അന്ന് ഏറ്റവും കൂടുതല്‍ ചീത്ത കേട്ടത് സൈജു കുറുപ്പിനായിരുന്നു; എന്നാൽ സൈജുവിന്റെയും എന്റെയും കാര്യം ചേര്‍ത്തുപറഞ്ഞാല്‍ ഇപ്പോഴാണ്‌ ഞങ്ങളുടെ കരിയറിലെ ഏറ്റവും നല്ല സമയം

മയൂഖം എന്ന ചിത്രത്തിലൂടെ വെള്ളെത്തിരയിലേക്ക് കാലെടുത്ത് വെയ്ക്കുകയായിരുന്നു നടി മംമ്ത മോഹന്‍ദാസ്. വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിൻറെ ആ ഓര്‍മ്മകള്‍ വീണ്ടും പങ്കുവയ്ക്കുകയാണ് താരം ഹരിഹരന്‍ എന്ന സംവിധായകനെക്കുറിച്ചും തന്റെ ആദ്യ സിനിമയിലെ നായകനായ സൈജു കുറുപ്പിനെക്കുറിച്ചും കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത മോഹന്‍ദാസ്‌ പങ്കുവയ്ക്കുകയാണ്.

‘ഹരിഹരന്‍ സാര്‍ കാരണമാണ് മംമ്ത മോഹന്‍ദാസ്‌ സിനിമയിലെത്തിയത്. സിനിമ എന്ന എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചതും ഹരന്‍ സാറിന്റെ തീരുമാനം കൊണ്ടുതന്നെയാണ്. സിനിമയില്‍ എത്തിപ്പെടുമെന്നോ അഭിനയിക്കുമെന്നോ ഒരിക്കല്‍ പോലും കരുതിയ ആളല്ല ഞാന്‍. സംഗീതത്തിനു പ്രാധാന്യം നല്‍കി നല്ല സിനിമകള്‍ ഒരുക്കുന്ന സംവിധായകന്‍. മയൂഖത്തില്‍ എത്തിപ്പെടുമ്ബോള്‍ ഹരന്‍ സാറിനെക്കുറിച്ച്‌ ഈ ചിത്രം മാത്രമായിരുന്നു മനസ്സില്‍. പക്ഷേ അവിടെ നിന്നും നല്ല ഒരു മനുഷ്യനെ കൂടി ജീവിതത്തില്‍ പരിചയപ്പെടാന്‍ കഴിയുകയായിരുന്നു. ഹരന്‍ സാറിന്റെ സിനിമയിലൂടെ വന്നത് കൊണ്ടുതന്നെയാണ് പിന്നീടുള്ള ഭാഗ്യങ്ങളെല്ലാം എന്നെ തേടി വന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

‘പണ്ട് കോളേജില്‍ പഠിച്ച സുഹൃത്ത് എന്നൊക്കെ പറയില്ലേ അതാണ് എനിക്ക് സൈജു കുറുപ്പ്. മയൂഖത്തിന്റെ സമയത്ത് മനസ്സ് കൊണ്ട് ഞങ്ങള്‍ രണ്ടുപേരും ചെറിയ കുട്ടികളായിരുന്നു. ഹരിഹരന്‍ സാറിന്റെ രണ്ടുകുട്ടികള്‍. ആ സമയത്ത് എനിക്കും അവനും നല്ല പേടിയുണ്ടായിരുന്നു. സൈജുവിനായിരുന്നു ഹരന്‍ സാറിന്റെ ചീത്ത ഏറ്റവും കൂടുതല്‍ കേട്ടത്. ഞങ്ങളെ സ്വന്തം മക്കളെ പോലെയാണ് ഹരന്‍ സാര്‍ കണ്ടത്. അവന്റെ ഉണ്ട കണ്ണായിരുന്നു ഹരന്‍ സാറിനു ഏറ്റവും കൂടുതല്‍ ഉപയോഗിക്കനുണ്ടായിരുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലാണ് കുറേക്കാലത്തിന് ശേഷം സൈജുവുമായിട്ട് വര്‍ക്ക് ചെയ്തത്. അപ്പോഴേക്കും അവന്‍റെ കരിയറില്‍ വലിയ ഒരു ട്രാന്‍സ്ഫര്‍മേഷന്‍ നടന്നുകഴിഞ്ഞിരുന്നു. സൈജു കുറുപ്പ് എന്ന നടനെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് സമയം വേണ്ടിവന്നു എന്നതില്‍ സംശയമില്ല. സൈജുവിന്റെയും എന്റെയും കാര്യം ചേര്‍ത്തുപറഞ്ഞാല്‍ ഇപ്പോഴാണ്‌ ഞങ്ങളുടെ കരിയറിലെ ഏറ്റവും നല്ല സമയം’.

Noora T Noora T :