കുടുംബവിളക്കിൽ നിന്നും പിന്മാറിയതല്ല… എന്നെ ഒഴിവാക്കി; പിന്നിലെ കാരണം ആ പ്രണയ വിവാഹമോ?; പുതിയ സന്തോഷം പങ്കുവച്ച പാർവതിയോട് ഇന്നും ചോദിക്കുന്ന ആ ചോദ്യം!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഉദ്യോഗജനകമായ ജീവിതമാണ് പരമ്പര പറയുന്നത്. തന്റെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് തന്നെ ഉപേക്ഷിച്ചെങ്കിലും സുമിത്ര തന്റെ സഹനശക്തിയോടെ മുന്നോട്ട് സഞ്ചരിക്കുകയായിരുന്നു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര നടന്നുകയറിയത്, മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു. നല്ലൊരു വീട്ടമ്മയായി മുന്നോട്ട് പോകുന്നതിനോടൊപ്പം സുമിത്ര, തന്റെ ബിസിനസ് വളര്‍ത്തുന്നതിലും മിടുക്ക് കാണിക്കുന്നു.

പല ഭാഗത്തുനിന്നും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ സുമിത്രയെ അലട്ടുന്നുവെങ്കിലും അതെല്ലാം മറികടന്ന് സുമിത്ര വളരുന്നുണ്ട്. വിയോജിപ്പുകളും, അനേകം പ്രശ്‌നങ്ങളുമുണ്ടെങ്കിലും തന്റെ വസ്ത്ര ബിസിനസ് ദുബായിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സുമിത്രയുള്ളത്.

റേറ്റിങിലും ഒന്നാമതാണ് കുടുംബവിളക്ക് പരമ്പര. ഉദ്യോ​ഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് പരമ്പര സഞ്ചരിക്കുന്നത്. പരമ്പരയ്ക്ക് മാത്രമല്ല. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾക്കെല്ലാം തന്നെ വലിയ ആരാധകരാണുള്ളത്. അത്തരകത്തിൽ കുടുംബവിളക്കിന്റെ ഭാ​ഗമായ ശേഷം ആരാധകരെ നേടിയ നടിയായിരുന്നു മൃദുല വിജയിയുടെ സഹോദരിയായ പാർവതി വിജയ്. സീരിയലിൽ സുമിത്രയുടെ ഇളയ മകൾ ശീതളായിട്ടാണ് പാർവതി അഭിനയിച്ചത്. പിന്നീട് വിവാ​ഹം കഴിഞ്ഞതോടെ പാർവതി സീരി‌യലിൽ നിന്നും പിന്മാറി. ക്യാമറാമാനായ അരുൺ ആണ് പാർവതിയെ വിവാഹം ചെയ്തത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.

അഭിനേത്രിയും നർത്തകിയുമായ ചേച്ചിക്ക് പിന്നാലെയായാണ് പാർവതിയും കലാരംഗത്തേക്ക് എത്തിയത്. ബിബിഎ ബിരുദധാരിയാണ് പാർവതി. രഹസ്യമായാണ് വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷമായാണ് വീട്ടുകാരും വിവരം അറിഞ്ഞത്. കുടുംബവിളക്കിന്റെ തന്നെ ക്യാമറാമാനായിരുന്നു അരുൺ. ഇരുവർക്കും അടുത്തിടെയാണ് പെൺകു‍ഞ്ഞ് പിറന്നത്. താൻ കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയതല്ലെന്നും തന്നെ ഒഴിവാക്കിയതാണെന്നും ഒരിക്കൽ‌ പാർവതി വെളിപ്പെടുത്തിയിരുന്നു.

തന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിന്റെ കാരണം അറിയില്ലെന്നും പാർവതി പറഞ്ഞിരുന്നു. പാർവതിയെ സീരിയലിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ അരുണും സീരിയലിൽ നിന്നും പിന്മാറിയിരുന്നു. പ്രണയ വിവാഹം ആയതുകൊണ്ടാണോ മാറ്റിയത് എന്ന് ചോദിക്കുമ്പോൾ അത് അവർക്ക് അറിയാം എന്ന മറുപടിയാണ് പാർവതി പ്രേക്ഷകരോട് പറഞ്ഞത്.

​ഗർഭകാലത്തെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം പാർവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ ചിത്രങ്ങൾ‌ തന്റെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് പാർവതി. യാമിക എന്നാണ് പാർവതിയും അരുണും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും പാർവതിയും മൃദുലയും പങ്കുവെച്ചു. ജൂനിയർ പാർവതിയുടെ മുഖം കണ്ട സന്തോഷത്തിലാണ് ആരാധകരും.

പാർവതിയുടെ ചേച്ചി മൃദുലയും ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ​ഗർഭകാലത്ത് മൃദുലയ്ക്കൊപ്പം നിറവയറിൽ നൃത്തം ചെയ്യുന്ന പാർവതിയുടെ വീഡിയോകൾ വൈറലായിരുന്നു. അടുത്തിടെയാണ് മൃദുലയും ഭർത്താവ് യുവയും ചേർന്ന് തങ്ങൾക്കിടയിലേക്ക് വൈകാതെ ഒരു കുഞ്ഞ് കൂടി വരുമെന്ന് അറിയിച്ചത്. അപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താരജോഡിയാണ് മൃദുലയും യുവ കൃഷ്ണയും.

ഗർഭിണിയായതോടെ ചെയ്തുകൊണ്ടിരുന്ന തുമ്പപ്പൂ അടക്കമുള്ള സീരിയലുകളിൽ നിന്ന് മൃദുല വിജയിയും പിന്മാറി. യുവ കൃഷ്ണ ഇപ്പോൾ സൂര്യ ടിവിയിലെ സുന്ദരി എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുതിയ അതിഥിക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് പാർവതിയും ഭർത്താവ് അരുണും. പാർവതിക്കും കുഞ്ഞിനും അരുണിനും ആരാധകർ ആശംസകളും നേർന്നു.

about kudumbavilakku

Safana Safu :