പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ചെമ്പരത്തി അവസാനിക്കുന്നു എന്ന വാർത്ത വന്നതോടെ പ്രേക്ഷകർ എല്ലാം നിരാശയിലായിരുന്നു . സംഭവബഹുലമായ കഥാപശ്ചാത്തലത്തിലൂടെയായിരുന്നു സീരിയല്‍ മുന്നോട്ട് പോയിരുന്നത്. ആനന്ദ് കല്യാണി ജോഡികളായിരുന്നു ചെമ്പരത്തിയിലെ ആകർഷണം.
പ്രേക്ഷകര്‍ ആഗ്രഹിച്ചത് പോലെയുള്ള അവസാനമായിരുന്നു. സീ കേരളത്തിനോടൊപ്പം ആരംഭിച്ച സീരിയല്‍ ആയിരുന്നു ഇത്. നാല് വര്‍ഷം കൊണ്ട് ആയിരത്തോളം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി കൊണ്ടാണ് സീരിയല്‍ അവസാനിച്ചത്.
ചെമ്പരത്തിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കീര്‍ത്തി ഗോപിനാഥ്. സ്വന്തം പേരിനെക്കാളും സുബ്രു എന്ന പേരിലാണ് നടന് അറിയപ്പെടുന്നത്. സീരിയലിലെ നായകനായ ആനന്ദിന്റെ അടുത്ത സുഹൃത്താണ് സുബ്രു. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ കീര്‍ത്തി ഗോപിനാഥിന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടന്റെ പോസ്റ്റാണ്. പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് കുറിപ്പുമായി താരം എത്തിയിരിക്കുന്നത്. തന്നെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറയുന്നതിനോടൊപ്പം സീരിയല്‍ തീര്‍ന്നതിന്റെ സങ്കടവും പങ്കുവെയ്ക്കുന്നുണ്ട്.നടന്റെ വാക്കുകള്‍ ഇങ്ങനെ…
” ഇന്ന് ചെമ്പരത്തിയിലെ അവസാന ദിവസമായിരുന്നു. ആദ്യത്തെ സീരിയല്‍ ആയതു കൊണ്ടാകാം മനസ്സില്‍ വല്ലാത്ത ഒരു വിങ്ങല്‍. ഈ ഒരു കുടുംബം എന്നും എക്കാലവും മിസ്സ് ചെയ്യും. ഒന്നും അല്ലാതിരുന്ന എന്നെ കൈ പിടിച്ചു ഇവിടം വരെ എത്തിച്ച ഡോ. എസ് ജനാര്ദ്ദനന് സാറിനോടും സീ കേരളം ചാനലിനോടും, ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റര്‍ സുമേഷ് ചാത്തന്നൂര്‍ സാറിനോടും, ഷാജി നൂറനാട് സാറിനോടും ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു.
അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച, എന്നെ ഇത്രയും നാള് കൈ പിടിച്ചു നടത്തിയ, എന്റെ ഓരോ വീഴ്ചയിലും നിന്ന് കൈപിടിച്ചു ഉയര്‍ത്തിയ എന്റെ ഗുരുനാഥന് പ്രിയപ്പെട്ട ഡയറക്ടര്‍ ജനാര്ദ്ദനന് സര്, എന്നെ ഒരു അനിയനെപ്പോലെ കണ്ട് കൂടെ നടത്തിയ ഷാജി നൂറനാട് സര്, തൂലികയിലൂടെ നല്ലൊരു കഥാപാത്രത്തെ തന്ന സ്ക്രിപ്റ്റ് റൈറ്റര്‍ സുമേഷ് ചാത്തന്നൂര്‍ സര്, നാലുവര്‍ഷം ആനന്ദിനു ശബ്ദം നല്കി മികവുറ്റതാക്കിയ ശങ്കര്‍ ലാല്‍, എഡി ടീം, ഞങ്ങളുടെ പ്രിയ ഛായാഗ്രാഹകര്‍. എന്നോടൊപ്പം കട്ടയ്ക്ക് കൂടെ നടന്ന സഹപ്രവര്‍ത്തകര്‍.
