സുന്ദരിയായതിനാൽ നിരവധി കഥാപാത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്’; ഒരു വട്ടം ഓഡീഷൻ ചെയ്ത് നോക്കാൻ പറഞ്ഞാൽ പോലും ആരും തയ്യാറാകുന്നില്ല; അഭിനയിച്ച് കാണിക്കാനുള്ള അവസരങ്ങളും പലരും തരാറില്ലെന്ന് നടി റാഷി ഖന്ന!

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങി വിവി​ധ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ നടിയാണ് റാഷി ഖന്ന. റാഷി ഇതുവരെ രണ്ട് മലയാളം സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വലിയൊരു വിഭാ​ഗം ആരാധകരെ സമ്പദിക്കാൻ റാഷി ഖന്നയ്ക്ക് സാധിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം വില്ലനിലൂടെയാണ് റാഷി മലയാളത്തിൽ എത്തിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് ചിത്രം ഭ്രമത്തിലൂടെ വീണ്ടും മലയാള സിനിമയിൽ റാഷി അഭിനയിച്ചു. മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിൽ സഹനടിയായിട്ടാണ് റാഷി ഖന്നയുടെ തുടക്കം.

ഇമൈക്ക നൊടികൾ എന്ന നയൻതാര സിനിമയിലൂടെയാണ് റാഷി ഖന്ന തമിഴിലേക്ക് ചുവടുവെച്ചത്. ബംഗാൾ ടൈഗർ, സുപ്രീം, ജയ് ലവ കുശ, തോളി പ്രേമം, ഇമൈക്കാ നൊടികൾ, വെങ്കി മാമ, പ്രതി റോജു പാണ്ഡഗെ തുടങ്ങി വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങളും റാഷി ഖന്നയുടെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ജോരു എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായും റാഷി ഖന്ന ശ്രദ്ധ നേടിയിരുന്നു. തന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ചില കാര്യങ്ങളെ കുറിച്ച് റാഷി ഖന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.അതിനായി കുട്ടികളായിരുക്കുമ്പോൾ മുതൽ അവർക്ക് അറിവ് പകർന്ന് കൊടുക്കണം. സിനിമാ മേഖലയിൽ നിന്ന് പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ഒന്നുകിൽ നമ്മൾ ​ഗ്ലാമർ റോൾ ചെയ്യുന്ന നടിയായിരിക്കണം അല്ലെങ്കിൽ എല്ലാവരിലും മികച്ച നടിയായിരിക്കണം. നിരവധി സ്റ്റീരിയോടൈപ്പ് ചിന്താ​ഗതികൾ സിനിമാ മേഖലയിലുണ്ട്. ചിലരോട് കഥാപാത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ അവർ പറയുന്നത് ഇങ്ങനെയാണ്… നിങ്ങൾക്ക് ഈ കഥാപാത്രം തരാനാകില്ല. നിങ്ങൾ വളരെ സുന്ദരിയാണ്. വേഷപകർച്ച നിങ്ങൾക്ക് പറ്റും എന്ന് തോന്നുന്നില്ല… എന്നാണ് ഒരു വട്ടം ഓഡീഷൻ ചെയ്ത് നോക്കാൻ പറഞ്ഞാൽ പോലും ആരും തയ്യാറാകുന്നില്ല. അഭിനയിച്ച് കാണിക്കാനുള്ള അവസരങ്ങളും പലരും തരാറില്ല.’

അടുത്തിടെയാണ് റാഷി ഖന്ന രുദ്ര: ദി എഡ്ജ് ഓഫ് ഡാർക്ക്നെസ്സ് എന്ന സിനിമയിലൂടെ ഒടിടി പ്ലാറ്റ്ഫോമിന്റേയും ഭാ​ഗമായത്. അജയ് ദേവ്​ഗൺ ആയിരുന്നു റാഷി ഖന്നയ്ക്കൊപ്പം അഭിനയിച്ചത്. തനിക്ക് സൗന്ദര്യം കൂടിപ്പോയതിന്റെ പേരിൽ നിരവധി സിനിമകളിൽ നിന്നും മാറ്റി നിർ‌ത്തപ്പെടുകയും കഥാപാത്രങ്ങൾ ലഭിക്കാതാവുകയും ചെയ്തിട്ടുണ്ടാണ് റാഷി ഖന്ന പറയുന്നത്. തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ലിംഗ വിവേചനത്തെക്കുറിച്ച് റാഷി പറഞ്ഞത് ഇങ്ങനെയാണ്. ‘

ഒരു സ്ത്രീയെ അഭിനന്ദിക്കുന്നതെങ്ങനെയാണ് അവളെ ഒരു വസ്തുവായി മാത്രം കാണുന്നതിലെ തെറ്റ് എന്താണ് എന്നൊന്നും ആളുകൾക്ക് അറിയില്ല. പലപ്പോഴും സ്ത്രീകളെ വെറും ഒരു വസ്തുവായി മാത്രമാണ് കാണുന്നത്. സ്ത്രീയുടെ സൗന്ദര്യത്തിന്റെ പേരിൽ മാത്രം നോക്കുന്നതും അവരോട് ആരാധനയോടെ സൗന്ദര്യത്തിന്റെ പേരിൽ മാത്രം പെരുമാറുന്ന രീതിയുമുണ്ട്. ആ കാഴ്ചപ്പാട് മാറേണ്ടതുണ്ട്.’

പകുതിപേരും സൗന്ദര്യം എന്ന കാഴ്ചപ്പാടിന് അപ്പുറത്തേക്ക് നോക്കി എന്റെ കഴിവ് കാണാൻ ശ്രമിക്കാറില്ല. തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നാണ് ഈ അനുഭവം ഏറ്റവും കൂടുതൽ ഉണ്ടായിരിക്കുന്നത്. സുന്ദരിയായ നായിക എന്ന് മാത്രമെ ചിന്തിക്കുന്നുള്ളൂ എന്നത് വിഷമിപ്പിക്കാറുണ്ട്. രുദ്ര റിലീസായ ശേഷം ചെറിയ മാറ്റം എല്ലാവരിലും ഞാൻ കാണുന്നുണ്ട്. അത് വരാനിരിക്കുന്ന എന്റെ പുതിയ സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്’ റാഷി ഖന്ന കൂട്ടിച്ചേർത്തു. ഷാഹിദ് കപൂറിനും വിജയ് സേതുപതിക്കുമൊപ്പം രാജിന്റേയും ഡികെയുടേയും പുതിയ ചിത്രത്തിലും റാഷി ഖന്ന അഭിനയിക്കാൻ പോവുകയാണ്.

about raashii khana

AJILI ANNAJOHN :