ബിഗ്ബോസ് സീസൺ 4 ന് തുടക്കം കുറിച്ചിരിക്കുകയാണ് . പ്രേക്ഷകര്‍ക്ക് അത്ര പരിചിതരല്ലാത്തവരും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനെത്താറുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള സ്ക്രീന്‍സ്പേസും മനോഹരമായ നിമിഷങ്ങളും അതിലൂടെ ലഭിച്ചേക്കാവുന്ന അവസരങ്ങളുമൊക്കെയാണ് താരങ്ങളുടെ പ്രതീക്ഷ. ബിഗ് ബോസില്‍ വന്നതിന് ശേഷം ജീവിതവും കരിയറും മാറിമറിഞ്ഞ താരങ്ങളേറെയാണ്. മോഡലിംഗും സിനിമയുമൊക്കെയായി സജീവമായ പ്രേക്ഷകര്‍ക്ക് അത്ര പരിചിതയല്ലാത്ത ജാനകി സുധീറും ബിഗ് ബോസ് സീസണ് 4ല്‍ മത്സരിക്കുന്നുണ്ട്. ജാനകിയുടെ വിശേഷങ്ങളിലൂടെ വിശദമായി വായിക്കാം.
നാടും വീടും വിട്ട് അഭിനേത്രിയാവാന്‍ ഇറങ്ങിത്തിരിച്ചയാളാണ് ജാനക സുധീര്‍ എന്ന മുഖവുരയോടെയായാണ് ജാനകിയെ മോഹന്‍ലാല്‍ സ്വാഗതം ചെയ്തത്. പ്രശസ്തമായ ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ചായിരുന്നു ജാനകിയുടെ വരവ്. പെര്‍ഫോമന്‍സ് മികച്ചതായിരുന്നു എന്ന് പറഞ്ഞ് മോഹന്‍ലാല്‍ ജാനകിയെ അഭിനന്ദിച്ചിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ് ഞാന്‍, 7 വര്‍ഷമായി കൊച്ചിയില്‍ സെറ്റിലാണെന്നും താരം പറഞ്ഞിരുന്നു.
എനിക്ക് സ്റ്റെപ്പ് ഡാഡിയാണ്, അമ്മയെ രണ്ടാമത് കല്യാണം കഴിച്ച് കൊടുത്തപ്പോഴാണ് എനിക്ക് ചേച്ചിയെ കിട്ടിയത്. ഞാന്‍ എപ്പോഴും ഫോണ്‍ ഉപയോഗിക്കുന്നയാളാണ്. വീട്ടില്‍ നിന്നും മാറിനില്‍ക്കുന്നയാളാണ്, അതിലൊന്നും പ്രശ്നമില്ല. എന്നാല്‍ എല്ലാ ദിവസവും അമ്മയെ വിളിക്കാറുണ്ട്. ഇനി അമ്മയ്ക്ക് എല്ലാ സമയവും എന്നെ കാണാനാവും. എനിക്ക് കാണാന്‍ പറ്റാതെ വരികയുള്ളൂ.
എനിക്കങ്ങനെ അധികം അവസരം കിട്ടുന്നുണ്ടായിരുന്നില്ല. ഈ ഷോയ്ക്ക് ശേഷം അത് മാറുമെന്നാണ് പ്രതീക്ഷ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇപ്പോഴത്തെ ലെവലിലേക്ക് എത്തിയത്. ഇപ്പോഴും സ്ട്രഗിളിംഗാണ്. പിന്നില്‍ നിന്നും മുന്നിലേക്ക് വരേണ്ടവരെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. 13 സിനിമകള്‍ ചെയ്തിട്ടുണ്ട്. അശോക് ആര് നാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായാണ് അഭിനയിച്ചത്. അതൊരു ബോള്‍ഡ് അറ്റംപ്റ്റായിരുന്നു. ഡയലോഗൊന്നുമില്ലാത്ത ചിത്രമാണ്. കലയെന്നാണ് കഥാപാത്രത്തിന്റെ പേര്.
എന്റെ വര്‍ക്കുകള്‍ കണ്ട് എന്നെ ജഡ്ജ് ചെയ്യരുത്. ഞാന്‍ സെല്‍ഫ് മേഡാണ്. കുടുംബത്തിന്റെ പിന്തുണയാണ് ഇവിടെ വരെ എത്തിച്ചത്. ഞാന്‍ ഇവിടെ എങ്ങനെയാണെന്ന് മനസിലാക്കി എന്നെ വിലയിരുത്തണം എന്നാണണ് എനിക്ക് പ്രേക്ഷകരോട് പറയാനുള്ളതെന്നും ജാനകി പറഞ്ഞിരുന്നു. ഞാന്‍ എവിടെ വീണാലും നാല് കാലിലേ വീഴൂയെന്ന് ജാനകി പറഞ്ഞപ്പോള്‍ എവിടേയും വീഴാതിരിക്കട്ടെയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെ കണ്ടിട്ടുണ്ടെന്നും അന്ന് ഞാന്‍ ബാക്ക് സ്റ്റേജിലാണെന്നും ഇന്നിപ്പോള്‍ ഒന്നിച്ച് വേദി പങ്കിടാനായതില്‍ സന്തോഷമുണ്ടെന്നും ജാനകി പറഞ്ഞിരുന്നു.
about janki sudeer