ചെമ്പരത്തി പരമ്പരയിലെ നായകനായ സ്റ്റെബിനും പ്രേക്ഷകരോട് നന്ദി പറഞ്ഞ് കൊണ്ട് എത്തിയിരുന്നു. എല്ലാവരോടും പേരെടുത്ത് പറഞ്ഞാണ താരം നന്ദി അറിയിച്ചത്. നന്ദി എന്ന് ഒറ്റ വാക്കില്‍ ഒതുക്കാന്‍ ആകില്ലെന്നായിരുന്നു സ്റ്റെബിന് പറഞ്ഞത്. നടന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ” നന്ദി. ഇങ്ങനെയൊരു വാക്കില്‍ ഒതുക്കാവുന്നതല്ല, ഈ നാലുവര്‍ഷക്കാലം നിങ്ങള്‍ ഓരോരുത്തരും നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഉള്ള കടപ്പാട്.
ഓര്‍ക്കാനും നന്ദി പറയാനും ഒരുപാടു പേരുണ്ട്, കടുത്ത മല്‍സര രംഗത്തേക്ക് കടന്നു വന്നിട്ടും പ്രൈം ടൈം ഷോയില്‍ എന്നെപ്പോലൊരു പുതുമുഖത്തെ നായകനാക്കിയ സീ കേരളം ചാനലിനോടും, ചാനലിലെ ഓരോരുത്തരോടും, സന്തോഷ് സര്, വിവേക് സര്, ബിന്ദു മാഡം, ചന്ദ്രന് രാമന്തളി സര്. പേരുപോലും അറിയാത്ത ഒരുപാടു പേര്. ഒരുപാട് നന്ദി, ഒരുപാട് സ്നേഹം.
അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച, എന്നെ ഇത്രയും നാള് കൈ പിടിച്ചു നടത്തിയ, എന്റെ ഓരോ വീഴ്ചയിലും നിന്ന് കൈപിടിച്ചു ഉയര്‍ത്തിയ എന്റെ ഗുരുനാഥന് പ്രിയപ്പെട്ട ഡയറക്ടര്‍ ജനാര്ദ്ദനന് സര്, എന്നെ ഒരു അനിയനെപ്പോലെ കണ്ട് കൂടെ നടത്തിയ ഷാജി നൂറനാട് സര്, തൂലികയിലൂടെ നല്ലൊരു കഥാപാത്രത്തെ തന്ന സ്ക്രിപ്റ്റ് റൈറ്റര്‍ സുമേഷ് ചാത്തന്നൂര്‍ സര്, നാലുവര്‍ഷം ആനന്ദിനു ശബ്ദം നല്കി മികവുറ്റതാക്കിയ ശങ്കര്‍ ലാല്‍, എഡി ടീം, ഞങ്ങളുടെ പ്രിയ ഛായാഗ്രാഹകര്‍. എന്നോടൊപ്പം കട്ടയ്ക്ക് കൂടെ നടന്ന സഹപ്രവര്‍ത്തകര്‍.
മേക്കപ് മാന്‍, കോസ്റ്റ്യൂമര്‍, സ്റ്റുഡിയോയിലേയും യൂണിറ്റിലേയും പ്രൊഡക്ഷനിലേയും ചങ്കുകള്‍. എല്ലാവര്ക്കും ഒരുപാടൊരുപാട് നന്ദി. എല്ലാറ്റിലുമുപരി അഭിപ്രായങ്ങള്‍ അറിയിച്ചും വിമര്‍ശിച്ചും കഥാപാത്രത്തിനൊപ്പം എന്നെയും വളര്‍ത്തിയ, ഞങ്ങളെ നെഞ്ചിലേറ്റിയ ഞങ്ങളുടെ പ്രേക്ഷകര്‍ക്ക്, ഇത്രയും നാള് ഞങ്ങള്‍ക്ക് നല്കിയ സപ്പോര്‍ട്ടിനു, ഒരുപാട് നന്ദി.
ഇനിയും തികച്ചും വ്യത്യസ്തമായ എന്റെയും നിങ്ങളുടേയും ഇഷ്ട കഥാപാത്രങ്ങളിലൂടെ നിങ്ങളിലേക്ക് ഇനിയും എത്തണം എന്നാണു എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. എനിക്കുവേണ്ടി നിങ്ങളുടെ പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാകുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സ്റ്റെബിന് ജേക്കബ് എന്നുമായിരുന്നു കുറിപ്പ്. താരങ്ങള്‍ക്ക് ആശംസയുമായി പ്രേക്ഷകരും എത്തുന്നുണ്ട്. ചെമ്പരത്തി അവസാനിച്ചതിലുള്ള സങ്കടവും പങ്കുവെയ്ക്കുന്നുണ്ട്.
about chembarathy