അക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ നടത്തിയ, തിരുവനന്തപുരത്തെ ചാനല്‍ ഉടമസ്ഥയെ ഉടന്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യുമെന്ന് വിവരം

ക്രൈംബ്രാഞ്ചിന്റെ അടുത്ത ചോദ്യം ചെയ്യല്‍ തിരുവനന്തപുരത്തെ പ്രമുഖ ചാനലിന്റെ ഉടമസ്ഥയിലേയ്ക്ക് എന്ന് സൂചന. ആദ്യഘട്ടത്തിലുള്ള ചോദ്യം ചെയ്യല്‍ കഴിഞ്ഞതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. അടുത്ത ദിവസം തന്നെ ഇവരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ആദ്യഘട്ടിലുള്ള ചോദ്യം ചെയ്യലില്‍ നിന്നും നിര്‍ണായകമായ പലവിവരങ്ങളും ലഭിച്ചുവെന്നാണ് ലഭ്യമായ വിവരം.

കഴിഞ്ഞ ദിവസം ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ വിഐപിയുമായ ശരത്തിനെ ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത് ഒരു വിഐപി ആയിരുന്നു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഈ വിഐപി ശരത് ആണെന്ന് പിന്നീട് ബാലചന്ദ്രകുമാര്‍ തിരിച്ചറിയുകയും പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നിലവില്‍ ശരത്ത് ഗൂഢാലോചന കേസില്‍ പ്രതിയല്ല. ആറ് പ്രതികളുള്ള കേസില്‍ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയില്‍ ആയിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വിഐപിയെ പ്രതിചേര്‍ത്തത്. എന്നാല്‍ പിന്നീട് വിഐപി ശരത് ആണെന്ന് ബാലചന്ദ്രകുമാര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ ചോദ്യം ചെയ്യല്‍.

എന്നാല്‍ ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്ന് ശരത്ത് സമ്മതിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ല. തന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നുമാണ് ശരത്ത് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. ആറ് മണിക്കൂറാണ് ശരത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്.

ഈ ശരത്തിനെയും ചാനല്‍ ഉടമയായ മാഡത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. അക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ സീരിയല്‍ നിര്‍മ്മാതാവായ യുവതിയുടെ നേതൃത്വത്തില്‍ ആസൂത്രണം നടന്നതായും വിവരം വന്നിരുന്നു. മുന്‍പ് പരസ്യ ഏജന്‍സി നടത്തിയിരുന്ന യുവതിക്ക് കേസിലെ പ്രതിയായ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. അതുമാത്രമല്ല, ദിലീപ് ബിനാമി പേരില്‍ സീരിയല്‍ നിര്‍മ്മിക്കാറുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഒരു സീരിയല്‍ നടിയുടെ പേരിലാണ് ദിലീപ് സീരിയല്‍ നിര്‍മ്മിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍.

ഒന്നുമില്ലായ്മയില്‍ നിന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് കോടീശ്വരിയായ വ്യക്തിയാണ് മാഡം. കണക്കറ്റ പണം എവിടെ നിന്നാണ് എന്ന വിവരവും വ്യക്തമല്ല. ദിലീപിന്റെ കള്ളപ്പണം സൂക്ഷിച്ചിരുന്നത് ഈ മാഡമാണെന്ന തരത്തിലും ചില ഓണ്‍ലൈന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇവരെ കുറിച്ച് സംവിധായകന്‍ ബൈജുകൊട്ടാരക്കര പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു.

തിരുവനന്തപുരത്ത് 1985-90 കാലഘട്ടത്തില്‍ വളരെ സാധാരണക്കാരിയായ ഒരു യുവതിയുണ്ടായിരുന്നു. ഇവരും ഭര്‍ത്താവും കുട്ടിയും ഒരിടത്ത് വന്ന് താമസിക്കുന്നു. ഇവരുടെ ഭര്‍ത്താവ് തിരക്കഥയെഴുതാന്‍ കഴിവുള്ളയാളായിരുന്നു. ഇയാള്‍ നോവലും മാന്ത്രിക നോവലുകള്‍ അടക്കം എഴുതാറുണ്ടായിരുന്നു. ഇയാള്‍ക്ക് ടിവി ചാനലുകളിലെ സീരിയലുകള്‍ നിര്‍മാതാക്കളില്‍ നിന്ന് കരാറെടുത്ത്, പരസ്യം പിടിച്ച് കൊടുത്ത് കമ്മീഷന്‍ വാങ്ങുന്ന ഒരു സംവിധാനം തുടങ്ങി. ഗ്രീന്‍ ടിവി എന്ന് ഈ സംരംഭത്തിന് പേരുമിട്ടു. ഇതിലേക്ക് ഒരുപാട് പണമൊക്കെ പിന്നീട് വന്നിരുന്നു.

എന്നാല്‍ പണമൊക്കെ വന്നതോടെ ഈ യുവതി അവരുടെ ഭര്‍ത്താവിനെ അങ്ങ് ഉപേക്ഷിച്ചു. ആ സ്ത്രീ പിന്നീട് ഒറ്റയ്ക്കാണ് ഗ്രീന്‍ ടിവി നടത്തിയിരുന്നത്. ഇവര്‍ക്ക് പിന്നീട്് വെച്ചടി കയറ്റമായിരുന്നു. ആലപ്പുഴയിലെ ഒരു ജ്വല്ലറിയുടെ ഉടമ, അവര്‍ക്ക് കോടികള്‍ നല്‍കാനുണ്ടെന്ന റിപ്പോര്‍ട്ടുകളൊക്കെ വന്നിരുന്നു. ഇനി യുവതിയുടെ ഭര്‍ത്താവിന്റെ കാര്യം പറയാം. ഇയാള്‍ എഴുതിയ സൂപ്പര്‍ ഹിറ്റായ സിനിമയാണ് അനന്തഭദ്രം.

സുനില്‍ പരമേശ്വരനാണ് ഈ വ്യക്തി. കാന്തല്ലൂര്‍ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെട്ടത്. എന്നാല്‍ സുനിലിന്റെ ഭാര്യ കോടികളുടെ അധിപതിയായി മാറി. ഇവര്‍ പിന്നീട് സീരിയലുകളുടെ സിനിമകളുടെയും നിര്‍മാണം ഏറ്റെടുക്കുന്നു. അവിടെ നിന്ന് നിന്നാണ് ദിലീപുമായി സൗഹൃദം സ്ഥാപിക്കുന്നത്. ദിലീപിന്റെ മിക്കവാറും എല്ലാ കാര്യങ്ങളിലും ഇവര്‍ ഇടപെട്ടിരുന്നുവെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു.

Vijayasree Vijayasree :