ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുൻപ് അത് സംഭവിച്ചു മൊബൈൽ ഫോണിലൂടെ ചിത്ര ചെയ്തത്

ജനപ്രിയ സീരിയൽ നടി വി.ജെ.ചിത്ര ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
ചിത്ര ജീവനൊടുക്കുന്നതിനു തൊട്ടു മുൻപ് ഫോണിൽ വാഗ്വാദത്തിലേ‍ർപ്പെട്ടതായി പൊലീസ്. ആരുമായാണു സംസാരിച്ചതെന്നു പുറത്തുവിട്ടിട്ടില്ല. ചിത്രയുടെ പ്രതിശ്രുത വരൻ ഹേമന്ദ് തുടർച്ചയായ അഞ്ചാം ദിവസവും പൊലീസ് ചോദ്യം ചെയ്തു. മരണത്തെക്കുറിച്ചുള്ള ആർഡിഒ അന്വേഷണം ഇന്ന് പുനരാരംഭിക്കും.

ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മർദമെന്നു പൊലീസ് പറയുമ്പോൾ പ്രതിശ്രുത വരൻ ഹേമന്ദ് തന്റെ മകളെ കൊലപ്പെടുത്തിയെന്നാണ് ചിത്രയുടെ ‘അമ്മ വിജയ ആരോപിക്കുന്നത്. എന്നാൽ അമ്മ വിജയയും നൽകിയ മാനസിക സമ്മർദമാണു ആത്മഹത്യയ്ക്കു കാരണമെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.

നസ്രത്ത്പെട്ടിലെ പ‍ഞ്ചനക്ഷത്ര ഹോട്ടലിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതെ സമയം ചൊവ്വാഴ്ച പകൽ ചിത്ര പലരോടും ഫോണിൽ സംസാരിച്ചിട്ടുണ്ട്. പിരിമുറുക്കം നിറഞ്ഞ മുഖത്തോടെ മരണത്തിനു മണിക്കൂറുകൾക്കു മുൻപ് താരം മൊബൈലിൽ സംസാരിക്കുന്നതിന്റെ വിഡിയോ സന്ദേശം പുറത്തുവന്നു. ചിത്രയുടെ മൊബൈൽ ഫോണിൽ നിന്നു സംഭാഷണങ്ങൾ, ചിത്രങ്ങൾ, വാട്സാപ് സന്ദേശങ്ങൾ എന്നിവ വീണ്ടെടുത്തു പരിശോധിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ചിത്ര മരിക്കുന്നതിനു മുൻപ് അവസാനമായി വിളിച്ചത് അമ്മ വിജയയെയാണെന്നു ഫോൺ പരിശോധിച്ചപ്പോൾ വ്യക്തമായിരുന്നു.

സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേമന്ദ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോൾ ഹേമന്ദിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേമന്ദ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം.

ഡിസംബര്‍ 4 മുതല്‍ ചിത്രയും ഹേമന്തും ചെന്നൈയിലുള്ള നസര്‍ത്‌പെട്ട് എന്ന സ്ഥലത്ത് ഒരു ഹോട്ടലിലായിരുന്നു താമസം. കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് ബാത്ത് റൂമില്‍ കയറിയ ചിത്ര മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഹേമന്ത് ചെന്ന് നോക്കിയപ്പോഴണത്രെ നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചിത്രയുടെ അച്ഛന്‍ കാമരാജ് പൊലീസില്‍ പരാതി നല്‍കി. മകളെ മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്തണം എന്നാണ് പിതാവിന്റെ ആവശ്യം.

Noora T Noora T :