ആരോഗ്യം വീണ്ടെടുത്ത തുമ്പി പണി തുടങ്ങി; ആ വാക്കുകളിൽ പേടിച്ചു വിറച്ച് അവിനാഷ് ; പൊട്ടിച്ചിരിപ്പിക്കുന്ന പുത്തൻ തൂവൽസ്പർശം എപ്പിസോഡ്!

അപ്പോൾ ഇന്നത്തെ സഹദേവൻ കോമഡിയിലേക്ക് എല്ലാവര്ക്കും സ്വാഗതം. ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. എന്നാൽ ട്വിസ്റ്റിനും കുറവൊന്നുമില്ല… ആ പാമ്പ് എന്തുചെയ്യും എന്നുള്ളതാണ് ഇന്നത്തെ എപ്പിസോഡ് ഹൈലൈറ്റ്… അവിനാഷിനെ പവിത്രയുടെ മുറിയിൽ ഇട്ട് പൂട്ടിയത് സഹദേവൻ ആണ്..

ഇതിനിടയിൽ വിച്ചു , ” അല്ലെങ്കിലും ഈ പെണ്ണുങ്ങളെ അടിച്ചമർത്താൻ ആണുങ്ങൾ അങ്ങനെ പലതും പറയും.. ഈ അങ്കിൾ ഒരു മെയിൽ ഷോവനിസ്റ്റ് ആണ് ചേച്ചി….” എന്ന്.. എന്റെ പൊന്നെ.. ഇതാണ് തൂവൽസ്പർശം.. ആ കൊച്ചു കൊച്ചിനെ കൊണ്ട് പറയിപ്പിച്ച വാക്ക് കേട്ടോ/..

പക്ഷെ മെയിൽ ഷോവനിസം എന്നതാണെന്നറിയാത്ത ആ വാക്കിനർത്ഥം പോലും മനസിലാകാത്ത ഒരാളോടാണല്ലോ ആ കൊച്ചു കൊച്ചു ഇത് പറഞ്ഞത്. പിന്നെ മാളു ഒരു പണി ഒപ്പിച്ചു, ആ താക്കോൽ എടുത്തു ഒളിപ്പിച്ചു വച്ച്… പിന്നെ ഏതായാലും അവിടെ ഫുൾ കോമഡി ആണ്..

ഇതിനിടയിൽ വിനീത ചേച്ചിയും സൂപർ ആയിരുന്നു.. പക്ഷെ, ജീവൻ പോകുന്നതിന്റെ ടെൻഷൻ ഒരു വശത്ത് അടുത്ത വശത്ത് പവിത്രയുടെ പ്രണയം.. ഇതിനിടയിൽ അടുത്ത കോമെടി, എലിപ്പെട്ടി ഫ്രീ ആയി ഇരിക്കുകയല്ലേ.. അപ്പോൾ ആ എലിപ്പെട്ടിക്കകത്ത് വീട്ടിൽ ബാക്കി വന്ന ഇഡലി എടുത്തു വാക്കുകയാണ് അപ്പച്ചി. എന്തൊരു ബുദ്ധിയാണ്.. ഇനി എലിപ്പെട്ടി വെറുതെ ഇരിക്കേണ്ട ..

അതിനിടയിലേക്ക് സഹദേവൻ.. അപ്പച്ചിയും സഹുവും ചേർന്നുകഴിഞ്ഞാൽ പിന്നെ പറയണ്ടല്ലോ… സഹദേവൻ മുറിയുടെ താക്കോൽ കാണുന്നില്ല എന്ന് പറയുന്നുണ്ട്. അപ്പോൾ അത് കണ്ടുപിടിക്കാൻ പറഞ്ഞിട്ട് അടുത്ത ഡയലോഗ്..

