എല്ലാത്തിനും തെളിവുണ്ട്; ദാസുമായി സംസാരിച്ചത് അത്! ഒടുവിൽ അന്വേഷണം എത്തി നില്‍ക്കുക അവിടെ; നിർണായക വെളിപ്പെടുത്തൽ

നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമണ കേസ് പുതിയൊരു വഴിത്തിരിവിലേക്ക് എത്തുന്നത് ദിലീപിന്റെ തന്നെ പഴയ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയതോടെയായിരുന്നു. ബാലചന്ദ്ര കുമാറിന്റെ ഈ കടന്നുവരവ് കേസിനെ പുതിയൊരു തലത്തിലേക്ക് എത്തിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലിപും സഹോദരന്‍ അനൂപും ഉള്‍പ്പടേയുള്ള ആറ് പേർക്കെതിരെ ക്രൈം ബ്രാഞ്ച് പുതിയൊരു കേസും രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഈ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ദിലീപിന്റെ ഫോണുകള്‍ കോടതി വഴി പിടിച്ചെടുക്കാനും സാധിച്ചത്. ഇതാണ് കേസില്‍ ഇപ്പോള്‍ ഏറെ നിർണ്ണാകമായിരിക്കുന്നത്. കേസ് ഈ ഘട്ടതിലെത്തി നില്‍ക്കേയാണ് മറ്റൊരു പ്രധാന ആരോപണവുമായി ബാലചന്ദ്ര കുമാർ രംഗത്ത് വന്നിരിക്കുന്നത്.

ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്‍ 2021 ഒക്ടോബർ കാലങ്ങളില്‍ പത്മസരോവരം എന്ന വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്തുകയാണ്. ദാസന്‍ ഒക്ടോബർ മാസത്തിലാണ് എന്നോട് സംസാരിക്കുന്നത്. എന്നാല്‍ അന്ന് നടന്ന വിഷയങ്ങളായിരുന്നില്ല ദാസന്‍ എന്നോട് പറഞ്ഞത്. മുന്‍പ് നടന്ന വിഷയങ്ങളായിരുന്നു സംസാരിച്ചത്. അത് അന്നേ ദിവസവും പറഞ്ഞിട്ടുണ്ട്. അതിന് മുമ്പുള്ള ദിവസങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു മണിക്കൂറിലേറെ നേരം ദാസന്‍ എന്നോട് സംസാരിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസും പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതും പള്‍സർ സുനി ജാമ്യത്തില് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതുമൊക്കെയായിരുന്നു അദ്ദേഹം സംസാരിച്ചത്. അല്ലാതെ ഞങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ വേറെ കാര്യങ്ങളൊന്നുമില്ല. ഒക്ടോബർ മാസം 20 ന് ദാസന്‍ അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പറയുന്നത് കളവാണെന്നും പറയുന്നത് തെറ്റാണെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വരെ ഇദ്ദേഹം സ്വാധീനിക്കാന്‍ ശ്രമിച്ചതിന് എന്റെ കയ്യില്‍ തെളിവുകളുണ്ട്. അത് ഞാന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധുക്കളെ വെച്ച് സ്വാധീനിക്കാനായിരുന്നു ശ്രമം. സാഹചര്യം കിട്ടാതിരുന്നത് കൊണ്ടാണ് ഇതുവരെ ഇക്കാര്യങ്ങളൊന്നും വ്യക്തമാക്കിയത്. പൊലീസിനോട് ഇതെല്ലാം ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബൈജു പൌലോസിനെതിരായ നീക്കത്തിന്റെ ഓഡിയോ തെളിവകുളുണ്ടെന്നും ബാലചന്ദ്ര കുമാർ അഭിപ്രായപ്പെട്ടു.നിലവിലെ അന്വേഷണത്തില്‍ ഞാന്‍ തൃപ്തനാണ്. മാഡവും വിഐപിയുമൊക്കെ നമ്മുടെ മുന്നില്‍ തന്നെ നില്‍പ്പുണ്ട്. ഏത് സമയവും അവരെ നമുക്ക് കാണാന്‍ കഴിയും. ഈ ഒരു പരാതിക്ക് തുടക്കം കുറിച്ച ആള്‍ എന്ന നിലയില്‍ കാര്യങ്ങള്‍ ഞാന്‍ അന്വേഷിക്കുന്നുണ്ട്. വിഐപിയെയൊക്കെ വളരെ പെട്ടെന്ന് തന്നെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് ആളിലേക്ക് എത്തുമെന്നും നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് ഇയാളെ കണ്ടിട്ടുണ്ടെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ബാലചന്ദ്രകുമാർ അവകാശപ്പെടുന്നു. കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് പേരുള്ള ഒരാളുടെ പിന്നാലെ പോകും. ഇത് വരുംദിവസങ്ങളില്‍ സംഭവിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഇദ്ദേഹത്തിന്റെ കോണ്ടാക്ടാണ് അഴിച്ചു കളഞ്ഞതില്‍ ഒരു കോണ്ടാക്ട്. ഗുല്‍ഷന്‍ എന്ന് പേരുള്ള ദുബായില്‍ താമസിക്കുന്ന ഡി കമ്പനിയില്‍ അംഗമായിട്ടുള്ള ഒരാളിലേക്ക് ഈ അന്വേഷണം പോകും. 12 കോളുകളില്‍ പ്രധാനപ്പെട്ടവ എല്ലാം ഗള്‍ഫ് കോളുകളാണ്. എന്റെ പരാതിയിലെ 18-ാം പോയന്റ്, 2017 നവംബര്‍ 15ന് ദിലീപും സംഘവും ചര്‍ച്ച നടത്തിയിട്ട് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചു. ഗുല്‍ഷന്‍ എന്ന വ്യക്തിയെ കാണാന്‍ വേണ്ടിയാണ് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം വച്ചത്. എന്നിട്ടാണ് പാസ്‌പോര്‍ട്ട് കോടതിയോട് ആവശ്യപ്പെട്ടതെന്നും ബാലചന്ദ്ര കുമാർ അവകാശപ്പെടുന്നു.

about dileep

AJILI ANNAJOHN :