എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും…ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് ഭാവന; വേദനയോടെ നടി

അകാലത്തില്‍ പൊലിഞ്ഞ കന്നഡ താരം പുനീത് രാജ്‍കുമാറിന്റെ ജന്മവാര്‍ഷികമാണ് ഇന്ന്. പുനീതിന് ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഭാവന. എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും എന്ന ടാഗുമായി പൂനീത് രാജ്‍കുമാറിന്റെ ചിത്രങ്ങളുടെ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്
അപ്പു എന്ന് വിളിച്ചാണ് ആശംസകള്‍ ഭാവന നേര്‍ന്നിരിക്കുന്നത്.

പുനീത് രാജ്‍കുമാര്‍ അന്തരിച്ചപ്പോള്‍ വികാരനിര്‍ഭരമായ കുറിപ്പ് ഭാവന പങ്കുവെച്ചിരുന്നു. അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട സഹനടൻ. മൂന്ന് സിനിമകൾ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും. നേരത്തെ പോയി എന്നുമാണ് പുനീത് രാജ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ച് ഭാവന എഴുതിയിരുന്നത്.

ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്‍കുമാറായിരുന്നു നായകൻ. ജാക്കീ വൻ ഹിറ്റായിരുന്നു.

ബാലതാരമായി വന്ന് കന്നഡ സിനിമാ ലോകത്തിന്റെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് പുനീത് രാജ്‍കുമാര്‍. ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകൻ എന്ന നിലയില്‍ ആദ്യം പ്രേക്ഷകരുടെ അരുമയായ പുനീത് രാജ്‍കുമാര്‍ മുതിര്‍ന്നശേഷം വളരെ പെട്ടെന്നാണ് പവര്‍ സ്റ്റാറായി മാറിയത്. പുനീത് രാജ്‍കുമാര്‍ കന്നഡ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് നായകനായി മാറി. നാല്‍പ്പത്തിയാറാം വയസില്‍ അകാലത്തില്‍ പുനീത് രാജ്‍കുമാര്‍ അന്തരിച്ചത് ഇന്നും പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.

പുനീത് രാജ്‍കുമാറിന്റേതായി ‘യുവരത്‌ന’യെന്ന ചിത്രമാണ് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. പുനീത് രാജ്‍കുമാറിന്റെ ആഗ്രഹമെന്നോണം ഇന്ന് ‘ജെയിംസ്’ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

Noora T Noora T :