ഒന്നര വയസ്സിൽ ‘അമ്മ ഉപേക്ഷിച്ചു; ജീവിച്ചത് കുപ്പിയും പാട്ടയും പെറുക്കി, കയ്പ്പറിഞ്ഞ ഭൂതകാലം! കപ്പടിക്കാൻ അവൻ എത്തി ബിഗ്‌ബോസിലേക്ക്!!

ഗംഭീരമായ തുടക്കത്തോടെ ബിഗ് ബോസ് മലയാളം നാലാം സീസണിന് തുടക്കമായിരിക്കുകയാണ്. സംഗതി കളറാകും എന്ന ടാഗ് ലൈനോടെയാണ് നാലാം സീസൺ ആരംഭിച്ചിരിക്കുന്നത്. മൂന്ന് സീസണുകളിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും നാലാം സീസൺ എന്നാണ് തുടക്കം മുതൽ അണിയറപ്രവർത്തകർ പ്രമോകളിലൂടെയും മറ്റും പറഞ്ഞത്.നൂറ് ദിവസം നൂറ് കാമറകൾ ഒരോരുത്തരെയും ഒരോ നിമിഷവും നിരീക്ഷിച്ച് കൊണ്ടിരിക്കുമെന്നതാണ് പരിപാടിയുടെ സവിശേഷത. ദിവസം മുഴുവനും പ്രേക്ഷകർക്ക് മത്സരാർഥികളെ കാണാമെന്ന പ്രത്യേകത ആദ്യമായി ബിഗ്‌ ബോസിൽ മലയാളം ഓൺലൈൻ സ്ട്രീമിങ്ങിലൂടെ പരീക്ഷിക്കുന്നുമുണ്ട് ഈ സീസണിൽ.

17 മത്സരാർത്ഥികൾ ആണ് ബിഗ് ബോസ് വിജയിയാകാൻ വേണ്ടി കളത്തിലിറങ്ങുന്നത്. പ്രൗഢഗംഭീരമായ വീട് തന്നെയാണ് നാലാം സീസണിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇത്തവണ ബിഗ് ബോസിൽ എത്തിയവരിൽ സിനിമ, സീരിയൽ മേഖലയ്ക്ക് പുറമെ നിന്നുള്ള നിരവധി മത്സരാരർഥികളുണ്ട്. അവരിൽ പലരും പ്രേക്ഷകർക്ക് പുതുമുഖങ്ങളാണ്. മോഡലിങ്, ഫോട്ടോഗ്രഫി, ആങ്കറിങ് തുടങ്ങിയ മേഖലയിൽ ശോഭിച്ച് നിൽക്കുന്നവരാണ് അവരിൽ ഏറെയും.

ബിബ്ബ് ബോസ് സീസണ്‍ 4 ല്‍തീര്‍ത്തുമൊരു പോസിറ്റീവ് വൈബ് കൊണ്ടുവരാന്‍ ഒരു മത്സരാര്‍ത്ഥി എത്തിയിട്ടുണ്ട്. മജീഷ്യനും മെന്റലിസ്റ്റുമൊക്കെയായ അശ്വിന്‍ വിജയ് തന്റെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് സന്ദേശം നല്‍കാന്‍ വേണ്ടിയാണ് ബിഗ് ബോസില്‍ എത്തിയിരിയ്ക്കുന്നത്. അത്രയേറെ സംഭവ ബഹുലമാണ് തിരുവനന്തപുരം സ്വദേശിയായ അശ്വിന്റെ ജീവിതം.

ഒരു മജീഷ്യന്‍ മെന്റലിസ്റ്റ് എന്നതിനൊക്കെ അപ്പുറം തന്നെ പലരും തിരിച്ചറിയുന്നത് മറ്റൊരു കാര്യത്താലാണ് എന്ന് അശ്വിന്‍ തന്നെ പറയുന്നു. 22 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തിയ മകനാണ് അശ്വിന്‍. അശ്വിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് മാനസിക രോഗിയായ അമ്മ ഉപേക്ഷിച്ച് പോയത്. അഞ്ച് വയസ്സ് ആയപ്പോള്‍ അച്ഛനും മരണപ്പെട്ടു. അച്ഛമ്മയാണ് അശ്വിനെ വളര്‍ത്തിയത്.

തനിച്ച് ആയ കാലത്ത് കുപ്പിയും പാട്ടയും പെറുക്കി വിറ്റ് വിശപ്പ് അടക്കിയ ആളാണ് അശ്വിന്‍. മാജിക് ആണ് അശ്വിന് ഒരു ജീവിതം നല്‍കിയ.് വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വേദന എന്ന് അശ്വിന്‍ പഠിച്ചത് സ്വന്തം ജീവിത അനുഭവങ്ങളില്‍ നിന്ന് ആണ്. താന്‍ പഠിച്ച ചില ജീവിത അനുഭവങ്ങള്‍ ബിഗ്ഗ് ബോസിലൂടെ ജനങ്ങളില്‍ എത്തിക്കാനാണ് അശ്വിന്‍ ആഗ്രഹിയ്ക്കുന്നത്. ഒന്നും അല്ലാത്ത ഇടത്ത് നിന്ന് ആണ് ഞാന്‍ ഇവിടെ വരെ എത്തിയത്. ചെറിയ കാര്യത്തിന് ആത്മഹത്യ ചെയ്യുന്നവര്‍ക്ക് എന്റെ ജീവിതം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒന്നര വയസ്സില്‍ ഉപേക്ഷിച്ച് പോയ അമ്മയെ അശ്വിന്‍ കണ്ടെത്തിയത്. എന്നാല്‍ അമ്മ തന്നെ തിരിച്ചറിഞ്ഞില്ല. അത് വലിയ വേദനയായിരുന്നു. പക്ഷെ അമ്മയെ കണ്ടെത്താന്‍ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്ന് മോഹന്‍ലാലിന്റെ ചോദ്യത്തോട് പ്രതികരിക്കവെ അശ്വിന്‍ പറഞ്ഞു.

രണ്ട് ലോക റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കിയ ആള്‍ കൂടെയാണ് അശ്വിന്‍. ഇന്ത്യയിലെ ഫാസ്റ്റസ്റ്റ് മജീഷ്യന്‍ എന്ന കാറ്റഗറിയില്‍ ഇന്ത്യന്‍ വേള്‍ഡ് ഓഫ് റെക്കോഡും ഏഷ്യ വേള്‍ഡ് ഓഫ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മാജിക്ക് പ്ലാനറ്റില്‍ ജോലി ചെയ്യുകയാണ് അശ്വിന്‍ വിജയ്. മാന്ത്രികം, വിഷ്ണു ലോകം പോലുള്ള സിനിമകളാണ് തനിയ്ക്ക് മാന്ത്രിക ലോകത്തേക്ക് കടക്കാന്‍ പ്രചോദനമായത് എന്ന് അശ്വിന്‍ പറഞ്ഞു.

about biggboss ashwin

AJILI ANNAJOHN :