ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളാണ് ലക്ഷ്മി സ്റ്റാർ ആയത്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളൊക്കെ താരം പങ്കു വയ്ക്കാറുണ്ട്. യൂട്യൂബിൽ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകുന്ന ക്യൂ ആൻഡ് എ വീഡിയോ താരം ഷെയർ ചെയ്തിട്ടുണ്ട്.
ലക്ഷ്മിയുടെ ശമ്പളത്തെക്കുറിച്ചാണ് ഒരാൾ ചോദിച്ചത്. 400 രൂപയാണ് ആദ്യ മാസം ശമ്പളമായി തനിക്ക് കിട്ടിയതെന്ന് ലക്ഷ്മി പറഞ്ഞു. 100 രൂപയ്ക്ക് തുടങ്ങിയ കരിയറാണ് ഇവിടെ വരെ എത്തി നിൽക്കുന്നത്. ജീവന്‍ ടിവി, കൈരളി വി, ഏഷ്യാനെറ്റ് എന്നിവയ്ക്കുശേഷമാണ് ഫ്‌ളവേഴ്‌സിലേക്ക് എത്തിയത്. ഫ്‌ളവേഴ്‌സാണ് തന്റെ ജീവിതം മൊത്തം മാറ്റിമറിച്ചതെന്നും ലക്ഷ്മി പറഞ്ഞു.
എത്ര ലവ് ലെറ്റർ ലക്ഷ്മിക്ക് കിട്ടിയിട്ടുണ്ടെന്നും ആരിൽനിന്നാണ് ആദ്യം കിട്ടിയതെന്നുമാണ് ഒരാൾ ചോദിച്ചത്. ”എത്ര എണ്ണം കിട്ടിയെന്നത് എണ്ണിയിട്ടില്ല. ആദ്യം ലവ് ലെറ്റർ കിട്ടിയത് 9-ാം ക്ലാസിൽ പഠിക്കുമ്പോഴാണ്. വാലന്റൈൻസ് ഡേയുടെ സമയത്താണ് ലെറ്റർ തന്നത്. ചോര കൊണ്ടെഴുതിയ കത്തായിരുന്നു. അയാളുടെ പേരൊന്നും പറയുന്നില്ല, ഇപ്പോൾ അയാൾ കുടുംബമൊക്കെയായി കഴിയുകയായിരിക്കും,” ലക്ഷ്മി പറഞ്ഞു.
15-ാമത്തെ വയസ്സിലാണ് താൻ ജോലി ചെയ്തു തുടങ്ങിയതെന്നും വന്ന വഴിയെക്കുറിച്ച് എപ്പോഴും ആലോചിക്കാറുണ്ടെന്നും ലക്ഷ്മി പറഞ്ഞു. ഇഷ്ടമില്ലാത്ത തന്റെ സ്വഭാവത്തെക്കുറിച്ചും ലക്ഷ്മി വ്യക്തമാക്കി. കരയണ കാര്യം മോശമാണ്, ഇനി കരയില്ലെന്ന് ഞാന്‍ റെസല്യൂഷന്‍ എടുക്കാറുണ്ട്. ഈ മോങ്ങലൊന്ന് നിര്‍ത്തോയെന്നാണ് അമ്മ ചോദിക്കാറുള്ളത്. ഇനി കരയില്ല, ബോള്‍ഡാണ് എന്നൊക്കെ കരുതും, എത്ര കരയില്ലെന്ന് വിചാരിച്ചാലും കരയും. വളരെ മോശം സ്വഭാവമാണതെന്ന് ലക്ഷ്മി പറഞ്ഞു.
about lekshmi nakshathra