ഗോ വൈൽഡ് ഫോർ എ വൈൽ; ബോൾഡ് ലുക്കിൽ മീനാക്ഷി; താരപുതിയുടെ ചിത്രം വൈറൽ

ദിലീപിന്റെ മകൾ മീനാക്ഷി അഭിനയത്തിലേക്ക് കടന്നിട്ടില്ലെങ്കിലും മലയാളികളുടെ ഇഷ്ട്ട താരമാണ്. ഇടയ്ക്ക് മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട് . അമ്മ മഞ്ജു വാര്യറിന്റെ അതെ പോലെയാണ് മീനാക്ഷി എന്നും ജൂനിയർ മഞ്ജു വാര്യർ എന്നും മീനാക്ഷിയുടെ ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് സോഷ്യൽ മീഡിയ കുറിക്കാറുണ്ട്

സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താര പുത്രി. ചിത്രങ്ങൾ പങ്ക് വച്ച ഉടൻ തന്നെ അത് വൈറൽ ആവുകയും ചെയ്യും. അടുത്തിടെയാണ് മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ സജീവം ആകുന്നത്.

ഇപ്പോൾ ഇതാ മീനാക്ഷിയുടെ മനോഹരമായ ഒരു ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗോ വൈൽഡ് ഫോർ എ വൈൽ എന്ന ക്യാപ്‌ഷൻ പങ്കിട്ടുകൊണ്ടാണ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം മീനാക്ഷി പങ്ക് വച്ചത്. ഈ ചിത്രങ്ങൾക്ക് ഒപ്പം തന്നെ പ്രിയ കൂട്ടുകാരിയും നടനും സംവിധായകനുമായ നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിനിടെ പകർത്തിയ ചിത്രങ്ങളും താര പുത്രി പങ്ക് വച്ചിട്ടുണ്ട്. ചിത്രം വൈറലാവുകയാണ്

Noora T Noora T :