ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരം ചൂടു പിടിക്കുകയാണ്. പതിനേഴ് മത്സരാര്‍ത്ഥികളുമായി ഞായറാഴ്ചയായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ ആരംഭിച്ചത്. മത്സരാര്‍ത്ഥികളില്‍ ചിലരെ പ്രേക്ഷകര്‍ക്ക് വളരെ നന്നായി അറിയാമെങ്കിലും മറ്റു ചിലരെ പ്രേക്ഷകര്‍ക്ക് അത്ര പരിചയമില്ല. ഇവരെ വരും ദിവസങ്ങളില്‍ അടുത്തറിയാനാകും. മത്സരം ആരംഭിച്ചതിന് പിന്നാലെ തന്നെ ബിഗ് ബോസ വീട്ടില്‍ ടാസ്‌ക്കുകളും ആരംഭിച്ചിരിക്കുകയാണ്.
രസകരമായൊരു വീക്കിലി ടാസ്‌ക്കാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി മത്സരാര്‍ത്ഥികള്‍ക്കിടയില്‍ തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെ സജീവമായി മാറുകയാണ്. ഇതുവരെ ശാന്തമായി പോയ ബിഗ് ബോസ് വീട്ടില്‍ ഇന്ന് അടികളും തുടങ്ങുമെന്നാണ് പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ ഇതിനുള്ള സൂചനകള്‍ ലഭിച്ചിരുന്നു. വിശദമായി വായിക്കാം.
ചൂടായിട്ട് സംസാരിക്കുന്നത്, എന്റെ ഉമ്മ സംസാരിച്ചാല്‍ പോലും ഞാന്‍ കേട്ടു നില്‍ക്കില്ല. തെറി വിളിക്കുമ്പോള്‍ ഞാന്‍ പച്ചയ്ക്ക് പറഞ്ഞ് തന്നെ തരും എന്നാണ് വീഡിയോയില്‍ ജാസ്മിന്‍ പറയുന്നത്. പിന്നാലെ തെറി വിളിക്കാനും അടിക്കാനുമൊന്നുമുളള അവകാശം ആര്‍ക്കുമില്ലെന്ന് ലക്ഷ്മി പ്രിയ വിശദമാക്കുന്നുണ്ട്. ഇരുവരും തമ്മില്‍ ശബ്ദമുയര്‍ത്തിയാണ് സംസാരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം തന്നെ ആ സമയത്ത് അ്‌വിടെയുണ്ടായിരുന്നത്. പെണ്ണുമ്പിള്ള എന്ന്് വിളിക്കുന്നത് എന്റെ സ്ലാങ് ആണെന്നും ജാസ്മിന്‍ പറയുന്നുണ്ട്. അതേസമയം, നിങ്ങള്‍ പറഞ്ഞോളൂ, അത് നിങ്ങളുടെ ആറ്റിട്യൂഡ് ആണെന്ന് ലക്ഷ്മി പ്രിയ പറയുന്നുണ്ട്.
പിന്നാലെ എല്ലാവരും പിരിഞ്ഞു പോകുമ്പോള്‍ ലക്ഷ്മി പ്രിയ ക്യാമറയുടെ മുന്നിലേക്ക് നടന്നു വരുന്നതും സംസാരിക്കുന്നതും കാണാം. ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ മനസുണ്ടാകണം, മനസാക്ഷിയുണ്ടാകണം, നന്മയുണ്ടാകണം എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. എന്താണ് ഇരുവര്‍ക്കുമിടയിലുണ്ടായ പ്രശ്‌നമെന്ന് ഇന്നത്തെ എപ്പിസോഡില്‍ കണ്ടറിയാം. അതേസമയം ടാസ്‌ക്കിനിടെ ഡെയ്‌സിയും ലക്ഷ്മി പ്രിയയും തമ്മില്‍ ഉരസുന്നതായും പ്രൊമോ വീഡിയോ സൂചിപ്പിച്ചിരുന്നു.
ഇതോടെ ലക്ഷ്്മി പ്രിയയുടെ നിലപാടുകള്‍ക്കെതിരെ ജാസ്മിന്‍, ഡെയ്‌സി, നിമിഷ എന്നിവര്‍ക്കിടയിലൊരു കൂട്ടൂകെട്ട്് ഉയരുന്നതായി വേണം വിലയിരുത്താന്‍. അതേസമയം ഇന്നലെ തന്നെ ലക്ഷ്മി പ്രിയ അമിതാധികാരം കാണിക്കുന്നതായി സുചിത്ര ചൂണ്ടിക്കാണിച്ചിരുന്നു. റോണ്‍സണ്‍, ധന്യ, ദില്‍ഷ എന്നിവര്‍ക്കിടയിലും ഈ അഭിപ്രായമുണ്ട്.
എനിക്ക് ലക്ഷ്മിയെ കണ്ടപ്പോള്‍ സീസണ്‍ 2യിലെ വീണയെ ആണ് ഓര്‍മ്മ വന്നത് ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ മനസ്സ് ഉണ്ടാവണം മനസാക്ഷി ഉണ്ടാവണം നന്മ ഉണ്ടാവണം. ഇതൊക്കെ വേണമെങ്കില്‍ വീട്ടില്‍ തന്നെ നിന്നാല്‍ പോരെ? ഈ പറഞ്ഞതൊക്കെ ബിബിയുടെ എത്രാമത്തെ റൂള്‍ ആണ്, ലക്ഷ്മി കുട്ടി മാത്രം വായിച്ച കാര്യങ്ങള്‍ ആണെന്ന് തോന്നുന്നു, ലക്ഷ്മിച്ചേച്ചിയുമായി ഒരടി പ്രതീക്ഷിച്ചതാണ്.
അത് ഇത്രയും നേരത്തെ ആകുമെന്ന് കരുതിയില്ല, എന്റെ പൊന്നോ തുടങ്ങിയിട്ട് അധികം ആയില്ല അപ്പോഴേക്കും അടി തുടങ്ങിയോ, ഇനി എന്തൊക്കെ കാണാനിരിക്കുന്നു, അങ്ങനെ വരട്ടെ…. പറയാന്‍ ഉള്ളത് എന്തായാലും മുഖത്ത് നോക്കി പറയണം. അല്ലാതെ മാറി ഇരുന്നു കുറ്റം പറയാതെ.. ഇതൊന്നും ഉണ്ടായാല്‍ അവിടെ കളിക്കാന്‍ പറ്റൂല്ല ലക്ഷമീ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
ABOUT LAKSHMIPRIYA