പവിത്രയും അവിനാഷും ഇപ്പോൾ മുറിയിലാണല്ലോ… പ്രായപൂർത്തിയായ ഒരാണും പെണ്ണും മുറിയിലാണ്.. ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വീണാലും കേട് ഈ കുടുംബത്തിനാണ്…

ഇത് കേട്ടയുടനെ , അവർ ഭാര്യയും ഭർത്താവും ആണെന്ന് ഓർക്കാതെ, അപ്പച്ചി, ” ആ ശരിയാണല്ലോ ചേട്ടൻ പറഞ്ഞത്.. ഇത്തരം തോന്ന്യവാസം ഒന്നും ഈ വീട്ടിൽ നടക്കില്ല.. രണ്ടിനെയും വലിച്ചു പുറത്തിറക്ക് ചേട്ടാ…”

താക്കോൽ പോയപ്പോൾ കുടത്തിൽ നോക്കാൻ അപ്പച്ചി.. കുന്തം പോയാൽ കുടത്തിൽ നോക്കണം എന്നാണല്ലോ.. പക്ഷെ കുന്തം അല്ല പോയത് എന്ന് പറയുന്നതോടെ എന്ന പിന്നെ കുടത്തിൽ നോക്കി വെറുതെ സമയം കളയണ്ട എന്നായി…

ഈ തക്കത്തിന് മാളുവും വിച്ചുവും ചെസ് കളി തുടങ്ങി.. സഹദേവന് മാത്രം ആണ് സ്നേഹമുള്ളത്. അതിനിടയിൽ മുത്തശ്ശൻ.. മുത്തശ്ശൻ വന്നപ്പോൾ വീണ്ടും അപ്പച്ചി..

അവർ പ്രായപൂർത്തിയായ രണ്ടു ചെറുപ്പറാണ്… അമ്മോ കോമേഡി…

അപ്പോൾ സദാചാര പോലീസ് ചമയുവാണോ എന്നും ചോദിച്ചു മുത്തശ്ശൻ… അപ്പോഴാണ് പാവം അപ്പച്ചിയ്‌ക്ക് വെളിവ് വീണത്… ഇതിപ്പോൾ ആർക്കാ പ്രശ്നം…

അതിനിടയിൽ ദാമ്പത്യത്തിലെ ഫിലോസഫി പറഞ്ഞോണ്ട് അടുത്ത മുത്തശ്ശന്റെ ഡയലോഗ്…

പിന്നെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നൊക്കെ കേട്ടിട്ടുണ്ട് , ഇവിടെ സ്വർഗ്ഗത്തിലെ പാമ്പാണ് ..പാമ്പായി സഹദേവൻ വീണ്ടും അവിടെ… പിന്നെ സഹദേവനും അവിനാഷും കൂടിയുള്ള സംസാരം…

പിന്നെ സഹു പൊട്ടിപൊളിക്കാൻ ഓടിവരുന്നുണ്ട്… പക്ഷെ അവിടെയും മാളു ഇടങ്കോലിട്ടു… ഒരു തരികിട പരുപാടിപോലെ അങ്ങോട്ടും ഇങ്ങോട്ടും പണികൊടുക്കൽ ആണ്. സ്നേഹം ഇന്ന് വരും നാളെ പോകും മറ്റന്നാൾ വരും അതല്ലേ അതിന്റെ ഒരിത്…

അവിനാഷിന്റെ ഡയലോഗ്… പിന്നെ അമ്മ വിളിച്ചപ്പോൾ അതിലും പൊളി. ‘അമ്മ വിളിച്ചപ്പോൾ വാരഫലത്തിൽ പറഞ്ഞു ഇഴ ജന്തുക്കളെ സൂക്ഷിക്കാൻ പറയുന്നുണ്ട്… അമ്പോ രസമാണ് …

പിന്നെ കുറേനാളുകൾക്ക് ശേഷം മാളുവും തുമ്പിയും തമ്മുലുള്ള സംസാരം .. അതും കൂടി ആയപ്പോൾ തൂവൽസ്പർശം അടിപൊളിയായി..

about thoovalsparsham

Safana Safu :