പത്ത് വർഷത്തിലേറയായി മലയാള സിനിമയിലെ സജീവ സാന്നിധ്യം, രണ്ട് സിനിമകളിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്! നിഴൽ സംവിധായകൻ അപ്പു ഭട്ടതിരി ’21 ഗ്രാംസിലൂടെ വീണ്ടും എഡിറ്റർ കുപ്പായമണിയുന്നു; ചിത്രം മാർച്ച്‌ 18ന്‌ തിയേറ്ററുകളിലേക്ക്

പത്ത് വർഷത്തിലേറയായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് എഡിറ്റർ അപ്പു ഭട്ടതിരി. ഒരാള്‍പ്പൊക്കം’ എന്ന ചിത്രത്തിലൂടെ എഡിറ്റര്‍ ആയി അരങ്ങേറ്റം കുറിച്ച അപ്പു എൻ ഭട്ടതിരി കുഞ്ചാക്കോ ബോബൻ, നയൻതാര കൂട്ട്കെട്ടിൽ പുറത്തിറങ്ങിയ നിഴൽ എന്ന ചിത്രത്തിലൂടെ സംവിധാനയകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. എഡിറ്റിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അപ്പുവിന്റെ ത്രില്ലർ ചിത്രം 21 ഗ്രാംസ്‌ മാർച്ച്‌ 18ന്‌ തിയേറ്ററുകളിൽ എത്തുകയാണ്. ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി അനൂപ് മേനോന്‍ എത്തുന്ന ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസ്. നവാഗതനായ ബിബിന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംവിധായകൻ ആകാൻ ആഗ്രഹിച്ച് എഡിറ്റർ ആയ കഥ ഒരിക്കൽ മെട്രോമാറ്റിനയോട് അപ്പു ഭട്ടതിരി മനസ്സ് തുറന്നിരുന്നു. “എഡിറ്റർ അകാൻ താൽപര്യമുണ്ടായിരുന്നില്ല . തുടക്കം മുതൽ സംവിധായകൻ ആകാനാണ് ആഗ്രഹിച്ചിരുന്നത്. സാഹചര്യങ്ങൾ കാരണം എഡിറ്റർ ആകുകയും അതിൽ തന്നെ തുടരേണ്ടി വരുകയും ചെയ്തു. എന്നാൽ ഇപ്പോൾ സംവിധായകനാകുമ്പോൾ എഡിറ്റർ ആയതുകൊണ്ടുള്ള ഗുണം ഉണ്ടെന്നായിരുന്നു അപ്പു എൻ ഭട്ടതിരി പറഞ്ഞത്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ യൂട്യൂബില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു. ഒരു കൊലപാതകത്തെ തുടർന്ന് അന്വേഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അനൂപ് മേനോൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്‌. അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. റിനീഷ് കെ എൻ നിർമ്മിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിത്തു ദാമോദർ ആണ്.

Noora T Noora T :