സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ ജനശ്രദ്ധ നേടി മുന്നോട്ട് പോവുകയാണ് . പതിവ് കണ്ണീര്‍ നായിക, ഉത്തമയായ പെണ്‍കുട്ടിയുടെ കഥ എന്ന സങ്കല്‍പത്തില്‍ നിന്നും മാറി, ‘തലതെറിച്ച’ ഒരു നായികയുടെ കഥ ആയത് കാരണമാണ് മിസിസ് ഹിറ്റ്‌ലര്‍ പെട്ടന്ന് ശ്രദ്ധിയ്ക്കപ്പെട്ടത്. ഡികെയായി എത്തിയിരുന്ന ഷാനവാസ് ഷാനുവിന്റെ അഭിനയവും പ്രശംസനീയമായിരുന്നു. എന്നാല്‍ പെട്ടന്നായിരുന്നു ഷാനവാസിന്റെ പിന്മാറ്റം.
സീത എന്ന സീരിയലിന്റെ തുടര്‍ച്ചയായ, സീതപെണ്ണ് എന്ന സീരിയല്‍ ഏറ്റെടുക്കേണ്ടതു കൊണ്ട്, മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാലാണ് ഷാനവാസ് ഷാനു ഡികെ എന്ന കഥാപാത്രത്തില്‍ നിന്നും പിന്മാറിയത്. ഷാനവാസിന് പകരം ആര് ഡികെ ആയി വരും എന്നത് വലിയ ചോദ്യചിഹ്നമായിരുന്നു. ആകാരം കൊണ്ടും അഭിനയം കൊണ്ടും ഹിറ്റ്‌ലറായി തോന്നിപ്പിയ്ക്കുന്ന നടന്‍ തന്നെ വേണം. ഷാനവാസ് പിന്മാറിയത് കൊണ്ട് മിസിസ് ഹിറ്റ്‌ലര്‍ ഇനി കാണില്ല എന്ന് പറഞ്ഞ ആരാധകരും ഉമ്ടായിരുന്നു.
എന്നാല്‍ അരുണ്‍ ജി രാഘവന്റെ വരവോടെ മിസിസ് ഹിറ്റ്‌ലര്‍ മുന്‍വിധികള്‍ മാറി. പുതിയ ഡികെയെ പ്രേക്ഷകര്‍ അംഗീകരിച്ചു. പഴയ ഡികെയെയും പുതിയ ഡികെയെയും താരതമ്യപ്പെടുത്തുന്ന തിരക്കിലാണ് ആരാധകര്‍. എന്നാല്‍ അതിന്റെ ആവശ്യമില്ല എന്ന് അരുണ്‍ രാഘവ് പറയുന്നു. താന്‍ മിസിസ് ഹിറ്റ്‌ലര്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ ഈ താരതമ്യം ഉണ്ടാവും എന്ന് ഉറപ്പായിരുന്നു എന്ന് സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ പറഞ്ഞു.
സീ കേരളത്തിലെ തന്നെ മറ്റൊരു പ്രൊജക്ടിന് വേണ്ടി എന്നെ നേരത്തെ സമീപിച്ചിരുന്നു. അതിന് ഞാന്‍ ഓകെ പറഞ്ഞ് നില്‍ക്കുന്ന സമയത്താണ് ചാനല്‍ ഈ ഒരു റോളിന്റെ കാര്യം പറയുന്നത്. ചെയ്യുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല, പക്ഷെ എനിക്ക് നല്ല പിന്തുണ ലഭിച്ചാല്‍ മാത്രമേ ചെയ്യാന്‍ പറ്റൂ എന്നായിരുന്നുവത്രെ അരുണിന്റെ പ്രതികരണം. പുതിയ ഒരു സീരിയല്‍ ഏറ്റെടുക്കുന്നത് പോലെ അല്ല, നേരത്തെ ഒരാള്‍ ചെയ്തു വച്ചതിന്റെ ബാക്കി ചെയ്യുന്നത്- അരുണ്‍ പറഞ്ഞു.
മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയല്‍ തുടങ്ങി ജനങ്ങള്‍ സ്വീകരിച്ച ശേഷമാണ് കഥാപാത്രം മാറുന്നത്. അപ്പോള്‍ സ്വാഭാവികമായും പ്രേക്ഷകര്‍ക്ക് അംഗീകരിക്കാല്‍ അല്പം പ്രയാസമുണ്ടാവും. പിന്നെ സെറ്റിലും ഞാന്‍ പുതിയ ആളാണ്. എല്ലാവരുമായി പരിചയപ്പെടാനും ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും സമയമെടുക്കും. ആദ്യത്തെ കുറച്ച് കാലം എന്താണോ നിങ്ങള്‍ പറയുന്നത് അത് പോലെ മാത്രമേ ഞാന്‍ ചെയ്യൂ, കൂടുതല്‍ എന്തെങ്കിലും ചെയ്യണം എങ്കില്‍ കഥാപാത്രത്തെയും സാഹചര്യത്തെയു മനസ്സിലാക്കണം. അതിന് സമയമെടുക്കും എന്ന് ഷൂട്ടിങിന് മുന്‍പേ പറഞ്ഞിരുന്നു- അരുണ്‍ പറഞ്ഞു.
about arun raghav