ഇപ്പോഴത്തെ ഭരണത്തില്‍ ഒട്ടും തൃപ്തനല്ലെന്നും, പിണറായി വിജയന്‍ നല്ലൊരു നേതാവാണ് പക്ഷേ അദ്ദേഹത്തിന്റെ സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ആരോപേണങ്ങളെ ഭരണത്തെ ബാധിക്കുന്നുണ്ടെന്ന് വിനോദ് കോവൂര്‍. നിലവിലെ കേരള സര്‍ക്കാരിനെ കുറിച്ച് തനിക്ക് നല്ല അഭിപ്രായമില്ലെന്നാണ് അദ്ദേഹം പറയുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വോട്ട് ചെയ്യാന്‍ വന്നതാണ് അദ്ദേഹം. ഈ സമയത്താണ് തന്റെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കിയത്
തനിക്ക് വ്യക്തമായതൊരു രാഷ്ട്രീയം തന്നെയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പക്ഷേ താന്‍ വ്യക്തികള്‍ക്കാണ് വോട്ട് ചെയ്യാറുള്ളത്. നിയമസഭാ-പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ പക്ഷേ ഞാന്‍ വോട്ട് ചെയ്യുന്ന രീതി മാറും. താന്‍ രാഷ്ട്രീയം നോക്കിയാണ് ഈ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാറുള്ളത്. എന്റെ രാഷ്ട്രീയം ഉള്ളിലാണ് ഉള്ളത്. എന്നാലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഞാന്‍ പോകാറില്ല. അച്ഛനും സഹോദരന്‍മാരും സിപിഐയുടെ അനുഭാവികളാണ്. എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നുവെന്നും വിനോദ് കോവൂര്‍ പറഞ്ഞു.
സിപിഐയിലാണ് ഏറ്റവും നല്ല നേതാക്കള്‍ ഉള്ളതെന്ന് ഞാന്‍ പറയും. പാര്‍ട്ടിയിലുള്ളവരുമായി എനിക്ക് നല്ല പരിചയമുണ്ട്. എന്നാല്‍ കലയില്‍ സജീവമാണ് ഞാന്‍. അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊന്നും പോകാറില്ല. വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ അതിനെല്ലാം പോയിരുന്നു. ഇത്തവണ അച്ഛന്റെ സുഹൃത്തുക്കളില്‍ പലതും എന്നോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പറ്റില്ലെന്നാണ് പറഞ്ഞത്. അഭിനയത്തില്‍ പൂര്‍ണമായും ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് താന്‍ എറണാകുളത്തേക്ക് താമസം മാറിയതെന്നും വിനോദ് കോവൂര്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ശ്രദ്ധിക്കാന്‍ നിന്നാല്‍ തന്നെ പല കാര്യങ്ങളും കലയില്‍ നിന്ന് അകറ്റും. കേരളത്തിലെ ഭരണം അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതാണ്. ഒരിക്കല്‍ ഇടതുപക്ഷം വന്നാല്‍ പിന്നെല യുഡിഎപ് വരും. ഈ രണ്ട് പക്ഷങ്ങളും മാറി മാറി ഭരിക്കുക എന്നതല്ലാതെ വലിയ മാറ്റമൊന്നും വരാന്‍ പോകുന്നില്ല. ഇപ്പോള്‍ ബിജെപി വലിയ ശ്രമങ്ങളൊക്കെ നടത്തുന്നുണ്ട്. ഇനി അവര് ഭരിക്കുമോ എന്ന് അറിയില്ല. ഇപ്പോഴത്തെ രാഷ്ട്രീയമെന്നത് പണ്ടത്തേത് പോലെയല്ല. അക്രമ രാഷ്ട്രീയമാണ് ഇത്. അഴിമിതിയും മറ്റ് പ്രശ്‌നങ്ങളും വേറെ ഉണ്ടെന്നും വിനോദ് കോവൂര്‍ വ്യക്തമാക്കി.