു. റൈറ്റർ മാറിയതോടെ വില്ലന്മാർക്ക് പ്രത്യേക പരിഗണന കുറച്ചു കുറഞ്ഞു എന്നുവേണം കരുതാൻ.

ഇപ്പോൾ കഥയിലെ മെയിൻ വില്ലത്തി ആയിട്ടുള്ള റാണിയമ്മയ്ക്ക് പോലും പിടിച്ചു നില്ക്കാൻ സാധിക്കാത്ത അവസ്ഥ ആണ്. അപ്പോൾ നമുക്ക് ഇനിയുള്ള കഥയിലേക്ക് വരാം. ഇന്നലെ എപ്പിസോഡ് വീണ്ടും കൊണ്ടുപോയത്, സാബുവും മുത്തശിയും ആണ്., അവിടെ മുത്തശി ചോദിക്കുന്നുണ്ട്, ഇവരുടെ കല്യാണം കഴിഞ്ഞോ എന്ന്..

അപ്പോൾ സൂരജ് ആയിരുന്നു മറുപടി പറഞ്ഞത്. അവർ കുട്ടികളാണ് കല്യാണ പ്രായം ആയിട്ടില്ല എന്ന്. ശരിക്കും ഋഷിയും ഇപ്പോൾ കഥയിൽ ഒരു കുട്ടിയായിരിക്കുകയാണ്. അമ്മയുടെയും അച്ഛന്റെയും വാത്സല്യം ഒന്നിച്ചു നുണയാൻ കൊതിയ്ക്കുന്ന ഒരു കുഞ്ഞു കുട്ടി .

കഴിഞ്ഞ ഒന്നുരണ്ട് എപ്പിസോഡുകളായിട്ട് കഥയുടെ ട്രാക്ക് ഋഷിയുടെ കുടുംബ ബന്ധങ്ങളാണ്. അതിനു കാരണം ആദി സാറിന്റെ തിരിച്ചു വരവാണ്. ആദി സാർ വന്നതുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് കാര്യങ്ങൾ പ്രേക്ഷകർ അറിയാനുണ്ട്. അതിൽ ഒരു വിഷയത്തിലേക്കാണ് ഇപ്പോൾ പൂർണ്ണമായും കഥ ഫോക്കസ് ചെയ്യുന്നത്.

ആദി അതിഥി ബന്ധം. അത് ഇനി നടക്കുമോ. പരസ്പരം ബന്ധം വേർപിരിഞ്ഞ രണ്ടുപേർ ഇനി ഒന്നിക്കുക എന്ന് പറയുന്നത് മാളിയേക്കൽ തറവാട്ടിൽ വലിയ നാണക്കേടാണ്. ആ നാണക്കേടു ഒരുപക്ഷെ മലയാളികളിലും ഉണ്ടാകും. സീരിയലിലും സിനിമയിലും എല്ലാം ഇത്തരം കഥയെ സപ്പോർട്ട് ചെയ്യുമെങ്കിലും റിയൽ ലൈഫിൽ ഇതൊക്കെ നാണക്കേട് ആണെന്ന് പറയുന്നവരും ഉണ്ടാകും.

ഏതായാലും കൂടെവിടെയിൽ കഥ ഏത് രീതിയിൽ ആണ് പോകുന്നത് എന്ന് കാത്തിരുന്ന് കാണാം. ശരിക്കും ഋഷിയ്ക്ക് വേണ്ടി അതിഥിയും ആദിയും ഒന്നിക്കുന്നുണ്ട്. എന്നാൽ അത് പഴയ വിവാഹ ബന്ധം ആയിട്ടല്ല. രണ്ടു സുഹൃത്തുക്കൾ ആയി ആദിയും അതിഥിയും ഋഷിയ്‌ക്കൊപ്പം നിൽക്കുകയാണ്. അടുത്ത ആഴ്ചയിലെ പ്രൊമോ കാണുമ്പോൾ കൂടെവിടെ പ്രേക്ഷകരെ ഒരിക്കൽ കൂടി ഞെട്ടിക്കുന്നുണ്ട്.. അതോടൊപ്പം ചെറിയ നിരാശപ്പെടുത്തലും ഉണ്ട്.

അതായത് ഋഷി അച്ഛനും അമ്മയ്ക്കും ഒപ്പം ആലഞ്ചേരി തറവാട്ടിലേക്ക് പോകുകയാണ്. ഒരു രണ്ടുവയസുകാരൻ ആയിരുന്നപ്പോൾ അമ്മയുടെയും അച്ഛന്റെയും കൈ പിടിച്ചു നടന്ന ആ വീട്ട് മുറ്റത്ത് ഋഷി വീണ്ടും എത്തുന്നത് പ്രേക്ഷകർക്കും സന്തോഷം തരുന്നതാണ്./

എന്നാൽ സൂര്യ കൂട്ടത്തിൽ ഇല്ല എന്നതാണ് നിരഷപ്പെടുത്തുന്നത്. അതുപോലെ കേസ് അന്വേഷണവും പ്രൊമോയിൽ കാണിക്കുന്നുണ്ട്, അതിനു പിന്നിലെ കഥ അല്പം സീരിയസ് തന്നെയാണ്. ഏതായാലും നാളെ ഫുൾ റിവ്യൂവും ആയിട്ടെത്താം.. നല്ല നല്ല എപ്പിസോസുകളുമായി കൂടെവിടെ മുന്നേറുകയാണ്. അത് റേറ്റിങ്ങിലും കാണാൻ സാധിക്കട്ടെ.

about koodevide

Safana Safu :