വില്ലനായി അഭിനയിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം, കാരണം ഇതാണ് ; തുറന്ന് പറഞ്ഞ് റോൺസൺ വിൻസൻറ്

മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് റോന്‍സണ്‍ വിന്‍സന്റ് .ഭാര്യ എന്ന സീരിയലിലെ വേഷം എല്ലാം ശ്രദ്ധേയമായിരുന്നു. എന്നാല്‍ സിനിമകളില്‍ വില്ലന്‍ വേഷം ചെയ്ത് ശ്രദ്ധ നേടിയ ശേഷമാണ് റോണ്‍സണ്‍ സീരിയലുകളിലേക്ക് തിരിഞ്ഞത്. വില്ലനായി അഭിനയിച്ച് പുരസ്‌കാരം നേടിയ സിനിമയിലെ ചിത്രങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് നടന്‍. വില്ലനായി അഭിനയിക്കുന്നതിന്റെ കാരണവും സിനിമയില്‍ നിന്ന് മാറി സീരിയല്‍ ചെയ്യുന്നതിന്റെ കാര്യവും റോണ്‍സണ്‍ വെളിപ്പെടുത്തി

മിസ്റ്റര്‍ പെല്ലികൊടുകു, മനസാര എന്നീ തെലുങ്ക് ചിത്രങ്ങളിലെ ചില ഫോട്ടോകളാണ് റോണ്‍സണ്‍ തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മനസാര എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച വില്ലനുള്ള ഭാരതമുനി പുരസ്‌കാരം നടന്‍ നേടിയിരുന്നു. സാമുറൈ വാര്യര്‍ എന്ന പേരില്‍ സിനിമ ഹിന്ദിയിലും റിലീസ് ചെയ്തിട്ടുണ്ട്.
2010 മുതല്‍ തെലുങ്ക് സിനിമകളില്‍ ചുവടുറപ്പിച്ച ശേഷമാണ് ഞാന്‍ മലയാള സീരിയലുകളിലേക്ക് വന്നത്. ചിലര്‍ സിനിമ ചെയ്തു കഴിഞ്ഞാല്‍ പിന്നെ സീരിലുകള്‍ ചെയ്യാന്‍ വിമുഖത കാണിക്കാറുണ്ട്. അതിനോട് ഞാന്‍ യാജിക്കുന്നില്ല- റോണ്‍സണ്‍ പറഞ്ഞു.

സുന്ദരന്‍ അല്ലാത്തത് കൊണ്ട് വില്ലനായി അഭിനയിക്കുന്നു എന്നാണ് ചിത്രങ്ങള്‍ക്ക് റോണ്‍സണ്‍ നല്‍കിയ മറ്റൊരു ക്യാപ്ഷന്‍. ‘ഞാനൊരു സുന്ദരനല്ല. അതുകൊണ്ട് വില്ലനായി അഭിനയിക്കാനാണ് എനിക്ക് ഇഷ്ടം’. മന്‍സാര എന്ന ആദ്യ ചിത്രത്തില്‍ വില്ലനായിട്ടാണ് റോണ്‍സണ്‍ അഭിനയിച്ചത്. അതിന് ഭാരതമുനി പുരസ്‌കാരവും ലഭിച്ചു. പിന്നീട് തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ തെലുങ്കില്‍ ചെയ്തു.

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യ എന്ന സീരിയലിലൂടെയാണ് റോണ്‍സണിന്റെ സീരിയലിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് സീത, അരയന്നങ്ങളുടെ വീട്, അനുരാഗം, കൂടത്തായി തുടങ്ങിയ സീരിയലുകള്‍ ചെയ്തു. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന രാകുയില്ഡ എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

about ronson vincent

AJILI ANNAJOHN :