ഒരു സിനിമാക്കാരനായതിനാല്‍ വിദേശികളുമായൊക്കെ ദിലീപിന് സ്വാഭാവികമായും ബന്ധം ഉണ്ടാവും ; അതുകൊണ്ട് തന്നെ ആ ബന്ധം സംബന്ധിച്ച് എടുത്ത് ചാടിയൊന്നും നമുക്ക് പറയാന്‍ സാധിക്കില്ല

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ് സംഭവിച്ചത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് .
ഈ കേസുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയത് .
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജൻസിയുടെ സഹായം അന്വേഷണ സംഘം തേടും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത് . കേസില്‍ ഇറാന്‍ വംശജനായ അഹമ്മദ് ഗൊല്‍ച്ചിന്റെ ഇടപെടല്‍ അന്വേഷിക്കാനാണ് അന്വേഷണസംഘം എന്‍ഐഎയുടെ സഹായം തേടുന്നതെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്.

ഇറാന്‍ വംശനായ അഹമ്മദ് ഗൊല്‍ച്ചിനുമായി ദിലിപീനുള്ള ബന്ധം കണ്ടെത്താനാണ് പ്രധാനമായും ശ്രമിക്കുന്നത്. കേസിലെ സാക്ഷികളുടെ മൊഴി മാറ്റുന്നത് ഉള്‍പ്പടേയുള്ള ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ വിദേശ പൌരന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് തീരുമാനമെന്നും റിപ്പോർട്ടില്‍ പറയുന്നു.

,അതെ സമയം ഒരു സിനിമാക്കാരനായതിനാല്‍ വിദേശികളുമായൊക്കെ ദിലീപിന് സ്വാഭാവികമായും ബന്ധം ഉണ്ടാവാമെന്നാണ് റിട്ട. എസ്പി ജോർജ് ജോസഫ് അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ ആ ബന്ധം സംബന്ധിച്ച് എടുത്ത് ചാടിയൊന്നും നമുക്ക് പറയാന്‍ സാധിക്കില്ല. എന്നാല്‍ ആ ബന്ധത്തിലൂടെ തട്ടിപ്പോ വെട്ടിപ്പോ നടത്തിയിട്ടുണ്ടെങ്കില്‍ ദേശീയ അന്വേഷണ എജന്‍സി (എന്‍ ഐ എ) അന്വേഷിക്കുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്ന അദ്ദേഹം.ഗോല്‍ച്ചനും ദിലീപുമായുള്ള ബന്ധം ഈ കേസുമായി ബന്ധപ്പെട്ട് വരാനുള്ള സാധ്യത വളരെ കുറവാണ്. ഇത് ലോക്കലായിട്ട് ചെയ്ത ഒരു സംഭവമാണ്. അതിനകത്ത് വിദേശികളുടെ പങ്കാളിത്തം ഉണ്ടാവാനുള്ള സാധ്യത വളരെ, വളരെ വിദൂരമാണ്.

ബാലചന്ദ്രകുമാർ നല്‍കിയ മൊഴിക്ക് അനുസൃതമായ ഇടപാടുകള്‍ നടന്നെന്ന് കണ്ടെത്തിയിരിക്കണം. അല്ലാതെ മൊഴികൊണ്ട് കാര്യമില്ല.ആരോക്കെയാണ് വിദേശത്തേക്ക് പോയതെന്നും കണ്ടെത്തണം. ഫ്ലൈറ്റ് ടിക്കറ്റ്, താമസം ഉള്‍പ്പടെ കണ്ടെത്തണം. അതിനെല്ലാം പൈസ കൊടുത്തത് ആരാണ്, എന്തിനാണ് ഇവരെ കൊണ്ട് വന്നത്, ആര് കൊണ്ടു വന്നു, ആരെയൊക്കെ കണ്ടു എന്നെല്ലാം അറിയണം. ഇതിലേക്ക് ഒക്കെ അന്വേഷണം വന്നാല്‍ മാത്രമേ ഈ കേസുമായി ബന്ധപ്പെടുത്തി എന്തെങ്കിലൊക്കെ പറയാന്‍ സാധിക്കുകയുള്ളു.

ബാലചന്ദ്ര കുമാറിന് അതേപറ്റി വിശദീകരിക്കാനുണ്ടാവുമെന്നും ജോർജ് ജോസഫ് പറയുന്നു.ഈ കേസുമായി ഗോല്‍ച്ചനെ ബന്ധിപ്പിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ കേസിലെ സാക്ഷികള്‍ പോവുകയോ കൂറുമാറുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഒരു സാഹചര്യത്തില്‍ ഈ ബന്ധത്തിന് പ്രസക്തിയുണ്ടാവും. അതൊക്കെ പൊലീസ് അന്വേഷിച്ച് കണ്ടെത്തണം. ഇങ്ങനെയൊരു സ്റ്റേറ്റ്മെന്റ് ഉണ്ടെന്ന് വിചാരിച്ചിട്ട് അതിലെങ്കിലും ഇടപെടലുകള്‍ നടത്താന്‍ സാധിക്കില്ല.

ഇയാളുമായി ബന്ധിപ്പിക്കുള്ള തെളിവുകള്‍ എങ്ങനെയാണ് വരുന്നതെന്ന് പറയാന്‍ നമുക്ക് സാധിക്കില്ല. പക്ഷെ പൊലീസ് കൊടുത്ത കുറ്റചാർജിലെ ഏതെങ്കിലുമൊരു സാക്ഷി ദുബായില്‍ പോയിട്ടുണ്ടെങ്കില്‍ അവർ പോയതിന്റെ ഉദ്ദേശം ഉള്‍പ്പടെ പരിശോധിക്കേണ്ടി വരും. ഇവരുടെ കൂടെ സായി ശങ്കറോ സാമ്പത്തികമായി സഹായിച്ച ആരെങ്കിലും പോയോ, ഈ വിദേശി ഈ പോയവർക്ക് വല്ല സാമ്പത്തിക സഹായവും നല്‍കിയോന്നൊക്കെ കണ്ടെത്തേണ്ടി വരുമെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു.

ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗൊല്‍ച്ചിന്‍. ദിലീപിന്റെ സഹോദരനും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലെ പ്രതിയുമായ ലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് പാര്‍സ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡ് തടവ് അവസാനിച്ചതിന് പിന്നാലെ ദിലീപ് ദുബായില്‍ എത്തി ഗൊല്‍ച്ചിനെ കണ്ടിരുന്നു.

സിനിമ മേഖലയില്‍ പ്രവർത്തിക്കുന്ന രണ്ട് പേർ തമ്മിലുള്ള സ്വാഭാവിക ബന്ധമാണോ, അതോ മറ്റേതെങ്കിലും തരത്തില്‍ സാമ്പത്തിക ഇടപാടുകള്‍ അടക്കം ഇരുവരും തമ്മിലുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അഹമ്മദ് ഗൊല്‍ച്ചന്‍ എന്നാണ് പേരെങ്കിലും ദിലീപും കൂട്ടരും ഗുല്‍ഷന്‍ എന്ന് ഓമനപ്പേരിലാണ് അദ്ദേഹം വിളിക്കുന്നതെന്നും ഇയാള്‍ക്ക് ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാർ തുടക്കം മുതല്‍ ആരോപിക്കുന്നുമുണ്ടായിരുന്നു.

about dileep

AJILI ANNAJOHN :