കൂടെവിടെ പരമ്പരയുടെയും മൗനരാഗത്തിന്റെയും സമയക്രമം ഇനി മാറും; ബിഗ് ബോസ് സീസൺ ഫോർ 24 മണിക്കൂറും ലൈവ് ആയി കാണാം; സീരിയലുകളുടെ പുതുക്കിയ സമയം!

മലയാളി പ്രേക്ഷകർ, കുടുംബ പ്രേക്ഷകരും യൂത്തും എല്ലാം ഇന്ന് സീരിയൽ പ്രേക്ഷകർ ആണ്. എല്ലാ സീരിയലുകളും ഒന്നിച്ചു കാണുന്നവർ വളരെ ചുരക്കമാണ്.. ഓരോ സീരിയലുകൾക്കും ഓരോ തരത്തിലുള്ള പ്രേക്ഷകർ ആണ്. കാരണം പ്രണയവും ത്രില്ലറും എല്ലാം ഇന്നത്തെ സീരിയലുകൾ കാണാം…

സീരിയലുകൾക്ക് കിട്ടുന്ന പ്രാധാന്യം പോലെ തന്നെ ടെലിവിഷൻ ഷോകൾക്കും കിട്ടുന്നുണ്ട് പ്രാധാന്യം. ഏഷ്യാനെറ്റിലെ ഏറ്റവും വലിയ ഷോയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ.,. മാർച്ച് 28 നു ആരംഭിക്കുന്ന ഷോ രാത്രി 9 . 30 നാണ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത്. അതോടെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലുകൾ എങ്ങോട്ട് മാറ്റും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 .30 മുതൽ 10 വരെ ജനപ്രിയ പരമ്പര കൂടെവിടെയും 10 മുതൽ 10 . 30 വരെ പാടാത്ത പൈങ്കിളിയും ആണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നത്. ബിഗ് ബോസ് വരുന്നതോടെ ഈ സീരിയലുകളുടെ സമയം എപ്പൊഴെക്ക് ആണ് മാറ്റുന്നത് എന്നതിനെ കുറിച്ച് ആസ്‌ക് പുറത്തുവിട്ട വിവരപ്രകാരം മാർച്ച് 28 മുതൽ കൂടെവിടെ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്കും 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം 8 .30 ലേക്കും മാറുകയാണ്..

ഇനിയും മാറ്റങ്ങൾ പ്രതീക്ഷികാം എന്നും പറയുന്നുണ്ട്. അതേസമയം, കൂടെവിടെ 9 . 30 ൽ നിന്നും 9 മണിയിലേക്ക് മാറുകയാണെങ്കിൽ റേറ്റിങ് ഉയരാൻ സാധ്യതയുണ്ട്. ഏഷ്യാനെറ്റ് ഉടൻ തന്നെ സമയക്രമം മാറ്റിയതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിടുമെന്നാണ് തോന്നുന്നത്. ഒരു കൺഫേം ആയ സമയക്രമം ഉടൻ അറിയുമെന്ന് പ്രതീക്ഷിക്കാം..

അതേസമയം സീരിയൽ സമയത്തെ കുറിച്ച് നിലവിൽ പ്രേക്ഷകർക്കിടയിൽ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്. വളരെ മികച്ച രീതിയിൽ പോയിക്കൊണ്ടിരുന്നു തൂവൽപ്സർശം ഇപ്പോൾ ഉച്ചയ്ക്ക് ആയിരിക്കുകയാണ്. പുതിയ സീരിയലുകൾ വന്നപ്പോഴാണ് തൂവൽസ്പർശം സമയം മാറിയത്.. എന്നാൽ ഇന്നും പ്രേക്ഷകർക്ക് ഇടയിൽ ഈ മാറ്റത്തെ കുറിച്ച് പരാതികൾ ഉണ്ട്.

പ്രേക്ഷകർ പറയുന്നത് പ്രകാരം, ബിഗ്‌ബോസ് കഴിയുബോൾ ദയ രാത്രി 9.30 നും, തൂവൽ സ്പർശം 10 നും, ആകാൻ നോക്കണേ…. പാടാത്ത പൈങ്കിളി ഉച്ചക്ക് എടുത്തു ഇടു…. പളുങ്ക്….6.30 നും … സസ്നേഹം 6 മണിക്കും ആക്കു.. എന്നാണ്.

അതുപോലെ, ബിഗ് ബോസ് സീസൺ ഫോർ ഹോട്സ് സ്റ്റാറിൽ 24 * 7 ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ബിഗ് ബോസ് വാർത്ത.. പലയിടത്തും അത്തരത്തിൽ ആണ് ഫ്ളക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. അത്തരത്തിൽ പല യൂട്യൂബ് ചാനലുകളും വീഡിയോ കൊടുക്കുന്നുണ്ട്. അതായത് 24 മണിക്കൂറും ബിഗ് ബോസ് വീട്ടിനുള്ളിലെ വിശേഷങ്ങൾ കാണാൻ സാധിക്കും.. അതോടൊപ്പം തന്നെ ടെലിവിഷനിൽ ടെലികാസ്റ്റിംഗും ഉണ്ട്. അത് എഡിറ്റ് ചെയ്ത ഒരു മണിക്കൂർ വീഡിയോ ആണ്.

ഇനി നിങ്ങളുടെ അഭിപ്രായത്തിൽ ഏതൊക്കെ സമയം ഏതൊക്കെ സീരിയൽ ആണെന്നുള്ളത് കമെന്റ് ചെയ്യുക.. ഇനിയും മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്.. അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങളും നോക്കട്ടെ…

about koodevide & mounaragam

Safana Safu :