ദിലീപിന്റെ പിന്നില്‍ ഞാനുമുണ്ടായിരുന്നു; ഇനിയും മറച്ച വെയ്ക്കുന്നതിൽ അർത്ഥമില്ല; തുറന്ന് പറഞ്ഞ് ദിലീഷ് പോത്തന്‍

പ്രേക്ഷകർക്ക് സുപരിചിതനായ നടനും സംവിധായകനാണ് ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരത്തിലൂടെ സ്വതന്ത്ര സംവിധായകനായി തുടങ്ങി തൊണ്ടിമുതൽ വരെ എത്തി നിൽക്കുകയാണ്. തന്റെ മൂന്നാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദിലീഷ് പോത്തന്‍ . ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയിലാണ് താന്‍ ആദ്യമായി മുഖം കാണിച്ചതെന്നും ആ സന്ദര്‍ഭം വ്യക്തമാക്കി കൊണ്ടു ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ദിലീഷ് പോത്തന്‍ പറയുന്നു.

‘സംവിധായകന്‍ ലാല്‍ജോസാണ് എന്റെ മുഖത്ത് ആദ്യമായി ക്യാമറ വച്ചത്. അധികമാര്‍ക്കും അറിയാത്ത കാര്യമാണത്. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമ മൈസൂരില്‍ നടക്കുമ്പോൾ ഞാന്‍ അവിടെ കോളേജില്‍ പഠിക്കുന്ന സമയമായിരുന്നു. അവിടെ മലയാള സിനിയുടെ ചിത്രീകരണമുണ്ടെന്നറിഞ്ഞ് ഞാനും പോയി. ദിലീപേട്ടന്‍ തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്ന ഒരു രംഗമുണ്ട് സിനിമയില്‍. അന്ന് അദ്ദേഹത്തിന്റെ പിന്നില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമ കാണാന്‍ ഞാനുമുണ്ടായിരുന്നു. ഇത് ഞാന്‍ അടുത്തിടെ ലാല്‍ ജോസ് സാറിനോട് പറയുകയും ചെയ്തിരുന്നുവെന്ന് ദിലീപ് പോത്തൻ പറയുന്നു

മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് സിനിമയ്ക്കും മുന്‍പേ എട്ടോളം ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തതിന്റെ എക്‌സ്പീരിയന്‍സുമായിട്ടാണ് ദിലീഷ് പോത്തന്‍ സ്വതന്ത്ര സംവിധാന രംഗത്തേങ്ങിറങ്ങുന്നത്.

Noora T Noora T :