ഗജനിയുടെ ചുറ്റിക പുറത്തെടുത്തു; തകർന്നത് പങ്കുണ്ണിയുടെ തല ; ലക്ഷ്യം അപർണ്ണ തന്നയായിരുന്നു; അലീന അമ്പാടി നിശ്ചയം നടക്കുമോ?; അമ്മയറിയാതെ സീരിയൽ വെറുപ്പിക്കലായിത്തുടങ്ങിയെന്ന് പ്രേക്ഷകർ! പ്രേക്ഷകർ!

ഇന്നത്തെ എപ്പിസോഡ് കണ്ടവരുണ്ടോ? ഞാൻ കണ്ടു തുടങ്ങിയിട്ട് ഇടയ്ക്ക് വച്ച് വേറെ ജോലിയൊക്കെ തീർത്തിട്ട് പിന്നെ കാണണമല്ലോ എന്നോർത്തിട്ട് വീണ്ടും കണ്ടിട്ട്.. ഹും.. ഇന്ന് ഒരു പടപ്പുറപ്പാട് ആണ് അമ്മയറിയാതേയിൽ.. പങ്കുണ്ണി ഒറ്റയ്ക്ക് നിന്ന് അങ്ങ് അഭിനയിച്ചു തകർക്കുകയായിരുന്നു.

പിന്നെ സാധാരണ ജനറൽ പ്രൊമോയിൽ കാണിക്കുന്നത് ഒരു മാസം കഴിഞ്ഞാണ് എപ്പിസോഡിൽ വരുന്നത്. അതുപോലെ ഇന്നത്തെ പ്രൊമോയിലുള്ളത് നാളെ വരെ കാത്തിരിക്കണം.. ശരിക്കും പങ്കുണ്ണിയെ വച്ച് ഒരു പത്തുമിനിറ്റ് കളഞ്ഞു.. വൈ ദിസ് കൊലവെറി…

ആരെങ്കിലും പങ്കഞ്ഞിട്ടുണ്ടോ പങ്കുണ്ണിയുടെയും വിനീതിന്റേയും സ്‌ക്രീൻ കെമിസ്ട്രി പൊളി ആണെന്ന്.. ആ ഗജനിയുടെ സീൻ വന്നപ്പോൾ അക്മശയോടെ കാത്തിരിക്കുകയായിരുന്നു. എന്നാലും ഒരു കാര്യം മനസിലായി ഗജനി ലക്ഷ്യം വച്ചത് അപർണ്ണയെ ആണ്. അതുകൊണ്ടാണല്ലോ അപർണ്ണയുടെ വീടിന്റെ മതിൽ ചാടിക്കടന്നത്.. പക്ഷെ ഗജനി ഇപ്പോൾ എവിടെ പോയെന്ന് മനസിലായില്ല.

ചുറ്റിക എടുത്ത് പങ്കുണ്ണിയ്ക്ക് ഒരു അടിയും കൊടുത്തിട്ട് ഗജനിയെ പിന്നെ കണ്ടില്ല.. പിന്നെ പ്രൊമോയിൽ കണ്ടപോലെ വിനീത് പങ്കുണ്ണിയെ കണ്ടുപിടിക്കുന്നുണ്ട്. ആ സീൻ വലിയ കൊമെടി ആയിട്ടാണ് എടുത്തിരിക്കുന്നത്. അതുകണ്ടിട്ട് ചിരിച്ചു ചിരിച്ചു എന്റെ വയർ ഉളുക്കി. അത്രയ്ക്ക് കൊമെടി ആയിപ്പോയി. നിങ്ങൾ ഇന്ന് എപ്പിസോഡ് കാണാൻ ഇരിക്കുമ്പോൾ സൂക്ഷിക്കുക.. ചിരിച്ചു ചാകാൻ സാധ്യതയുണ്ട്.

പിന്നെ അവസാനഭാഗത്തെ അദീന പപ്പ മാമാ സീൻ നന്നായിരുന്നു.. Best part of todays episode ആ സംസാരമായിരുന്നു. ശരിക്കും അമ്മയറിയാതെ അണിയറ പ്രവർത്തകർ എന്താണ് ഉദ്ദേശിക്കുന്നത്. നല്ല സീൻ ഏതാണ് എന്നുള്ളത് അവർക്ക് അറിയില്ലേ…

നിങ്ങൾ പ്രേക്ഷകരുടെ കമെന്റ്സ് കൂടി ഒന്ന് വായിക്കണം. “ഈ directorinte വിചാരം ഈ വിനീതിന്റെയും അപരണയുടെയും സീൻ കണ്ടു ഇവിടെല്ലാരും ചിരിക്കുക ആന്നെന്നാണോ, ഇതുപോലൊരു ബോർ പരുപാടി, ഇതു നിങ്ങളോടു ഒന്നു നേരിട്ടു പറയണം എന്നുണ്ട്, പക്ഷെ നടക്കില്ലല്ലോ, ഈ സീരിയലിന്റെ ക്ലിപ്പ് ഇങ്ങനെ ഇടുമ്പോൾ അതിന്റെ അടിയിൽ വരുന്ന comments കൂടി ഒന്നു വായിച്ചു നോക്കണം” എന്ന് പറയുന്ന ഒരു കമെന്റ് ഉണ്ട്.. ഒരുപക്ഷെ കൂടെവിടെ മാത്രം ആകും പ്രേക്ഷകരുടെ വാക്കിന് വില കൊടുക്കുന്നത്..

ഇതെന്താ ണെന്ന് അറിയില്ല . പ്ലീസ് അമ്മയായറിയാതെ ഒരു ത്രില്ലെർ സീരിയൽ ആണ്. അതിന്റെ പ്രേക്ഷകർക്ക് നിലവാരമില്ലാത്ത ചളി കൊമെടി സീൻ കാണേണ്ട.. ഇത്രയും നല്ല എപ്പിസോഡുകൾ കാണിച്ചു നല്ല ഒരു സീരിയൽ ആക്കി ഇതിനെ കൊണ്ടുവന്നിട്ട് ഇപ്പോൾ നശിപ്പിക്കയാണ്.

ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ആ ജിതേദ്രന്റെ അടി വിനീതിനു കിട്ടിയിരുന്നെങ്കിൽ കുറച്ചും കൂടെ ഉപകാരം ആയേനെ എന്ന് തോന്നിപ്പോയി. ഇനി വിനീതിനെ അവിടെ കാണുന്നില്ല എന്നും പറഞ്ഞ് ഒരു എപ്പിസോഡ് നാളെ കാണിക്കും. എന്നിട്ട് കണ്ടുകിട്ടി എന്നും പറഞ്ഞ് അടുത്ത എപ്പിസോഡ്.. അവസാനം വെള്ളിയാഴ്ച നേരം വെളുക്കും . അതാണ് നടക്കാൻ പോകുന്നത്…

about ammayariyathe

Safana Safu :