ദൈവമേ… ഇത് എന്തൊരു വീട്; ബിഗ് ബോസ് നാലാം സീസൺ തുടക്കം തന്നെ കസറി; വീട്ടിനകത്തെ രഹസ്യങ്ങൾ പരസ്യമായി; ഇരുപത്തിനാല് മണിക്കൂറും കാണാം!

മലയാളം ബിഗ് ബോസ് പ്രേമികള്‍ കാത്തിരുന്നത് പോലെ നാലാം സീസണ്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. മാര്‍ച്ച് ഇരുപത്തിയേഴിന് രാത്രി ഏഴ് മണിയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്തുക. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ബിഗ് ബോസിനെ കുറിച്ചുള്ള ആകാംഷകള്‍ നിറയുകയാണ്. കഴിഞ്ഞ മൂന്ന് സീസണുകൡല്‍ കണ്ടതിനെക്കാളും വേറിട്ടൊരു ഷോ ആയിരിക്കുമെന്ന ഉറപ്പ് അവതാരകനായ മോഹന്‍ലാലും നല്‍കി കഴിഞ്ഞിരിക്കുകയാണ്.

മത്സരാര്‍ഥികള്‍ കഴിഞ്ഞാല്‍ ബിഗ് ബോസ് വീടിനെ കുറിച്ചാണ് അറിയേണ്ടത്. 100 ദിവസങ്ങളിലായി മത്സരാര്‍ഥികള്‍ക്ക് താമസിക്കേണ്ടത് ആയതിനാല്‍ സകല സജ്ജീകരണങ്ങളും അതിനകത്ത് ഉണ്ടാവും. എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ചതിലും മികച്ച വീടാണ് ഒരുക്കിയിരിക്കുന്നത്. ബിഗ് ബോസിനുള്ളിലെ ചിത്രങ്ങള്‍ കാണാം.

പതിനഞ്ച് മത്സരാര്‍ഥികളില്‍ കൂടുതല്‍ ഇത്തവണ ഉണ്ടാവുമെന്നാണ് അറിയുന്നത്. മുംബൈ ഫിലിം സിറ്റിയിലെ മറാത്തി ബിഗ് ബോസ് നടന്ന സെറ്റാണ് മലയാളത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. പ്രധാന കവാടം കഴിഞ്ഞ് അകത്തേക്ക് കയറിയാല്‍ ഒരു സ്വപ്‌നലോകത്തേക്ക് പ്രവേശിച്ച അനുഭൂതിയാണ് ബിഗ് ബോസ് വീട് നല്‍കുക. പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളില്‍ നിന്നും അത് വ്യക്തമാണ്. പുറത്ത് പച്ച പരവതാനി വിരിച്ചിരിക്കുയാണ്. പ്രകൃതി സൗന്ദര്യത്തിന് പ്രധാന്യം നല്‍കി കൊണ്ടാണ് ഇവിടം ഒരുക്കിയത്. ഇത്തവണ സ്വിമിങ്ങ് പൂളിനൊപ്പം ബാല്‍ക്കണി കൂടി നിര്‍മ്മിച്ചിട്ടുണ്ട്.

പുറത്തേ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് ജയിലാണ്. കഴിഞ്ഞ സീസണുകളില്‍ കണ്ടതിനെക്കാളും വ്യത്യസ്തമാണ്. ഒരു ബോളിന്റെ ആകൃതിയിലാണ് ജയില്‍. ശ്രദ്ധേയമായ കാര്യം ഒരാള്‍ക്ക് മാത്രം കിടക്കാന്‍ സാധിക്കുന്ന ജയില്‍ സൗകര്യമാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനര്‍ഥം ഇത്തവണ ജയിലേക്ക് ഓരോരുത്തരെ വീതം പറഞ്ഞയക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ്. കഴിഞ്ഞ തവണ രണ്ടും മൂന്നും പേരൊക്കെ ജയിലില്‍ പോവേണ്ട സാഹചര്യം വന്നിരുന്നു.

ജിം ഏരിയ
പുറത്ത് തന്നെയാണ് ജിം ഏരിയ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല മത്സരാര്‍ഥികള്‍ക്ക് വീടിന്റെ ഏത് ഭാഗത്തും ഇരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി വെച്ചിട്ടുണ്ട്.

ഡൈനിങ്ങ് റൂം
ലിവിംഗ് ഏരിയയുടെ മറുവശത്താണ് ഊണ് മുറി ഒരുക്കിയിരിക്കുന്നത്. പതിനാറ് മത്സരാര്‍ഥികള്‍ക്ക് ഇരിക്കാനുള്ള സൗകാര്യമാണ് ഊണ് മുറിയിലുള്ളത്. അതിനര്‍ഥം ഇത്തവണ പതിനാറ് മത്സരാര്‍ഥികള്‍ ഉണ്ടായേക്കും എന്നാണ്.

ഓപ്പണ്‍ കിച്ചണ്‍
ഊണ് മുറിയുടെ പിന്നിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അടുക്കള നിര്‍മ്മിച്ചു. ഇത്തവണയും ഓപ്പണ്‍ കിച്ചണ്‍ ആണ്.

ബെഡ് റൂം
കിടപ്പ് മുറികള്‍ക്കും പ്രത്യേകതയുണ്ട്. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം വേര്‍തിരിക്കാതെയാണ് ബെഡ് റൂം സൗകര്യമെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്ന.് മഞ്ഞയും വൈലറ്റും നിറമുള്ള ബെഡ് വിശാലമായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

ക്യാപ്റ്റന് പ്രത്യേകം ബെഡ്
അതേ സമയം ബെഡ് റൂമിലെ പ്രത്യേകത ചുവപ്പ് നിറമുള്ള ഒരു ബെഡ് ആണ്. ക്യാപ്റ്റന്മാര്‍ക്ക് കിടക്കാന്‍ പ്രത്യേകമായി രാജാവിന്റെ സിംഹാസന ലുക്കിലുള്ള കട്ടിലും ഒരുക്കിയതാണെന്നാണ് കരുതപ്പെടുന്നത്.

സംസാരിക്കുന്ന മരം
ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത ബിഗ് ബോസനുള്ളില്‍ ഒരു മരം ഉണ്ടെന്നുള്ളതാണ്. വേര് മുതല്‍ ഇലകള്‍ ഉള്ള ഒരു മരം വീടിനുള്ളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതിന് സംസാരിക്കാന്‍ സാധിക്കും എന്നുള്ളതാണ് ശ്രദ്ധേയം.അകത്തളങ്ങളിലും പുറത്തും ടാസ്‌കുകള്‍ ചെയ്യാനും ഓടി നടക്കാനുമുള്ള വിശാലതയും പ്രത്യേകം ഗെയിം ഏരിയകളുമൊക്കെ സെറ്റപ്പ് ചെയ്തിട്ടുണ്ട്. മത്സരാർകൾ അകത്തേക്കും പുറത്തേക്കും പോവുന്ന പ്രധാന വാതിൽ.

about bigg boss

Safana Safu :