പ്രസവശേഷം സഹായിച്ച മാന്ത്രിക കൈകളുള്ളവര്‍ക്ക് നന്ദിയുമായി ശ്രീലക്ഷ്മി ശ്രീകുമാര്‍; കമന്റുകളുമായി ആരാധകരും

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍. ബിഗ്ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സാര്‍ത്ഥിയായും എത്തിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് ശ്രീലക്ഷ്മിക്ക് ആണ്‍കുഞ്ഞ് പിറന്നത്. അര്‍ഹാന്‍ ജിജിന്‍ ജഹാംഗീര്‍ എന്നാണ് കുഞ്ഞിന് നല്‍കിയ പേര്. ഇപ്പോള്‍ പ്രസവം മനോഹരമാക്കിയ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് നടി.

‘മാതൃത്വത്തിലേക്കുള്ള വഴി വളരെ മനോഹരമാണ്, ഉത്കണ്ഠയും ആവേശവും, സന്തോഷവും തുടങ്ങി പല വികാരങ്ങള്‍ നിറഞ്ഞതാണ് അത്. എന്റെ ഗര്‍ഭകാലം ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ ആയിരുന്നു. പക്ഷേ എന്റെ അരികില്‍ നില്‍ക്കുന്ന മാന്ത്രിക കൈകളുള്ള ഈ സുന്ദരമായ ആത്മാവിന് വലിയ നന്ദി. ഡോക്ടര്‍ ഗൗരി ഒരു അത്ഭുത മനുഷ്യനും മികച്ച ഡോക്ടറുമാണ് എന്നും ശ്രീലക്ഷ്മി പറയുന്നു.

അവര്‍ എനിക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും നല്‍കി. അര്‍ഹമിനെ സുരക്ഷിതമായി പ്രസവിക്കാന്‍ എന്നെ സഹായിച്ചു. ഡോക്ടര്‍ ഗൗരിയ്ക്കും എമ്മയ്ക്കും പരിയച സമ്പന്നമായ പ്രസവശുശ്രൂഷ നടത്തിയ കിംഗ്‌സ് ഹോസ്പിറ്റലിലെ എല്ലാ ചികിത്സയ്ക്കും പരിചരണത്തിനും വളരെ നന്ദി എന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്.

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ഡോക്ടറുടെയും നേഴ്‌സിന്റെയും കൂടെ നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ശ്രീലക്ഷ്മി പങ്കുവെച്ചത്. ഡോ. ഗൗരി കുഞ്ഞിനെ എടുത്ത് പിടിച്ചിട്ടുണ്ടെങ്കിലും മകന്റെ മുഖം മറച്ച് പിടിച്ചാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

വിവാഹത്തിന് ശേഷവും ദുബായിലേക്ക് പോയ ശ്രീലക്ഷ്മി ഭര്‍ത്താവിന്റെ കൂടെ തന്നെയായിരുന്നു താമസം. അവിടെ ജോലി ഉള്ളത് കൊണ്ട് നാട്ടിലേക്കുള്ള വരവും കുറഞ്ഞു. തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുണ്ടായിരുന്നെങ്കിലും ഗര്‍ഭിണിയായ കാര്യം ശ്രീലക്ഷ്മി പുറത്ത് വിട്ടില്ല.

Vijayasree Vijayasree :