സീരിയലില്‍ നിന്ന് സിനിമയിലെത്തുന്നവര്‍ വിവേചനം നേരിടേണ്ടി വരാറുണ്ട്; തുറന്നു പറഞ്ഞ് സ്വാസിക

സീതയെന്ന ഒറ്റ സീരിയൽ മതി നടി സ്വാസികയെ ഓർത്തെടുക്കാൻ. ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ സീത സീരിയലിലെ സീതയായി എത്തിയ സ്വാസിക പ്രേക്ഷക ഹൃദയങ്ങളിൽ ചെറിയ ഓളമല്ല സൃഷിട്ടിച്ചത്. വളരെ പെട്ടന്നാണ് താരം മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് ചേക്കേറിയത്. സിനിമയെന്നോ സീരിയൽ എന്നോ വ്യത്യാസമില്ലാതെ അവസരങ്ങൾ തേടിയെത്തുകയായിരുന്നു

ഇക്കുറി സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം സ്വാസികയ്ക്കായിരുന്നു വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം. ഇപ്പോഴിതാ സിനിമാരംഗത്ത് നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

സീരിയലില്‍ നിന്ന് സിനിമയിലെത്തുന്നവര്‍ വിവേചനം നേരിടേണ്ടി വരാറുണ്ടെന്നും തുടക്കത്തില്‍ ചെറിയ മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും അര്‍ഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയാന്‍ കഴിഞ്ഞിരുന്നന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

സിനിമാതാരങ്ങളും സെലിബ്രിറ്റികളും നേരിടുന്ന സൈബര്‍ ബുള്ളിയിങ്ങിനെതിരെ നടി പ്രതികരിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് ഞാന്‍. എനിക്ക് മാത്രമല്ല. ഇവിടെ ഇടപെടുന്ന ഏതൊരു വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. അതില്‍ സ്ത്രീകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. പ്രേക്ഷകരുമായി ഇടപെടാനുള്ള എന്റെ പ്രധാന ടൂളാണ് സോഷ്യല്‍മീഡിയ. അതിന്റെ പ്രധാനഗുണം എന്താണെന്നുവെച്ചാല്‍ വിമര്‍ശനമായാലും അഭിനന്ദനമായാലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഫീഡ്ബാക്ക് ലഭിക്കും. ചില സമയങ്ങളില്‍ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തലത്തിലുള്ള സൈബര്‍ ബുള്ളിയിങ് ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകാറുണ്ട്. മിക്കപ്പോഴും ഞാനതിനെ അവഗണിക്കുകയാണ് പതിവെന്നും താരം കൂട്ടിച്ചേർത്തു

Noora T Noora T :