കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ്സ് മലയാളം സീസൺ ആരംഭിക്കാൻ പോവുകയാണ്. വെറും വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമെ ഇനി ബിഗ് ബോസ് നാലാം സീസൺ ആരംഭിക്കാൻ അവശേഷിക്കുന്നുള്ളൂ…
ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും
നിറയുന്നത്. ഏകദേശം കണ്‍ഫോം ആയിട്ടുള്ള ലിസ്റ്റും പുറത്ത് വന്നുവെന്നാണ് ബിഗ് ബോസ്സ് വാർത്തകൾ യഥാ സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു യൂട്യൂബ് ചാനൽ പറയുന്നത്
പ്രെഡിക്ഷന്‍ ലിസ്റ്റില് ഉണ്ടായിരുന്ന ലിന്റോ റോണി ആണ് കണ്‍ഫോം ലിസ്റ്റിലുള്ള ആദ്യത്തെ ആള്‍. സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള ആളാണ് ലിന്റോ. അടുത്തത് ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിലെ പപ്പിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുചിത്ര നായരാണ്. ബിഗ് ബോസില്‍ സുചിത്രയും ഉണ്ടെന്നാണ് അറിയുന്നത്. ഇവരൊക്കെ ഓഡിഷനില്‍ പങ്കെടുത്തവരാണ്.
കഴിഞ്ഞ സീസണിലെ മത്സരാര്‍ഥി ഡിംപല്‍ ഭാലിന്റെ സഹോദരി തിങ്കള്‍ ഭാലും ഇത്തവണ ഉണ്ടെന്ന സൂചനകള്‍ വന്നിരിക്കുകയാണ്. റിയാലിറ്റി ഷോ കളിലും മറ്റുമൊക്കെ പങ്കെടുത്തിട്ടുള്ള ആളാണ് തിങ്കള്‍. അവര്‍ ഫ്‌ളൈറ്റില്‍ കയറി കഴിഞ്ഞെന്നാണ് അറിയുന്നത്. രണ്ട് മോഡലുകള്‍ ഇത്തവണ ഉണ്ട്. അതിലൊരാള്‍ നയന ഏല്‍സയാണ്. തമിഴിലും മലയാളത്തിലും സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റൊരു മോഡലായി പറയുന്നത് മിഖായേല്‍ സിനിമയില്‍ അഭിനയിച്ച നവനി ദേവാനന്ത് ആണ്.
അധികം അറിയപ്പെടാത്ത ഒരാള്‍ കൂടിയുണ്ടാവുമെന്ന് പറയപ്പെടുന്നു. ഡെയിസി എന്നാണ് പേര്. അവര്‍ ഫോട്ടോഗ്രാഫര്‍ ആണെന്നാണ് അറിയുന്നത്. ഇത്തവണ അറിയാത്ത വ്യക്തികളായി കുറേ പേരുണ്ടാവുമെന്നും കഴിഞ്ഞ വര്‍ഷം സായിയും ഡിംപലുമൊക്കെ അടിച്ച് പൊളിച്ചത് പോലെ അവരായിരിക്കും സ്‌കോര്‍ ചെയ്യുന്നതെന്നും രേവതി പറയുന്നു. പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഇല്ലെങ്കിലും സിനിമാ മേഖലയില്‍ നിന്നും നടന്‍ സൂരജിനെയാണ് പറയുന്നത്. ടെലിവിഷന്‍ പരിപാടികൡലൂടെ ശ്രദ്ധേയനായ സൂരജ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമയിലൊക്കെ അദ്ദേഹം അഭിനയിച്ചിരുന്നു. ഏകദേശം കണ്‍ഫോം ആയ മത്സരാര്‍ഥിയാണ് സൂരജ്. ആദ്യം മുതല്‍ പ്രെഡിക്ഷന്‍ ലിസ്റ്റിലുള്ള നടനും മോഡലുമായ ജിയ ഇറാനിയും ഇത്തവണ ഉണ്ടായേക്കും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരിക്കും അദ്ദേഹത്തിന് ലഭിക്കുക എന്നാണ് അറിയുന്നത്. തൊണ്ണൂറ്റിയഞ്ച് ശതമാനത്തോളം കണ്‍ഫോം ആയത് ഇവരൊക്കെയാണെന്ന് പറയപ്പെടുന്നു.
ഇനി വരാന്‍ സാധ്യതകളുള്ള, എന്നാല്‍ കണ്‍ഫോം ചെയ്യാത്ത ചിലരുടെ പേരും വെളിപ്പെടുത്തിയിരുന്നു. അതിലൊരാള്‍ സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയാണ്. അനീഷ് രവിയാണ് മറ്റൊരാള്‍. ജിബിന്‍ മണ്ണാര്‍മല എന്നൊരു മോഡലിന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇത്തവണ എന്തായാലും കളറായിരിക്കുമെന്നം സീസണ്‍ മൂന്നിനെ അപേക്ഷിച്ച് നല്ല വ്യത്യാസമുണ്ടാവുമെന്നും പറയുന്നു.
മാർച്ച് 27മുതൽ ബിഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനും പുതിയ പ്രമോയ്ക്ക് നൽകിയിട്ടുണ്ട്. മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയിൽ അവതാരകനായി എത്തുന്നത്. ബിഗ് ബോസ് സീസൺ ഫോറിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇപ്രാവശ്യം 24 മണിക്കൂറും ഹോട്ട് സ്റ്റാറിൽ ബിഗ് ബോസ്ഷോ സ്ട്രീം ചെയ്യും എന്നാണ്. മറ്റ് ഭാഷകളിൽ ഇത് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായാണ് ഇങ്ങനൊന്ന് വരുന്നത്.