ആ ചേസിങ് കുറച്ച് അപകടം പിടിച്ചതായിരുന്നു, തലനാരിഴ വ്യത്യാസത്തില്‍ അന്ന് മമ്മൂക്ക രക്ഷപെട്ടത്; കുറച്ചു ഡേഞ്ചറസ് ആയിരുന്നു അത്! അള്‍ട്ടിമേറ്റ് സീനായിരുന്നു ജിനു ജോസഫ് പറയുന്നു

അമല്‍ നീരദിന്റെ ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്ക് കടന്നെത്തിയ താരമാണ് ജിനു ജോസഫ്. 14 വര്‍ഷങ്ങള്‍ക്കിപ്പുറം ഭീഷ്മ പര്‍വ്വത്തിലൂടെ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ അതിലും ഒരു ഭാഗമാകാന്‍ ജിനുവിനായി.

ബിഗ് ബിയില്‍ മമ്മൂട്ടിയുമായി ഏറെ സീനുകളൊന്നും ഇല്ലാതിരുന്നെങ്കിലും ഭീഷ്മ പര്‍വ്വത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് ജിനു അവതരിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം കൂടുതല്‍ സീനുകള്‍ ലഭിച്ചതിന്റെ സന്തോഷവും ജിനുവിനുണ്ട.

ബിഗ് ബി സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം ഭീഷ്മ പര്‍വ്വത്തില്‍ എത്തിയപ്പോഴുണ്ടായ വ്യത്യാസത്തെ കുറിച്ചും സംസാരിക്കുകയാണ് ജിനു ജോസഫ്. ഭീഷ്മയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്റെ ആദ്യത്തെ സിനിമ അമല്‍ നീരദും മമ്മൂക്കയും ആയിട്ടായിരുന്നു. ബിഗ് ബി. അതില്‍ ഇപ്പറഞ്ഞ പോലെ കോമ്പിനേഷന്‍ ഒന്നും ഇല്ല. മമ്മൂക്ക വരുന്നു, പെട്രോളൊഴിക്കുന്നു കത്തിച്ചുകളയുന്നു. വളരെ സിംപിളായിരുന്നു, ജിനു പറഞ്ഞു.

അതില്‍ ഒരു കാര്‍ ചേസ് ഉണ്ടായിരുന്നെന്നും ഇവരും ഞാനും കൂടി തന്നെയാണ് അന്ന് വണ്ടിയോടിച്ചതെന്നും ഡ്യൂപ്പില്ലായിരുന്നെന്നും ഇതിനിടെ മമ്മൂട്ടി പറയുന്നുണ്ട്.

ആ ചേസിങ് കുറച്ച് അപകടം പിടിച്ചതായിരുന്നെന്നും തലനാരിഴ വ്യത്യാസത്തില്‍ മമ്മൂക്ക രക്ഷപ്പെട്ട സംഭവം ഉണ്ടായിരുന്നെന്നും ജിനുവും പറഞ്ഞു. ‘കുറച്ചു ഡേഞ്ചറസ് ആയിരുന്നു അത്. അള്‍ട്ടിമേറ്റ് സീനായിരുന്നു. 15 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ കൂട്ടുകെട്ടില്‍ എനിക്ക് ഒരു അവസരം ലഭിച്ചത്. ഇതിനിടെ അമലിന്റെ പടത്തില്‍ അഭിനയിച്ചെങ്കിലും മമ്മൂക്കയെ കൂടെ കിട്ടിയിരുന്നില്ലെന്നും’ അഭിമുഖത്തില്‍ ജിനു ജോസഫ് പറഞ്ഞു.

14 വര്‍ഷത്തിനിപ്പുറം മമ്മൂക്ക കുറച്ചുകൂടി യങ് ആയതായിട്ടാണ് തനിക്ക് തോന്നിയതെന്നും ഞാന്‍ ആദ്യമായി സെറ്റില്‍ വന്നപ്പോള്‍ മമ്മൂക്കയെ കണ്ട് അടിമുതല്‍ മുടി വരെ നോക്കിപ്പോയെന്നും ജിനു പറയുന്നു.

ഭീഷ്മ ലൊക്കേഷനില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായ രസകരമായ അനുഭവവം നേരത്തെ ജിനു ജോസഫ് പങ്കുവെച്ചിരുന്നു.

എന്റെ ആദ്യ സീന്‍ മമ്മൂക്ക സ്റ്റെപ്പില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഞാന്‍ എന്തൊക്കെയോ സംസാരിക്കുന്നതാണ്. അത് തന്നെ ഒരു പതിനഞ്ച് ടേക്ക് പോയി. എന്റെ ഒരു വാക്കില്‍ ഇങ്ങനെ സ്റ്റക്കായി സ്റ്റക്കായി നില്‍ക്കുകയാണ്. കത്തോലിക്ക എന്ന വാക്കാണ്. അങ്ങനെ ഒരു അഞ്ചെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് എന്നോട് ചോദിച്ചു, താങ്കള്‍ ഏത് മതക്കാരനാണെന്ന്, ഞാന്‍ കത്തോലിക്ക ആണെന്ന് പറഞ്ഞപ്പോള്‍ പിന്നെന്താടോ തനിക്കിത്ര ബുദ്ധിമുട്ടെന്ന് ചോദിച്ച് മമ്മൂക്ക പൊട്ടിച്ചിരിച്ചു. വളരെ സപ്പോര്‍ട്ടീവായിട്ടുള്ള വ്യക്തിയാണ് മമ്മൂക്കയെന്നും ഒരിക്കലും നമ്മളെ അദ്ദേഹം ഡിസ്‌കറേജ് ചെയ്യില്ലെന്നും ജിനു പറഞ്ഞു.

about jinu joseph

AJILI ANNAJOHN :