എന്റെ പൊന്നോ; വീണ്ടും വൈശാലിയും ഋഷ്യശൃംഗനും ആ വൈറൽ ഫോട്ടോഷൂട്ട് കാണാം…

എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നുവൈശാലി. 1988-ൽ പുറത്തിറങ്ങിയ ഈ ചിത്രം പുരാണകഥ അവതരിപ്പിക്കുന്ന ഏക ഭരതൻ ചിത്ര കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി നിൽക്കുന്നു സഞ്ജയ്–സുപർണ താരജോഡികളുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

ഇപ്പോൾ ഇതാ ഭരതന്റെ ക്ലാസിക് ചിത്രമായ ‘വൈശാലി’യെ അനുസ്മരിപ്പിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത് . ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ ഋഷ്യശൃംഗനെയും വൈശാലിയെയുമാണ് ഫോട്ടോഷൂട്ടിൽ പുനരവതരിപ്പിക്കുന്നത്. ദമ്പതികളായ അഭിജിത് ജിത്തുവും മാകു മായയുമാണ് ഫോട്ടോഷൂട്ടിലെ മോഡല്‍സ്. മിഥുൻ സാർക്കരയുടേതാണ് ആശയവും ഫോട്ടോസും.

വൈശാലിയിലെ ഈ രംഗങ്ങൾ പകർത്തണമെന്ന് ആശയം തോന്നിയപ്പോൾ തന്റെ പ്രിയ സുഹൃത്തുക്കളോട് പറയുകയും അവർ സമ്മതിക്കുകയുമായിരുന്നുവെന്ന് മിഥുൻ പറയുന്നത്. വെെശാലിയിലെ കേന്ദ്ര കഥാപാത്രങ്ങളായ വെെശാലിയും ഋഷ്യശൃംഗനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് മിഥുൻ സർക്കാര എന്ന യുവാവ് തന്റെ സുഹൃത്തുക്കളിലൂടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്

Noora T Noora T :