നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ വക്തിയാണ് സംവിധായകൻ ബാലചന്ദ്ര കുമാർ . അദ്ദേഹത്തിന്റെ വര്ഷങ്ങള്ക്കു ശേഷമുള്ള വെളിപ്പെടുത്തലാണ് കേസിൽ നിർണ്ണായക വഴിതുറിവുണ്ടാക്കുന്നത് . ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആരംഭിച്ചതും , ദിലീപിനെതിരെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസും ചാർജ് ചെയ്തു
ഇപ്പോഴിതാ ദിലീപിനെക്കാൾ ഒരുപാട് ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ സുഹൃത്തായ ശരത് മറുപടി നൽകേണ്ടി വരുമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നത് . ബൈജു പൗലോസിനെ കാണാൻ ആൾക്കാരെ വിട്ടിട്ട് കാണാതെ തിരിച്ചുവന്നത് സംബന്ധിച്ചുള്ള ഓഡിയോ ഉണ്ട്, അത് എന്തിന് വേണ്ടിയെന്ന് അദ്ദേഹം പറയേണ്ടി വരും. ജുഡീഷ്യറിയെ സ്വാധീനിക്കുന്ന കാര്യം ശരത് പറയുന്നുണ്ട് ഇത്തരത്തിൽ നിരവധി കാര്യങ്ങൾക്ക് അദ്ദേഹം മറപടി പറയേണ്ടി വരുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ദുബായിൽ പോയി കണ്ട, ഡി കമ്പനിയിൽ അം ഗമായിട്ടുളള ഗുൽഷന്റെ മുഴുവൻ പേരും ബാലചന്ദ്രകുമാർ പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന്റെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം. ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ
ദിലീപിനെക്കാൾ ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടി വരിക കേസിലെ വിഐപിയായ ശരത് ആണ്. ബൈജു പൗലോസിനെ കാണാൻ ആൾക്കാരെ വിട്ടിട്ട് കാണാതെ തിരിച്ചുവന്നത് സംബന്ധിച്ചുള്ള ഓഡിയോ ഉണ്ട്, അത് എന്തിന് വേണ്ടിയെന്ന് അദ്ദേഹം പറയേണ്ടി വരും. ജുഡീഷ്യറിയെ സ്വാധീനിക്കുന്ന കാര്യം ശരത് പറയുന്നുണ്ട്, അതിന് മറുപടി പറയേണ്ടി വരും.
പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വേണ്ടി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുണ്ട്, അതിനും ഉത്തരം നൽകേണ്ടി വരും.അന്വേഷണ ഉദ്യോഗസ്ഥയായ ഒരാളെ വ്യക്തിപരമായി കണ്ട് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതിന്റേയും ഓഡിയോ ക്ലിപ്പുണ്ട്. ഇത്തരത്തിൽ നിരവധി കാര്യങ്ങളിൽ ശരത് മറുപടി നൽകേണ്ടി വരും,ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിന്റെ അനുജൻ അനൂപ് ഒരിക്കൽ ദിലീപുമായി ചെറിയ തർക്കം ഉണ്ടായപ്പോൾ കുറച്ച് നേരം പിണങ്ങിയിരുന്ന് അനൂപ് ദിലീപിനെ കുറ്റപ്പെടുത്തുന്ന ഒരു ഓഡിയോ ഉണ്ട്.
നിങ്ങൾ ഇത് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. അപ്പോൾ ശരത് പറയുന്നത് ചെയ്താൽ തന്നെ അവൻ 85 ദിവസം അകത്ത് കിടന്നില്ലേയെന്നാണ്, അതിൽ തീർന്നു എല്ലാം എന്നാണ്. അപ്പോഴും ചെയ്തിട്ടില്ലെന്ന് അപ്പോഴും ഇയാൾ പറയുന്നില്ല. ഇതൊന്നും വെട്ടി യോജിപ്പിച്ചതല്ല, ബാലചന്ദ്രകുമാർ പറഞ്ഞു.
നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ ടാബ് എല്ലാവർക്കും പരിചിതമായത് പോലെയാണ് അവർ പെരുമാറിയത്. ഇക്കാര്യം അന്വേഷണ സംഘത്തോട് ഞാൻ പറഞ്ഞിട്ടുണ്ട്. ടാബ് കാവ്യയ്ക്ക് കൈമാറുമ്പോൾ ഇത് ആരുടെ ടാബ് എന്തിന് എന്ന കാര്യങ്ങളൊന്നും കാവ്യയുടെ മുഖത്ത് കണ്ടിരുന്നില്ല. ടാബ് പുറത്ത് നിന്ന് കൊണ്ടുവന്നത് ശരത് ആണെന്നും ബാലചന്ദ്രകുമാർ ആവർത്തിച്ചു.
2017 ജൂലൈ പത്ത് മുതല്‍ ഓക്ടോബര്‍ 3 വരെയുളള കേരളാ കൗമുദി പത്രത്തിന്റെ മുന്‍ പേജ് വായിക്കണം. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്തു എന്ന് കേരളാ കൗമുദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ദൃശ്യങ്ങള്‍ കണ്ടു എന്ന് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ടിട്ടുണ്ടെന്ന് വിദേശത്ത് വെച്ച് ചിലർ എന്നോട് വിളിച്ച് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഞാൻ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.ഇതൊന്നും ഞാന്‍ കൃത്രിമമായി ഉണ്ടാക്കിയതല്ല.
കേസിൽ താൻ ഗുൽഷൻ എന്നയാളുടെ പേര് പറഞ്ഞിരുന്നല്ലോ, അഹമ്മദ് ഗോള്‍ചന്‍ എന്നാണ് അയാളുടെ പേര്. ഇറാനിയന്‍ സ്വദേശിയാണ് അഹമ്മദ് ഗോള്‍ചന്‍. ഗുല്‍ഷന്‍ എന്ന് ഓമനപ്പേരില്‍ വിളിക്കും. അദ്ദേഹത്തിന് പിന്നാലെ പോലീസ് പോയി തുടങ്ങിയിട്ടുണ്ട്, ബാലചന്ദ്രകുമാർ പറഞ്ഞു.
കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് പേരുള്ള ഒരാളുടെ പിന്നാലെ പോകുമെന്നായിരുന്നു നേരത്തേ ബാലചന്ദ്രകുമാർ റിപ്പോർട്ടർ ചാനൽ ചർച്ചയ്ക്കിടെ ആരോപിച്ചത്. കാവ്യ മാധവന്റെ ശബ്ദം കൂടി അടങ്ങിയ ഒരു ഓഡിയോ എന്റേയും ദിലീപിന്റേയും സാന്നിധ്യത്തിൽ അന്വേഷണ സംഘം പ്ലേ ചെയ്തിരുന്നു. എന്നാൽ ദിലീപ് അതിന് മറുപടി നൽകിയില്ല. ദിലീപ് ഓരോ ദിവസവും ഓരോ കളവുകൾ പറയുകയാണ്. പലതിനും ദിലീപ് നൽകുന്ന മറുപടി ഓർമയിൽ ഇല്ലെന്നാണ്.
dileep