അനിയത്തിപ്രാവില്‍ ഓടിച്ചിരുന്ന ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്ക് സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ മലയാള സിനിമയിലെത്തിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. 1997 മാര്‍ച്ച് 26നായിരുന്നു ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘അനിയത്തിപ്രാവിന്റെ റിലീസ്.

ഇപ്പോഴിതാ താന്‍ ആ സിനിമയില്‍ ഓടിച്ചിരുന്ന ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ആലപ്പുഴ സ്വദേശിയായ ബോണി എന്ന വ്യക്തിയുടെ കൈവശമായിരുന്നു ബൈക്ക്. ഹോണ്ടയുടെ ഷോറൂമില്‍ ജോലി ചെയ്തിരുന്നു അദ്ദേഹത്തില്‍ നിന്നും നടന്‍ ബൈക്ക് സ്വന്തമാക്കുകയായിരുന്നു.

കുഞ്ചാക്കോ ബോബന്‍, ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ അനിയത്തിപ്രാവ് ആ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു.

മിനി, സുധി എന്നിവര്‍ തമ്മിലുണ്ടാകുന്ന പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ കഥ. ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

Vijayasree Vijayasree :