മലയാള സിനിമ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ശ്രീനിവാസന്റേത്. ഒരുപാട് ഹിറ്റ് സിനിമകള്‍ ഈ കൂട്ടുക്കെട്ടില്‍ പിറന്നിട്ടുണ്ട്. ‘നാടോടിക്കാറ്റി’ലെ ദാസനും വിജയനും ഇന്നും മലയാളികൾ മറന്നിട്ടില്ല
മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോ ചേര്‍ന്നുപോയതാണ് അല്ലാതെ ബോധപൂര്‍വം ചേര്‍ത്തതല്ല എന്നാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നത്. ഐ.എഫ്.എഫ്.കെ വേദിയിലാണ് തന്റെ പഴയകാല സിനിമകളെ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നത്.
”ആ ഒരു കോമ്പോ കണ്ടെത്തിയതല്ല, സംഭവിച്ച് പോയതാണ്. ഗാന്ധിനഗര്‍ സെക്ന്റ് സ്ട്രീറ്റ് എന്ന എന്റെ ചിത്രത്തിന് ശ്രീനിവാസനാണ് സ്‌ക്രിപ്റ്റ് എഴുതിയത്. വേറെ നടന് വേണ്ടിയായിരുന്നു ആ സിനിമയില്‍ ശ്രീനിവാസന്‍ സ്‌ക്രിപ്റ്റ് എഴുതിയിരുന്നത്. എന്നാല്‍ ഞാനാണ് ശ്രീനിവാസനെ കൊണ്ട് ആ റോള്‍ ചെയ്യിപ്പിച്ചത്.
മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയുടെ ഹ്യൂമറിലുള്ള ഒരു യോജിപ്പ് വളരെ മികച്ചതാണ്. അത് ഞാന്‍ വളരെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ച ഒരു സിനിമയായിരുന്നു നാടോടിക്കാറ്റ്.
അങ്ങനെ ആ ഒരു കോമ്പോ സിനിമയില്‍ കയറി വന്നു. സന്മനസുള്ളവര്‍ക്ക് സമാധാനം, പട്ടണ പ്രവേശം എന്നീ സിനിമകളിലൂടെയെല്ലാം ആ കോമ്പോയുടെ പരസ്പര യോജിപ്പ് സിനിമകള്‍ക്ക് ജീവന്‍ നല്‍കാറുണ്ട്. കാരണം, സ്‌ക്രിപ്റ്റിലുള്ളതിനെക്കാള്‍ അത് മികച്ചതാക്കാന്‍ പറ്റും, അവര്‍ രണ്ടുപേരാകുമ്പോള്‍. അങ്ങനെ ചേര്‍ന്നുപോയതാണ് ആ കോമ്പോ, അല്ലാതെ ബോധപൂര്‍വം ചേര്‍ത്തതല്ല,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
about satyan anthikad