ശാലു മേനോന്റെ പുതിയ ചിത്രത്തിന് നേരെ വംശീയ അധിക്ഷേപം; ഒടുവിൽ കമന്റിട്ടവൻ മുങ്ങി

മലയാള സിനിമ – സീരിയൽ രംഗത്ത് തന്റേതായ ശൈലിയിൽ തിളങ്ങിയ നടിയാണ് ശാലുമേനോൻ. അഭിനയത്തെക്കാൾ നൃത്തത്തിനു പ്രാധാന്യം നൽകുന്ന നടി ജയകേരള സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന നൃത്തവിദ്യാലയവും നടത്തി വരുകയാണ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന കറുത്ത മുത്തിൽ കന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഇടവേളയ്ക്ക് ശേഷം താരം മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ശാലു മേനോന്‍ അഭിനയിക്കുന്നത്.

തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. പോസിറ്റിവ് കമന്റ്സ് ലഭിക്കുന്നതോടൊപ്പവും ചിലർ കുറ്റപ്പെടുത്തലുകളും നടത്താറുണ്ട്. കേരളീയ വേഷത്തിൽ എത്തിയ ശാലുവിന്റെ ചിത്രങ്ങൾക്ക് നേരെ സദാചാര ആക്രമണവും നടന്നിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ ശാലുവിന്റെ പുതിയ ചിത്രത്തിന് നേരെയാണ് വംശീയ അധിക്ഷേപം നടന്നത്. പൊതുവെ സാരികളിൽ എത്തുന്ന ശാലുവിന്റെ ജാക്കറ്റിന്റെ നിറം കണ്ടിട്ടാണ് ചിലർ വംശീയ അധിക്ഷേപം നടത്തിയത്. ‘പുലയന്മാരുടെ നീലവസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ലേ’ എന്നാണ് ശാലുവിനോട് ചിലർ ചോദ്യം ഉന്നയിച്ചത്. എന്നാൽ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ കമന്റ് ഇട്ടയാൾ കമന്റും പിൻവലിച്ചു മുങ്ങി. എങ്കിലും അതിനും മുൻപേ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

അടുത്തിടെ ശാലുവും ഭര്‍ത്താവും വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകലും പുറത്തുവന്നിരുന്നു. ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉള്ളതായുള്ള ചില സൂചനകളായിരുന്നു ഉയർന്നത്. സജിയുടെ പോസ്റ്റുകളായിരുന്നു അതിന് സൂചന നൽകിയത്. എന്നാൽ ഇതിനോട് ശാലു ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Noora T Noora T :