സഹപ്രവര്‍ത്തകയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത നടനെ ആഘോഷിക്കുന്ന വനിതയാണോ കോണ്‍ഗ്രസിന്റെ എം പി സ്ഥാനാര്‍ത്ഥി; കഷ്ടം തന്നെ!കടുത്ത വിമർശനം

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുൻപേ വരെ നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത താരങ്ങളും മാറ്റ് രാഷ്ട്രീയ പ്രമുഖരും പങ്കവെച്ച ഫോട്ടോ സോഷ്യൽ മീഡിയിൽ വൻ ചർച്ചയായിരുന്നു. ആരോക്കെകയാണ്
ദിലീപിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെക്കുന്നത് ആരൊക്കെയാണ് ഫോട്ടോയിൽ നിന്ന് ദിലീപിനെ വെട്ടി മാറ്റി ഫോട്ടോ കൊടുക്കുന്നത് എന്നൊക്കയിരുന്നു സോഷ്യൽ മീഡിയലിലെ ചർച്ച . അത്തരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ധർമജനുമൊക്കെ പങ്കുവെച്ച ഫോട്ടോ വലിയരീതിയിൽ ചർച്ചയിരുന്നു.

അവർ ദിലീപിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എ്ന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച. നടിയെ ആക്രമിച്ച കേസില്‍ പ്രതിയാണ് എന്നത് കൊണ്ട് തന്നെ വിവാദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഫോട്ടോയില്‍ നിന്ന് ദിലീപിനെ വെട്ടിയതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടി കാട്ടിയിരുന്നു .

എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തർ പങ്കു വെച്ച ഒരു സെൽഫി ആണ് . കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മഹള കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി നടന്‍ ദിലീപിനൊപ്പമുള്ള സെല്‍ഫി ഉയര്‍ത്തിക്കാട്ടിയാണ് ജെബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്. 2021ല്‍ ദിലീപിനൊപ്പം എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സഹപ്രവര്‍ത്തകയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത നടനെ ആഘോഷിക്കുന്ന വനിതയാണോ കോണ്‍ഗ്രസിന്റെ എം പി സ്ഥാനാര്‍ത്ഥി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഏറ്റവും വലിയ വിമര്‍ശനം. 2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ എടുത്ത സെല്‍ഫിയാണ് ഇപ്പോഴത്തെ വിമര്‍ശനത്തിന് കാരണമാകുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് ശേഷം ദിലീപ് ഒരുപാട് നാളുകള്‍ക്ക് ശേഷം പങ്കെടുത്ത പൊതുപരിപാടികളില്‍ ഒന്നായിരുന്നു അത്. താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ചടങ്ങില്‍ ദിലീപ് പറഞ്ഞിരുന്നു.

എന്നാല്‍ ദിലീപിനെ പോലുള്ളവരെ വേദിയിലേക്ക് വിളിച്ച് വരുത്തിയ വനിത നേതാവിനെ സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്നുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം. മുന്‍ കെ പി സി സി പ്രസിഡന്റ് ടി ബാവയുടെ കൊച്ചമകളും കോണ്‍ഗ്രസ് നേതാവ് കെ എം ഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍.

ആലുവ നഗരസഭയുടെ മുന്‍ വൈസ് ചെയര്‍പേഴ്‌സണായി ജെബി മേത്തര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലുവ നഗരസഭ കൗണ്‍സിലറായി 2010 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത നേതാവ് രാജ്യസഭയിലേക്ക് എത്തുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ജെബി മേത്തറുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടുണ്ട്. കെ പി സി സി സമര്‍പ്പിച്ച അന്തിമ പട്ടികയില്‍ നിന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം കൈക്കൊണ്ടത്.

നിലവില്‍ മഹിള കോണ്‍ഗ്രസിന്റെ അധ്യക്ഷയാണ് ജെബി മേത്തര്‍. രാജ്യസഭ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് ജെബി മേത്തര്‍ പറഞ്ഞിരുന്നു. പരിഗണിക്കപ്പെട്ടവരില്‍ ആരും തഴയപ്പെടേണ്ടവരല്ലെന്നും ജെബി പറഞ്ഞിരുന്നു. അതേസമയം, എം ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ അവസാന നിമിഷം നറുക്ക് ജെബി മേത്തറിന് വീഴുകയായിരുന്നു. അതേസമയം, ജെബി മേത്തറിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതാക്കള്‍ക്കിടെയില്‍ ഗ്രൂപ്പ് പോരിന് കാരണമായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം പാര്‍ട്ടിയെ കൈവിട്ടു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം വനിത എന്ന പരിഗണനയും ജെബി മേത്തറിന് നല്‍കിയിട്ടുണ്ട്.

about dileep and jebi methar

AJILI ANNAJOHN :