തന്നെ ഫോണ്‍ വിളിച്ച് നാളെ നീ വരുമെന്ന് പറഞ്ഞ ശേഷമായിരുന്നു അവന്‍ ആത്മഹത്യ ചെയ്തത്… കോളേജിലെ പ്രശ്‌നത്തിന്റെ പേരില്‍ ജീവനൊടുക്കാന്‍ മാത്രം മനസിന് ശക്തിയില്ലാത്തവനല്ല അവൻ; സുഹൃത്തിന്റെ മരണത്തെ കുറിച്ച് അഖിൽ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് ബിഗ് ബോസ് മലയാളം നാലാം ഭാഗം തുടങ്ങിയത്. നിരവധി സംഭവവികാസങ്ങളാണ് ഹൗസിൽ ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികൾ എല്ലാം പരസ്പരം അറിഞ്ഞ് തുടങ്ങുകയാണ്. സെല്‍ഫി ടാസ്‌ക്കിനിടെ വൈകാരിക രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. പുറമെ ചിരിച്ചും കളിച്ചും നടക്കുന്ന അഖില്‍ പങ്കുവച്ച കഥ വേദനിപ്പിക്കുന്നതായിരുന്നു.

തന്റെ സുഹൃത്തിന്റെ മരണത്തെക്കുറിച്ചായിരുന്നു അഖില്‍ പറഞ്ഞത്. ചെറുപ്പത്തില്‍ തന്നെ തനിക്ക്് മിമിക്രിയോട് താല്‍പര്യമുണ്ടായിരുന്നുവെന്നാണ് അഖില്‍ പറയുന്നത്. അങ്ങനെ നടക്കുന്ന സമയത്താണ് ആദ്യമായൊരു സെലിബ്രിറ്റിയെ പരിചയപ്പെടുന്നത്. മിമിക്രി താരമായ അഖില്‍ ഭദ്രന്‍ ആയിരുന്നു അത്. തങ്ങള്‍ നല്ല സുഹൃത്തുക്കളും സഹപാഠികളുമായി മാറി. അവനാണ് തന്നെ നാടകവും മറ്റും പഠിപ്പിക്കുന്നതെന്നും അഖില്‍ പറയുന്നു. കലോത്സവത്തിനും മിമിക്രിയ്ക്കും പിന്നാലെ നടക്കുന്നതിനാല്‍ തന്നെ തങ്ങള്‍ക്ക് മാര്‍ക്ക് കുറവായിരുന്നുവെന്നും പരാജയപ്പെടുകയും ചെയ്തിരുന്നുവെന്നും അഖില്‍ പറയുന്നു. അങ്ങനെ ഒരിക്കല്‍ തങ്ങള്‍ രണ്ടു പേരും മറ്റൊരു സുഹൃത്തും. സെം ഔട്ടായെന്നാണ് അഖില്‍ പറയുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി തന്നെ അഖില്‍ ഭദ്രന്‍ വിളിച്ചു. നാളെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ നീ വരുമെന്ന് പറഞ്ഞ് കോള്‍ കട്ടാക്കി. പിറ്റേദിവസം രാവിലെ തന്നെ തേടി ഒരു കൂട്ടുകാരിയുടെ കോള്‍ വന്നു. നീ അഖില്‍ ഭദ്രന്റെ കാര്യം അറിഞ്ഞോ എന്ന് ചോദിച്ചു. എന്താണെന്ന്് മനസിലാകാതെ താന്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചു. അപ്പോഴാണ് അറിയുന്നത് കഴിഞ്ഞ ദിവസം രാത്രി അഖില്‍ ഭദ്രന്‍ ആത്മഹത്യ ചെയ്തുവെന്ന്. തന്നെ ഫോണ്‍ വിളിച്ച് നാളെ നീ വരുമെന്ന് പറഞ്ഞ ശേഷമായിരുന്നു അവന്‍ ആത്മഹത്യ ചെയ്യുന്നതെന്നും അഖില്‍ ഓര്‍ക്കുന്നു.

അതേസമയം എന്താണ് സുഹൃത്ത് ജീവനൊടുക്കാനുള്ള കാരണമെന്ന് തനിക്ക് അറിയില്ലെന്നാണ അഖില്‍ പറയുന്നത്. കോളേജിലെ പ്രശ്‌നത്തിന്റെ പേരില്‍ ജീവനൊടുക്കാന്‍ മാത്രം മനസിന് ശക്തിയില്ലാത്തവനല്ല അവനെന്നും അഖില്‍ പറയുന്നുണ്ട്. അതുവരെ ചിരിച്ചു മാത്രം കണ്ടിട്ടുള്ള അഖിലിന്റെ ഈ വശം മറ്റുള്ളവര്‍ക്കൊരു അമ്പരപ്പായിരുന്നു.

Noora T Noora T :