6 മുട്ടയുടെ വെള്ളയും , അതേപോലെ ഇടയ്ക്ക് ചിക്കന്‍ കൊടുക്കണമെന്ന് മോഹന്‍ലാലിനോട് അഭ്യര്‍ത്ഥനയുമായി റോണ്‍സന്റെ അമ്മ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റോണ്‍സണ്‍ വിന്‍സെന്റ്.ബിഗ് ബോസ് ആരംഭിക്കാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ താരത്തിന്റെ പേര് സാധ്യത ലിസ്റ്റില്‍ പ്രചരിച്ചിരുന്നു.ഏകദേശം ഉറപ്പായിരുന്ന മത്സരാര്‍ഥിയായിരുന്നു റോണ്‍സണ്‍. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത വിഗ്രഹം എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീനില്‍ എത്തിയത്. പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ഭാര്യ എന്ന പരമ്പരയിലൂടെയാണ്സീത, അനുരാഗം, കൂടത്തായി, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകള്‍ നടന്റെ പോപ്പുലാരിറ്റി വര്‍ധിപ്പിക്കുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് റോണ്‍സണ്‍. പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുന്നതിനിടയിലാണ് ബിഗ് ബോസിലേക്കുള്ള താരത്തിന്റെ എന്‍ട്രി.

നടന്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയതിന് പിന്നാലെ അമ്മ പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. തന്റെ മകന് കൃത്യമായി ഫുഡ് കൊടുക്കണേ എന്നാണ് പറയുന്നത്. 6 മുട്ടയുടെ വെള്ളയെങ്കിലും കൊടുത്തേക്കണം, അതേപോലെ ഇടയ്ക്ക് ചിക്കന്‍ കൊടുക്കണമെന്നും അമ്മ പറയുന്നു. ഭക്ഷണം കിട്ടാത്തതിന്റെ പേരില്‍ ആയിരിക്കും താന്‍ നൂറ് ദിവസം പൂര്‍ത്തിയാക്കാതെ ഹൗസ് വിടുക എന്നാണ് നടനും പറയുന്നത്.

ഫുഡായിരിക്കും ഞാന്‍ അവിടെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യാന്‍ പോവുന്നത്. അവിടെ ഫുഡൊക്കെ ലിമിറ്റഡാണെന്ന് അറിഞ്ഞിരുന്നു എന്നുംറോണ്‍സണ്‍ പറയുന്നു. എന്റെ വീട്ടിലാണെങ്കില്‍ ഇതൊക്കെ ഞാന്‍ തന്നേനെയെന്നായിരുന്നു അമ്മയ്ക്ക് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത്. ബിഗ് ബോസില്‍ ഇതൊക്കെ നേടിയെടുക്കാന്‍ അവസരമുണ്ട്, അതുകൊണ്ട് ശ്രമിക്കാവുന്നതേയുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഷ്ടപ്പെടാന്‍ തയ്യാറാണെന്നായിരുന്നു റോണ്‍സന്റെ മറുപടി.

റോണ്‍ എന്നാണ് എന്നെ വിളിക്കുന്നത്. ഇനിയങ്ങോട്ടുള്ള ദിനങ്ങള്‍ സുഖകരമായിരിക്കില്ലെന്നറിഞ്ഞാണ് ഞാന്‍ വന്നിട്ടുള്ളത്. തികച്ചും വ്യത്യസ്തമായ ലൈഫ് എക്സപീരിയന്‍സായിരിക്കും ഇത്. ഇതുവരെ കണ്ടയാളായിരിക്കില്ല ചിലപ്പോള്‍ ഞാന്‍. അവിടെ ജിമ്മൊക്കെയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ സന്തോഷമെന്നായിരുന്നു റോണ്‍സണ്‍ പറഞ്ഞത്.

ഈ അടുത്ത കാലത്തായിരുന്നു റോണ്‍സണ്ണിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യയാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടെന്നും നടന്‍ പറയുന്നുണ്ട്. ഭാര്യയ്ക്കുള്ള സന്ദേശവും പങ്കുവെച്ചിട്ടാണ് ഹൗസിലേയ്ക്ക് പോയത്. ”100 ദിവസം കഴിഞ്ഞ് ഞാന്‍ വരും, ഇടയ്ക്ക് വരാന്‍ പറ്റുമെങ്കില്‍ വരും, എന്തായാലും ഞാന്‍ വരുമെന്നാണ് റോണ്‍സണ്‍ പറഞ്ഞത്. നവീന്‍ അറക്കല്‍, ലക്ഷ്മി പ്രിയ, ധന്യ മേരി വര്‍ഗീസ്, കുട്ടി അഖില്‍ തുടങ്ങി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയവരെല്ലാം ഇത്തവണ ഷോയിലുണ്ട്. ഇവരെല്ലാം എത്തിയേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളും ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു.

ABOUT RONSON VINCENT

AJILI ANNAJOHN :