ഭുബന്‍ ബദ്യകറിന്റെ കച്ചാ ബദാം എന്ന ഗാനത്തിന് ഇന്റര്‍നെറ്റില്‍ തരംഗമാണ്. കച്ചാ ബദാം എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് ശേഷം ഭുബന്‍ ബദ്യാകര്‍ ഒരു സെലിബ്രിറ്റിയായി മാറുകയായിരുന്നു.
നിശാക്ലബ്ബുകളിലും ഹോട്ടലുകളിലും അദ്ദേഹം പാടുന്ന വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നടിയും എംഎല്‍എയുമായ റോജ ഈ ഗാനത്തിന് ചുവട് വെയ്ക്കുന്നതാണ് വൈറലാകുന്നത്. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ് റോജ.
ഡാന്‍സ് വീഡിയോയില്‍ റോജ നീല നിറത്തിലുള്ള വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോടകം തന്നെ നൃത്തച്ചുവടുകള്‍ അവരുടെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.