തന്റെ രണ്ടു കാലുകളും നഷ്ടമായ ഐഎസ് ആക്രമണത്തെക്കുറിച്ചുള്ള ജീവചരിത്ര സിനിമയാണ് അടുത്ത ലക്ഷ്യം; സഹോദരീ സഹോദരന്മാരെപ്പോലെ കുര്‍ദ്- കേരള ബന്ധം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ലിസ ചലാന്‍

പോരാട്ടവീര്യം കുര്‍ദുകളുടെ രക്തത്തില്‍ അലിഞ്ഞതാണെന്ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍. തന്റെ രണ്ടു കാലുകളും നഷ്ടമായ ഐഎസ് ആക്രമണത്തെക്കുറിച്ചുള്ള ജീവചരിത്ര സിനിമയാണ് അടുത്ത ലക്ഷ്യമെന്ന് ലിസ ചലാന്‍ പറഞ്ഞു.

മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നേടി ലിസ പ്രമുഖ മാധ്യമവുമായി സംസാരിച്ചു. സഹോദരീ സഹോദരന്മാരെപ്പോലെ കുര്‍ദ്- കേരള ബന്ധം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ലിസ ചലാന്‍ പറഞ്ഞു.

രണ്ടായിരത്തി പതിനഞ്ചില്‍ ഐഎസ് പെട്രോള്‍ ബോംബാക്രമണത്തെ തുടര്‍ന്ന് രണ്ട് കാലുകളും മുറിച്ചു മാറ്റേണ്ടിവന്ന ലിസ ചലാന്‍, അതിജീവനമെന്ന വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥമെഴുതിയാണ് കിടക്കയില്‍ നിന്ന് കൃത്രിമക്കാലുകളില്‍ നിവര്‍ന്നു നിന്നത്. ചരിത്രത്തിലേക്ക് നടക്കുന്നത്. കേരളത്തിലെത്തിയത്. മേളയുടെ ആദരമേറ്റു വാങ്ങിയത്.

തുര്‍ക്കിയില്‍ തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ലിസ ചലാന് ചടങ്ങില്‍ വച്ച് ‘സ്പിരിറ്റ് ഓഫ്’ സിനിമ പുരസ്‌കാരം നല്‍കിയാണ് മുഖ്യമന്ത്രി ആദരിച്ചത്.

Vijayasree Vijayasree :