അവിടെയാണ് എല്ലാം പൊളിഞ്ഞത്; തീർച്ചയായും ഭയം കാണും, ഇനി ദിലീപിനെ കുടുക്കുന്നത് സായ്; കേസ് വമ്പൻ ട്വിസ്റ്റിലേക്ക്!

തെളിവ് നശിപ്പിക്കൽ കുറ്റത്തിന് ജാമ്യം ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും മറ്റേതെങ്കിലും കേസിൽ പോലീസ് പെടുത്തുമോയെന്ന് ആശങ്കയാണ് സായ് ശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിക്ക് പിന്നിൽ എന്ന് നിർമ്മാതാവ് സജി നന്ദ്യാട്ട്. ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ സായ് ശങ്കർ റെക്കോഡ് ചെയ്തുവെങ്കിൽ അദ്ദേഹം അത് കോടതിയിൽ കൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞതാണ്. പക്ഷേ ചോദ്യം ചോദിച്ചത് റെക്കോഡ് ചെയ്തോ അതോ വിരട്ടാൻ പറഞ്ഞതാണോ എന്നൊക്കെയുള്ളത് സായ് ശങ്കറിന് മാത്രമേ അറിയുകയുള്ളൂവെന്നും റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സജി നന്ദ്യാട്ട് പറഞ്ഞു. സജിയുടെ വാക്കുക്കൾ ഇങ്ങനെ

മൂന്ന് മണിക്കൂർ ചോദ്യം ചെയ്തത് താൻ റെക്കോഡ് ചെയ്ത് വെച്ചെന്നാണ് സായ് ശങ്കർ പറഞ്ഞത്.
അവിടെയാണ് അദ്ദേഹം പൊളിഞ്ഞതെന്നാണ് തനിക്ക് തോന്നുന്നത്. മൂന്ന് മണിക്കൂർ റെക്കോഡ് ചെയ്തെന്നൊക്കെ പറഞ്ഞാൽ പോലീസ് വെറുതേ വിടുമോ? സായ് ശങ്കര് ഭയം കൊണ്ട് തന്നെയാകും ഒളിവിൽ കഴിയുന്നത്. തെളിവ് നശിപ്പിക്കൽ കുറ്റത്തിന് ജാമ്യം ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും മറ്റേതെങ്കിലും കേസിൽ പോലീസ് പെടുത്തുമോയെന്ന് അറിയില്ലല്ലോ.കാരണം പോലീസിന്റെ ശത്രുവാണ് സായ് ശങ്കർ. പോലീസിന് അനുകൂലമായി അദ്ദേഹം നിൽക്കില്ലെന്ന് വ്യക്തമായല്ലോ.അതേസമയം സായ് ശങ്കറിനെ കുറിച്ച് തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും ദിലീപ് കേസിനെ കുറിച്ച് മാത്രമേ താൻ പ്രതികരിക്കാൻ ഉള്ളൂവെന്നും സജി നന്ദ്യാട്ട് പറഞ്ഞു. സായ് ശങ്കർ വിവരങ്ങൾ റെക്കോഡ് ചെയ്തുവെങ്കിൽ അദ്ദേഹം അത് കോടതിയിൽ കൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞതാണല്ലോ? പക്ഷേ ചോദ്യം ചോദിച്ചത് റെക്കോഡ് ചെയ്തോ അതോ വിരട്ടാൻ പറഞ്ഞതാണോ എന്നൊക്കെയുള്ളത് സായ് ശങ്കറിന് മാത്രമേ അറിയുകയുള്ളൂ.

ദിലീപിന് സായ് ശങ്കറിനെ മുൻപരിചയം ഇല്ലെന്നാണ് പറഞ്ഞത്. നിലവിൽ വാദിയും പ്രതിയുമെല്ലാം പ്രശ്നക്കാരാണ്. സായ് ശങ്കറിനെ മാത്രം പറയേണ്ടതില്ല. ചുറ്റും റെക്കോഡ് വീരൻമാരാണ്. ആർക്ക് ആരേയും വിശ്വസിക്കാൻ പറ്റാത്ത സാഹചര്യമാണ്. അതുകൊണ്ട് സൂക്ഷിക്കണം. നാളെ ആര് ആർക്കെതിരെ പാരയാകുമെന്ന് കാണേണ്ടി വരും. ആർക്കൊക്കെ എതിരെ നാളെ തിരിയുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുനില്ലെന്നും സജി നന്ദ്യാട്ട് പറഞ്ഞു.
അതേസമയം വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ സായ് ശങ്കറിന് നൽകി കുടിങ്ങിയ അവസ്ഥയിലാണ് നടൻ ദിലീപെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രകാശ് ബാരെ പറഞ്ഞു. പല കാര്യങ്ങളും പറയാതിരിക്കാനായി സായ് ശങ്കറിനെ ഒളിവിൽ പാർപ്പിച്ചതായിരിക്കാം എന്നാണ് തനിക്ക് തോന്നുന്നത്. ഫോണിൽ നിന്നും വിവരങ്ങൾ മാറ്റിയതായി വ്യക്തമായിട്ടുണ്ട്. ക്രിമിനൽ വക്കീൽ എന്നാൽ ക്രിമനലുകൾക്ക് വേണ്ടി വാദിക്കുന്നവർ എന്നാണ് നമ്മൾ മനസിലാക്കിയിട്ടുള്ളത്. എന്നാൽ വക്കീലൻമാർ തന്നെ ക്രിമിനൽ ഇടപെടൽ നടത്തുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പൾസർ സുനിയിൽ നിന്ന് തുടങ്ങി ഫ്രോഡുകളുടേയും ക്രിമിനലുകളുടയേും സംസ്ഥാന സമ്മേളനമാണ് കേസിൽ നടന്നിരിക്കുന്നത്. ഈ കേസിൽ പോലീസുകാരും, സിനിമാ മേഖലയിലും രാഷ്ട്രീക്കാരും നിയമ വ്യവസ്ഥയുമെല്ലാം രണ്ട് ഭാഗങ്ങളിലായി ‘ഡിവൈഡ്’ ചെയ്ത് നിൽക്കുന്നതായാണ് കാണാൻ സാധിക്കുന്നത്. എനിക്കെന്ത് കാര്യം എന്ന് ചിന്തിച്ച് അഭിപ്രായം പറയാൻ നിൽക്കുന്നവരാണെന്നും പ്രകാശ് ബാരെ പറഞ്ഞു.

about dileep

AJILI ANNAJOHN :