അയ്യങ്കാളി ജീവിച്ചിരുന്നെങ്കിൽ വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു’; കടുത്ത വിമർശനവുമായി ഹരീഷ് പേരടി

ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിന് എതിരെ അയ്യങ്കാളിപ്പട 1996ല്‍ നടത്തിയ പ്രതിഷേധം പ്രമേയമാക്കി പുറത്തിറങ്ങിയ പട എന്ന ചിത്രം നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപ്പടയിലെ നാല് പേര്‍ ചേര്‍ന്ന് ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവം അടിസ്ഥാനമാക്കിയാണ് ചിത്രം. എന്നാല്‍ ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.ഹരീഷ് പേരടിയുടെ പ്രതികരണം: ”ലോകത്തിലെ ഏറ്റവും പ്രായോഗികമായ അന്തസ്സുള്ള ഒരു ഭരണഘടനയാണ് നമ്മുടെത്… സാധാരണ മനുഷ്യർക്ക്,നിരായുധരായ മനുഷ്യർക്ക് ഇപ്പോഴും ആശ്രയം… ഈ ഭരണഘടന മാത്രമാണ്…

അതുകൊണ്ടാണ് എത്ര വലിയ ഫാസിസ്റ്റുകൾ അധികാരത്തിൽ എത്തിയാലും ഈ ഭരണഘടനയെ എളുപ്പത്തിൽ തകർക്കാൻ പറ്റാതെ പോവുന്നത്… കാരണം ഈ ഭരണഘടനയുടെ നിർമ്മാണത്തിന്റെ തലപ്പത്തിരുന്ന മനുഷ്യന്റെ പേർ ബി.ആർ.അംബേദ്കർ എന്നാണ്… ഒരു യാഥാർത്ഥ അംബേദ്ക്കറിസ്റ്റും ഭരണഘടനയെ വെല്ലുവിളിക്കുകയില്ല…തിരഞ്ഞെടുപ്പിലൂടെ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിൽ എത്തിച്ച കേരളത്തിൽ സായുധ വിപ്ലവത്തിന് ഒരു പ്രസ്ക്തിയുമില്ലെന്ന് മാവോ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം തന്നെ പറയുമായിരുന്നു…അത് കേരളം പല സമയത്തും തെളിയിച്ചതുമാണ് …

കേരളത്തെ സംബന്ധിച്ചടത്തോളം സായുധവിപ്ലവം ഒരു കുഴിബോംബ് അല്ല ഒരു നനഞ്ഞ പടക്കമാണ്… ഈ നനഞ്ഞ പടക്കത്തെ വീണ്ടും പർവതികരിച്ച് എല്ലാ ഭാഷകളിലും സിനിമ നിർമ്മിക്കുന്ന ഒരു കോർപ്പറേറ്റ് നിർമ്മാതാവിന്റെ അജണ്ട മനസ്സിലാക്കാൻ പോലും പറ്റാത്ത അഭിനവ ബുദ്ധിജീവികളോട് മലയാളം പറഞ്ഞിട്ട് കാര്യമില്ല.. ചുരളി തന്നെ പറയേണ്ടി വരും… സൂപ്പർസ്റ്റാറുകളുടെ ഫാൻസുകളെല്ലാം ഇതിനെക്കാൾ ഫാർ ഫാർ ബെറ്റർ… DYFI എന്ന ഒരു ജനകിയ കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനം തെരുവുകളിൽ പൊതിച്ചോറിന്റെ തൂവൽസ്പർശം നടത്തികൊണ്ടിരിക്കുന്ന ഒരു നാട്ടിലാണ് ലക്ഷങ്ങൾ Black ഉംWhite മായി വാങ്ങികൊണ്ടിരിക്കുന്ന താരങ്ങൾ അയ്യങ്കാളിപടയായി മാജിക്ക് ഉണ്ടാക്കാൻ നടക്കുന്നത്… അയ്യങ്കാളി ജീവിച്ചിരുന്നെങ്കിൽ ലൈംഗീക ചുവയോടെ ഒരു ദളിത് പെൺകുട്ടിയോട് സംസാരിച്ച വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു… ഈ താരങ്ങളെക്കാൾ പൊട്ടൻമാരാണ് 96 ലെ തങ്ങളുടെ പൊട്ടത്തരം സിനിമയിൽ കണ്ട് കൊൾമയിർ കൊള്ളുന്ന ആ നാല് ഒർജിനൽ പൊട്ടൻമാർ… ഇത് പടയല്ല … ഒരു ഫണ്ടണ്ട് പടക്കം … രാഷ്ട്രീയ കേരളം വെള്ളമൊഴിച്ച് കെടുത്തേണ്ട പടക്കം … അപകടകരമായ രാഷ്ട്രിയ പടക്കം …

about harish peradi

AJILI ANNAJOHN :