കേരളത്തിലെ പ്രമുഖ കേസുകളിലും രമയുടെ കണ്ടെത്തലുകള്‍ നിര്‍മായകമായിരുന്നു; ജഗദീഷിന്റെ ഭാര്യ എന്നതിനേക്കാള്‍ അറിയപ്പെട്ടത് ഫോറെന്‍സിക് വിഭാഗം മേധാവി എന്ന നിലയില്‍

അതേസമയം വര്‍ഷങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമായ ജഗദീഷിന്റെ ഭാര്യയുടെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് മലയാളികള്‍. മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി ആയിരുന്ന ഡോ. പി രമ (61) ആണ് അന്തരിച്ചത്. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രമുഖ കേസുകളില്‍ രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു.

നടന്‍ ജഗദീഷിന്റെ ഭാര്യ എന്ന നിലയിലും ഫോറെന്‍സിക് വിഭാഗത്തിലെ പ്രമുഖയായ ഡോക്ടര്‍ എന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു ഡോ.പി രമ. ഏറ്റവും പ്രധാനമായി സിസ്റ്റര്‍ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ശിക്ഷിക്കപ്പെട്ടത് ഡോ. രമയുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് മാത്രമായിരുന്നു. ആ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിലെ പ്രധാന കാരണങ്ങളിലൊന്നും ഡോ. രമയുടെ സാക്ഷിമൊഴി തന്നെയായിരുന്നു.

സി. സെഫി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദത്തെ ബലപ്പെടുത്തുന്നതായിരുന്നു ഡോ. രമയുടെ കണ്ടെത്തല്‍. 2008ല്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായിരുന്നു ഡോ. പി രമ.

സിസ്റ്റര്‍ സെഫിയെ സിബിഐ അറസ്റ്റ് ചെയ്ത ശേഷം 2008 നവംബര്‍ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. പരിശോധനയില്‍ അവര്‍ കന്യകയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി കന്യകാചര്‍മ്മം കൃതിമമായി വച്ചു പിടിപ്പിക്കുവാനായി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നായിരുന്നു അന്ന് വൈദ്യപരിശോധന നടത്തിയ ഡോ. രമയും ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും പ്രോസിക്യൂഷന്‍ 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനും കണ്ടെത്തിയത്.

ഇരുവരും പിന്നീട് ഇത് കോടതിയിലും വിശദീകരിച്ചിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് ഈ കേസിലെ പ്രതികളുടെ പങ്കാളിത്തമടക്കം തെളിഞ്ഞത്. പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് സെഫി കന്യകാചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചത്. ഇതിന് ആവശ്യമായ ശക്തമായ തെളിവുകള്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.

പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ താല്പര്യമില്ലാത്ത ഭാര്യയെ കുറിച്ച് പല പരിപാടികളിലും ജഗദീഷ് മനസ് തുറന്നിട്ടുണ്ട്. ‘എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ്, അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല’ എന്നാണ് ജഗദീഷ് പറഞ്ഞിരുന്നത്.

ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമെ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രഡിറ്റും അവള്‍ക്ക് ഉള്ളതാണ്- ജഗദീഷ് പറഞ്ഞു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ജഗദീഷിന്റെ തമാശകള്‍ പ്രേക്ഷകര്‍ ആസ്വദിച്ച് തുടങ്ങിയതോടെ ഹാസ്യനടനായി താരം സിനിമയില്‍ കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഇന്നും സിനിമയില്‍ സജീവമായി തുടരുന്ന താരം അവതാരകനായും വിധികര്‍ത്താവായും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നുണ്ട്. ഹാസ്യനടനായി പ്രേക്ഷകരെ നിലവാരമുള്ള തമാശ പറഞ്ഞു ചിരിപ്പിച്ച ജഗദീഷ് ജീവിതത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ഒരാള്‍ കൂടിയാണ്. കേരള യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്കോടെ കൊമേഴ്സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം കാനറാ ബാങ്കില്‍ താരത്തിന് ജോലി ലഭിച്ചു. എന്നാല്‍ ആ ജോലി വേണ്ടെന്ന് വെച്ചാണ് അദ്ദേഹം എം ജി കോളേജില്‍ ലക്ച്ചറര്‍ ആയി ജോലി ആരംഭിച്ചത്. തുടര്‍ന്നാണ് താരം സിനിമയില്‍ സജീവമായത്.

രണ്ടു പേരും അച്ഛന്റെ പാത പിന്തുടരാതെ അമ്മയുടെ പാതയായ മെഡിക്കല്‍ വിഭാഗത്തിലേക്ക് തിരിയുകയായിരുന്നു. ഇപ്പോള്‍ തന്റെ രണ്ടു മക്കളും തന്റെ സിനിമയില്‍ വരാതെ പോയതിന്റെ കാരണം തന്റെ ഭാര്യ ആണെന്നും ജഗദീഷ് പറഞ്ഞിട്ടുണ്ട്. ഭഎന്റെ ഭാര്യ ഒരു ഡോക്ടര്‍ ആണ്. അത് കൊണ്ട് തന്നെ എന്റെ രണ്ടു മക്കളും അവരുടെ അമ്മയുടെ വഴിയേ ആണ് പോയത്. ഒരാള്‍ പോലും സിനിമയില്‍ വരണമെന്ന് താല്‍പ്പര്യം കാണിച്ചില്ല. അതില്‍ എനിക്ക് സന്തോഷമേ ഉള്ളു. കാരണം അഭിനയം എനിക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍ എനിക്ക് അറിയാത്ത മേഖലയാണ് അവര്‍ തിരഞ്ഞെടുത്തത്. എനിക്ക് കഴിയാത്ത കാര്യങ്ങള്‍ എന്റെ മക്കള്‍ ചെയ്യുന്നതില്‍ ഒരു അച്ഛനെന്നെ നിലയില്‍ എനിക്ക് അഭിമാനം മാത്രമേ ഉള്ളെന്നും ജഗദീഷ് പറഞ്ഞു.

Vijayasree Vijayasree :