സാമൂഹിക പ്രവര്‍ത്തകയും ബിഗ് ബോസ് താരവുമായ വ്യക്തിയാണ് ദിയ സന. സാമൂഹിക വിഷയങ്ങളിലുള്ള ദിയയുടെ നിലപാടുകള്‍ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും വിവാദങ്ങളും ദിയയുടെ പേരില്‍ ഉയരാറുണ്ട്. ഇപ്പോഴിതാ ദിയയുടെ ഒരു വീഡിയ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നടിയും അവതാരകയുമായ സുബി സുരേഷിനെ തല്ലുന്ന ദിയയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
സുബി അവതാരകയായി എത്തുന്ന കൈരളി ടിവിയിലെ ഷോയില്‍ അതിഥിയായി ദിയ സന ആണ് അടുത്ത ദിവസം എത്തുന്നത്. ഇതിന്റെ പ്രൊമോ വീഡിയോയിലാണ് ദിയ സുബിയുടെ കരണത്തടിക്കുന്നതായുള്ളത്. സുബിയുടെ വേഷവും പെരുമാറ്റവും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ദിയ സുബിയോട് പൊട്ടിത്തെറിക്കുന്നത്. സുബി തമാശയുടെ പേരില്‍ ആക്ടിവിസ്റ്റുകളെ കളിയാക്കുകയാണെന്നായിരുന്നു ദിയയുടെ ആരോപണം.
മുമ്പൊരിക്കല്‍ സുബി ഫെമിനിസ്റ്റുകളെ കളിയാക്കുന്ന തരത്തില്‍ വേഷം ധരിച്ച് എത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അന്നത്തെ വേഷത്തിനോട് സമാനമായ വേഷത്തിലാണ് സുബി ദിയയെ ഇന്റര്‍വ്യു ചെയ്യാനെത്തിയത്. ഇത് ചൂണ്ടി കാണിച്ചു കൊണ്ടാണ് ദിയ വീഡിയോയില്‍ പൊട്ടിത്തെറിക്കുന്നത്. ഒരു തവണ ഇതുപോലൊരു സംഭവമുണ്ടായപ്പോള്‍ ഞാന്‍ സുബിയെ പിന്തുണച്ചിരുന്നതാണെന്നാണ് ദിയ പറയുന്നത്. അതെ വിളിച്ചിരുന്നു എന്ന് സുബിയും സമ്മതിക്കുന്നു. പക്ഷെ ഇപ്പോള്‍ ഈ വേഷവും ബോഡി ലാംഗ്വേജുമൊക്കെ മനപ്പൂര്‍വ്വം ഞങ്ങളെയൊക്കെ കളിയാക്കുന്നതാണ് എന്നാണ് ദിയ സന സുബിയോടായി പറയുന്നത്. ദേഷ്യത്തോടെയായിരുന്നു ദിയ സംസാരിച്ചത്.ഞാന്‍ നേരത്തെ പറഞ്ഞതാണ് ഹണീ, ഇത് പോലത്തെ പരിപാടിയ്ക്ക് എന്നെ വിളിക്കരുത്. ഞാന്‍ സീരിയസ് ആയി പറയുകയാണ്.
ഇങ്ങനെത്തെ ഒരു ആറ്റിറ്റിയൂഡില്‍ വന്നത് ശരിയായില്ല. ഷോയെ ഈ രീതിയില്‍ മുന്നോട്ട് കൊണ്ട് പോയാല്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സുബി ഇത് ശരിയല്ല. ഒരുപാട് പ്രാവശ്യമായി. ഈ പരിപാടി ഇവിടെ വച്ച് നിര്‍ത്തിക്കോളൂ. ശരിക്ക് അടിച്ചു വിടേണ്ട കേസാണെന്നും ദിയ പറയുന്നുണ്ട്. സുബിയ്‌ക്കെതിരെ അസഭ്യ വാക്കുകളും ദിയ സന പ്രയോഗിക്കുന്നുണ്ട്. പിന്നാലെ ദിയ സുബിയുടെ കരണത്തടിക്കുന്നതും സുബി പൊട്ടിക്കരയുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എല്ലാം ഡ്രാമയാണെന്നും യഥാര്‍ത്ഥമല്ലെന്നുമാണ് കമന്റുകള്‍ പറയുന്നത്.
പരിപാടിയുടെ റേറ്റിംഗ് കൂട്ടാനായി ഒത്തുകളിക്കുന്നതാണെന്നും ഷോയില്‍ ഇത് അവതരിപ്പിക്കുക തമാശയെന്ന രീതിയില്‍ ആയിരിക്കുമെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം. ഡ്രാമയാണേല്‍ എന്തും ആകാമല്ലോ, നല്ല നിലവാരം ഇനിയും കൂടുതല്‍ കാത്തിരിക്കുന്നു, വരൂ നമ്മുക്ക് വിനായകന്റ് തോളത്തു കേറാം, റേറ്റിംഗ് കൂടാനുള്ള ഡ്രാമയാണിത്. ഇവളുടെ എല്ലാപരിപാടിയും ചളി ഭൂലോക തോല്‍വി, സുബി ലോകവെറുപ്പിക്കല്‍, ഇവള്‍ പറയുന്നതൊക്കെ ഭയങ്കര കോമഡിയണെന്നാണ് ഇവളുടെ വിചാരം, കൈരളി നിലവാരം കളയരുത്, റേറ്റിങ്ങിനുവേണ്ടി അവരൊത്തുകളിക്കുന്നു എന്നിങ്ങനെ പോകുന്ന കമന്റുകള്‍.
നേരത്തേയും ഷോയുടെ കാഴ്ചക്കാരെ കൂട്ടാനായി ഇത്തരം ഡ്രാമകള്‍ നടത്തി വിമര്‍ശനം നേരിട്ടിട്ടുണ്ട് സുബി സുരേഷ്. നേരത്തെ സുബിയെ കാണുന്നില്ലെന്ന തരത്തിലുള്ള വാര്‍ത്ത തമാശയായി ക്രീയേറ്റ് ചെയ്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കോമഡി ഷോകളിലൂടേയും പരമ്പരകളിലൂടേയും സിനിമയിലൂടേയെല്ലാം മലയാളികള്‍ക്ക് സുപരിചിതരായ താരമാണ് സുബി സുരേഷ്. മിമിക്രി വേദികളിലൂടേയും കോമഡി ഷോകളിലൂടെയുമാണ് സുബി ശ്രദ്ധ നേടിയത്. മിമിക്രിയില്‍ സ്ത്രീകള്‍ സജീവമല്ലാതിരുന്ന കാലത്ത് തന്നെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടുകയും ചെയ്ത താരമാണ് സുബി. നിരവധി ഷോകളില്‍ അവതാരകയായും എത്തിയിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിലും കയ്യടി നേടിയിട്ടുണ്ട് സുബി.
about subi