വലിയൊരു ഉയര്‍ച്ചയില്‍ നിന്നായിരുന്നു ഞങ്ങള്‍ വീണത്; അതൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല ധന്യ മേരി വർ​ഗീസ് പറയുന്നു !

മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട സീതയാണ് ധന്യ മേരി വര്‍ഗീസ് . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീതാകല്യാൺ എന്ന പരമ്പരയിലൂടെ ഒരുപാട് ആരാധകരെ സ്വന്തം ആകിയിരിക്കുകയാണ് ,
ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാൻ ധന്യയും ഉണ്ട് . എന്റെ മകളായി അഭിനയിച്ച കുട്ടിയില്ലേ എന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ ധന്യയെ സ്വാഗതം ചെയ്തത്. ഷോയിലേക്ക് വരുമ്പോള്‍ മകനെയാണ് കൂടുതല്‍ മിസ് ചെയ്യുന്നതെന്ന് ധന്യ പറഞ്ഞിരുന്നു. അമ്മ വിജയിച്ച് വരുന്നത് കാണാനാണ് അവന്‍ കാത്തിരിക്കുന്നതെന്നും ധന്യ പറഞ്ഞിരുന്നു. മകനെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് ധന്യ ഇമോഷണലായിരുന്നു.

എല്ലാവരുടേയും മുന്നില്‍ കരയുന്നത് ഇഷ്ടമില്ലാത്തയാളാണ് ഞാന്‍. മോനെ അങ്ങനെ അധികം പേരുടെ കൂടെ കളിക്കാനൊന്നും വിടാറില്ല. ഞങ്ങളാണ് എപ്പോഴും അവന്റെ കൂടെയുള്ളത്. നേരത്തെയും കുറച്ചുകാലം അവനെ പിരിഞ്ഞിരിക്കേണ്ടി വന്നിരുന്നുവെന്നുമായിരുന്നു ധന്യ ബ്ലസനോട് പറഞ്ഞത്. ഒരുപാട് കാര്യങ്ങള്‍ മറന്നുകളയാനുണ്ട്. ചുറ്റുപാടുകളുമായൊന്നും ഞങ്ങള്‍ക്ക് അധികം ബന്ധമൊന്നുമില്ല. ഞങ്ങള്‍ മൂന്നുപേരുമുള്ള ലോകമാണ്. ഇടയ്ക്ക് അവനെ ഞാന്‍ എന്റെ നാട്ടില്‍ കൂത്താട്ടുകളത്ത് നിര്‍ത്തിയിരുന്നു. എന്റെ അമ്മയും പപ്പയുമായിരുന്നു ആ സമയത്ത് അവനെ നോക്കിയത്. അന്നവന് മൂന്ന് വയസൊക്കെയായിരുന്നു.

അവന്‍ അമ്മ പോവുന്ന ദിവസവും തിരിച്ച് വരുന്നതും കലണ്ടറിലൊക്കെ കുറിച്ചിടും. എന്നിട്ട് ഞാന്‍ ചെല്ലുന്നതും കാത്തിരിക്കും. എന്റെ കൂടെ കിടക്കാനാണ് അവന് ഇഷ്ടം. എന്റെ നാട് മനോഹരമാണ്, അതൊക്കെ കാണാനും അവിടെ കഴിയാനുമൊക്കെ പറ്റി. അത് കൊടുക്കാന്‍ എനിക്ക് പറ്റി. ഈ വര്‍ഷമാണ് ഞങ്ങള്‍ അവനെ കൂടെ കൊണ്ടുവന്നത്. എനിക്ക് അവനെയാണ് ശരിക്കും മിസ് ചെയ്യുന്നത്.

വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വന്നതില്‍പ്പിന്നെ നാട്ടിലേക്ക് അധികം പോയി നിക്കാനാവുമെന്നൊന്നും കരുതിയിരുന്നില്ല, എന്നാല്‍ മോനെ അവിടെ നിര്‍ത്താന്‍ പറ്റി. എന്റെ പപ്പയുടേയും മമ്മിയുടേയും സഹോദരന്റെയുമൊക്കെ സ്‌നേഹം അവന്‍ നന്നായിട്ട് കിട്ടിയിട്ടുണ്ട്. നേരത്തെ തന്നെ അവനെ ഇങ്ങോട്ടേക്ക് കൊണ്ടുവരാമായിരുന്നു. കുറച്ചുകാലം കൂടി അവന്‍ അവിടെ ആ നല്ല അന്തരീക്ഷത്തില്‍ നില്‍ക്കട്ടെയെന്നായിരുന്നു ഇച്ചായന്‍ പറഞ്ഞത്. വലിയൊരു ഉയര്‍ച്ചയില്‍ നിന്നായിരുന്നു ഞങ്ങള്‍ വീണത്. ആ വക കാര്യങ്ങളൊന്നും ഞാന്‍ ഓര്‍ക്കാനിഷ്ടപ്പെടുന്നില്ലെന്നും ധന്യ പറഞ്ഞിരുന്നു.

about dhanaya mary vargheese

AJILI ANNAJOHN :