ഒരു മികച്ച സിനിമാറ്റിക്ക് എക്സ്പീരിയൻസ്,ബാഹുബലിയ്ക്ക് ശേഷം വീണ്ടും ഒരു രാജമൗലി വിസ്മയം; ആര്‍ ആര്‍ ആര്‍’ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ആർ ആർ ആർ’ റിലീസ് ചെയ്തിരിക്കുകയാണ്.

ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് ദേശീയ തലത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂര്‍ണ നാമം ‘രൗദ്രം രണം രുധിരം’ എന്നാണ്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണി നിരക്കുന്നുണ്ട്. ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ ഹോളിവുഡ് താരങ്ങളും സിനിമയിലുണ്ട്. 1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്.

ബാഹുബലിയ്ക്ക് ശേഷം വീണ്ടും ഒരു രാജമൗലി വിസ്മയം എന്നാണ് സിനിമയെക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.’വാക്കുകൾക്ക് അതീതം. ഓരോ ഫ്രെയിമിലും ഓരോ രംഗത്തിലും അണിയറപ്രവർത്തകരുടെ കഠിനാധ്വാനം കാണാം. ആർ ആർ ആറിന് രാജമൗലിയ്ക്ക് നന്ദി’.

രാജമൗലി ഒരിക്കലും നിരാശപ്പെടുത്തില്ല. കഥ പ്രെഡിക്റ്റബിൾ ആണെങ്കിൽ പോലും മികച്ച ദൃശ്യങ്ങൾ കൊണ്ടും സംഗീതം കൊണ്ടും സിനിമ ഒരു വിസ്മയമാകുന്നു. ഒരു മികച്ച സിനിമാറ്റിക്ക് എക്സ്പീരിയൻസ് ആണ്.’ എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങൾ.

‘രാജമൗലി പതിവ് പോലെ തന്നെ നിരാശപ്പെടുത്തിയില്ല. കഥ പ്രെഡിക്റ്റബിള്‍ ആണെങ്കില്‍ പോലും മികച്ച ദൃശ്യങ്ങള്‍ കൊണ്ടും സംഗീതം കൊണ്ടും സിനിമ ഒരു വിസ്മയമാകുന്നു. ഒരു മികച്ച സിനിമാറ്റിക്ക് എക്‌സ്പീരിയന്‍സ് ആണ്.’

രാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവരുടെ പ്രകടനങ്ങള്‍ക്കും മികച്ച പ്രതികരണം തന്നെ ലഭിക്കുന്നുണ്ട്. ഛായാഗ്രഹണം, സംഗീതം, കലാസംവിധാനം തുടങ്ങിയ വിഭാഗങ്ങളുടെ മികവിനും മികച്ച അഭിപ്രായം ആണ്.

Noora T Noora T :