ഇടവേള ബാബു വിവാഹം കഴിക്കാത്തത് മലയാള സിനിമയിലെ നടിമാര്‍ക്ക് വേണ്ടിയിട്ടാണന്നായിരുന്നു മേനക… അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ആവശ്യമില്ല; താൻ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണ്; ഒടുവിൽ തുറന്ന് പറഞ്ഞ് ഇടവേള ബാബു

അമ്മയുടെ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെക്കുറിച്ച് നടി മേനക പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇടവേള ബാബു വിവാഹം കഴിക്കാത്തത് മലയാള സിനിമയിലെ നടിമാര്‍ക്ക് വേണ്ടിയിട്ടാണന്നായിരുന്നു മേനക പറഞ്ഞത്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് വ്യക്തമാക്കുകയാണ് ഇടവേള ബാബു.

വിവാഹം കഴിഞ്ഞാല്‍ ഒരു നുണ പറയേണ്ടിവരും. രാത്രി വൈകി എന്തെങ്കിലും മീറ്റിങ് നടക്കുമ്പോള്‍ ഉടനെ തന്നെ ഭാര്യമാരുടെ അന്വേഷണം വരും, എവിടെയാണ് വീട്ടില്‍ എപ്പോഴാണ് വരുന്നത് എന്നൊക്കെ ചോദിക്കും. എന്നാല്‍ വിവാഹം ചെയ്തില്ലെങ്കില്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ആവശ്യമില്ലെന്നാണ് ഇടവേള ബാബു പറയുന്നത്. നമുക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രം വീട്ടിലേക്ക് വന്നാല്‍ മതിയെന്നും എവിടെ വേണമെങ്കിലും യാത്ര ചെയ്യാമെന്നും ഇടവേള പറയുന്നത്. അതേസമയം നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലിയായി കാണുന്നില്ലെന്നും ഇടവേള ബാബു പറയുന്നത്. അങ്ങനെ കണ്ടാല്‍ മടുപ്പ്് തോന്നുമെന്നാണ് ഇടവേള ബാബു പറയുന്നത്.

ഇതൊക്കെ ആസ്വദിച്ചു ചെയ്യേണ്ട കാര്യങ്ങളാണ് അതുകൊണ്ട് നമുക്ക് ഒരുപാട് കാലം ഈ മേഖലയില്‍ തന്നെ തുടരാന്‍ കഴിയുമെന്നാണ് ഇടവേള ബാബു പറയുന്നത്. തന്റെ ചേട്ടന്റെ മകന്റെ കാര്യങ്ങള്‍ എല്ലാം താനാണ് നോക്കുന്നത്. അതുകൊണ്ട് ഒരു കുടുംബം ഇല്ല എന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

‘എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്. നവരത്‌നങ്ങള്‍ പതിച്ച സ്വര്‍ണം ഇടുമ്പോള്‍ തന്നെ നല്ല ഭംഗിയാണ്, എല്ലാ പുരുഷന്മാരും സ്വര്‍ണങ്ങളാണ്, സ്ത്രീകള്‍ നവരത്‌നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല. സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന്‍ വേണം. അല്ലെങ്കില്‍ ശരിയാവില്ല. നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്” എന്നായിരുന്നു നേരത്തെ മേനക പറഞ്ഞത്. അല്ലെങ്കില്‍ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നേ എന്ന് ചോദിക്കാന്‍ ആളുണ്ടാവുമായിരുന്നുവെന്നും മേനക പറയുന്നത്്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് മേനകയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. പറഞ്ഞ് വന്നപ്പോള്‍ വനിതാ ദിനം മാറി പുരുഷദിനമായോ എന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചിരുന്നു.

Noora T Noora T :