നടിയെ ആക്രമിച്ച കേസ് ; വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷിയുടെ പരാതി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്ത് വരുന്നത് നടക്കുന്ന വാർത്തകളാണ് .ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് വരുന്നത് . നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ സാക്ഷിയുടെ പരാതി. ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഈ സാക്ഷി. വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷിയായ സാഗര്‍ വിന്‍സെന്റ് പറയുന്നു. തുടരന്വേഷണത്തിന്റെ പേരില്‍ ബൈജു പൗലോസ് ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ട്. ചോദ്യം ചെയ്യലിന് ബൈജു പൗലോസ് നല്‍കിയ നോട്ടീസിലെ തുടര്‍ന്ന് നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയിരുന്നു സാഗര്‍

കേസിലെ മറ്റൊരു സാക്ഷിയായ സായ് ശങ്കറും ബൈജു പൗലോസിനെതിരെ രംഗത്ത് വന്നിരുന്നു. ഇയാളുടെ കോടതിയെ സമീപി്ച്ചിട്ടുണ്ട്. അതേസമയം വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കെ ഹരിപാല്‍ പിന്മാഫറി. അടുത്തയാഴ്ച്ച മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരിപാല്‍ പിന്മാറിയത്. മേയ് ആദ്യവാരം ഹരിപാല്‍ വിരമിക്കുകയാണ്. അതാണ് കേസില്‍ നിന്ന് പിന്മാറാനുള്ള കാരണം. ആദ്യം ദിലീപിന്റെ ആവശ്യം അവര്‍ നിരസിച്ചു. പിന്നീട് കേസ് 28ലേക്ക് മാറ്റുകയും ചെയ്തു. അതേസമയം സായ് ശങ്കറിന്റെ ഫ്‌ളാറ്റിലും ഓഫീസിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി.അതേസമയം ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് സങ്കര്‍ തന്നയാണ് പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തിയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് ശാസ്ത്രിയ പരിശോധനയിലൂടെ വ്യക്തമായി. ഈ ദിവസങ്ങളില്‍ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും മുറിയെടുത്തിരുന്നു. ഇവിടെ നിന്ന് ഗ്രാന്‍ഡ് ഹയാത്തിലെത്തിയത ശേഷം തെളിവുകള്‍ നശിപ്പിച്ചത്. പോലീസിനെ വഞ്ചിക്കാനാണ് അവന്യൂ സെന്റ് ഹോട്ടലിലും ശങ്കര്‍ വീണ്ടെടുത്തത്.

സായ് ശങ്കര്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഹയാത്തില്‍ എത്തിയത്. അന്വേഷ സംഘം ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിലും സായ് ശങ്കര്‍ എത്തിയിട്ടുണ്ട്. ദില്ലി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായവും ഉണ്ടായിരുന്നു. പരിശോധകള്‍ക്കായി മുംബൈയിലേക്ക് അയച്ച ഫോണുകള്‍ തിരിച്ചെത്തുമ്പോള്‍ അതും സായ് ശങ്കറിന്റെ കൈവശമുണ്ടായിരുന്നു. തെളിവുകള്‍ പൂര്‍ണമായും നശപ്പെട്ടെന്ന് ഉറപ്പിക്കാനായിരുന്നു ആ തീരുമാനം. ദിലീപ് മുംബൈയിലേക്ക് അയച്ച ഫോണില്‍ തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഈ സൂചന. ഇയാളെയും പ്രതിയാക്കാനാണ് പോലീസ് നീക്കം.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ അന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി പരിഗണിച്ച ജഡ്ജി പിൻമാറി. ജഡ്ജായ കെ ഹരിപാൽ ആണ് പിൻമാറിയത്. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ബുധനാഴ്ചയാണ് വീണ്ടും ഹർജി പരിഗണിക്കുക. വധഗൂഢാലോചന കേസിൽ അന്വേഷണത്തിന് സ്റ്റേ വേണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി കേസിൽ പിന്നീട് വാദം കേൾപ്പാമെന്നും വ്യക്തമാക്കിയിരുന്നു. വധഗൂഢാലോചന കേസ് നടത്തിയെന്നതിന് യാതൊരു തെളിവും തനിക്കെതിരെ ഇല്ലെന്നുള്ള വാദം ഉയർത്തിയായിരുന്നു ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു. ഫോണിലെ വിവരങ്ങൾ നശിപ്പിച്ചിട്ടില്ലെന്നും വീട്ടിലെ ജോലിക്കാരനെ കൊണ്ട് പോലീസ് തെറ്റായ മൊഴി നൽകിക്കുകയുമായിരുന്നുവെന്നും ദിലീപ് ആരോപിച്ചിരുന്നു.

about dileep

AJILI ANNAJOHN :