തകർത്തു വാരി ആദിത്യൻ സാർ ; തകർന്നടിഞ്ഞ് ജഗന്നാഥൻ അതിഥിയ്ക്കും സൂര്യയ്ക്കും മുന്നിൽ; ശരിക്കും ആദി സാർ ഇത്രകാലം എവിടെയായിരുന്നു?; കൂടെവിടെ പ്രേക്ഷകർ ചോദിക്കുന്നു!

തേഞ്ഞു തേഞ്ഞു തേഞൊട്ടാൻ ജഗന്നാഥ്‌ഗന്റെ ജീവിതം ഇനിയും ബാക്കി. അത്രത്തോളം കുടഞ്ഞു നശിപ്പിച്ചു എന്നുപറയുന്നതാണ് നല്ലത്. ആദി സാർ കുടുക്കി.. തകർത്ത്,,, പൊളിച്ചു.. അത്രയ്ക്ക് സൂപർ എൻട്രി ആയിരുന്നു മാളിയേക്കൽ ആദിത്യന്റെത് .

അതിഥി ടീച്ചറുടെ മുന്നിൽ വച്ചുതന്നെ ജഗൻ നാണം കെട്ടു എന്ന് പറയാം… ആദ്യ പകുതിയും ആദി സാർ കൊണ്ടുപോയി… ഇന്ന് രാവിലെ പ്രൊമോ വരാത്തതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ ഒന്നും കാണാൻ പറ്റിയിട്ടില്ല. ഹോട്സ് സ്റ്റാറിൽ കണ്ടവർ ഒക്കെ കമന്റ് ചെയ്തോളു.. പക്ഷെ കഥയെ കുറിച്ചൊന്നും പറയേണ്ടാട്ടോ… ഇത്രയും പ്രേക്ഷകർക്ക് വേണ്ടി നിൽക്കുന്ന ഒരു പരമ്പരയ്ക്ക് റേറ്റിംഗ് കുറഞ്ഞാൽ മോശമാണ്..

യൂത്ത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ തന്നെയാണ് ഇപ്പോഴുള്ള ട്രാക്ക് കൂടെവിടെയിൽ കൊണ്ടുവന്നിരിക്കുന്നത്, അതിനു പിന്നിലെ ഒരു സംഭവം എന്നോട് ഇതിലെ ഒരു ആക്ടർ പറഞ്ഞത്, യൂത്തും പ്രേക്ഷകർ ആണെന്ന് അറിഞ്ഞതുകൊണ്ട് നല്ല കണ്ടന്റ് കൊടുക്കുക എന്നത് അവരുടെ റെസ്പോൺസിബിലിറ്റി ആയിട്ടുണ്ട് എന്നാണ്.

ശരിക്കും അധികം സീരിയൽ ടീംസ് ഒന്നും അങ്ങനെ ചിന്തിക്കില്ല. കാരണം, ഇതിന്റെ ഒക്കെ പ്രൊഡക്ഷൻസിന് അതിന്റെതായ ചിലവുകളും ഉണ്ട് . റേറ്റിങ് ഇല്ലാത്ത പക്ഷം അവർക്ക് അത് നഷ്ടമാണ്.. ഒക്കെ ഇനി അടുത്ത ഇന്നത്തെ ഹൈലൈറ്റ് സീൻ സൂര്യ തന്നെ പറയുന്നുണ്ട്…

” ആദി സർന്റെ തിരിച്ചു വരവ് ഗംഭീരം ആയി എന്ന്” അപ്പോഴുള്ള അതിഥി ടീച്ചറുടെ എക്സ്പ്രെഷൻ ഒക്കെ സൂപ്പർ ആണ്..

പിന്നെ ജഗനും റാണിയും തമ്മിൽ ഇടയുന്നുണ്ട് കേട്ടോ… റാണിയെ മൊത്തത്തിൽ കുരുക്കിട്ട് തന്നെയാണ് ജഗൻ പോകുന്നത്. ശരിക്കും റാണിയമ്മയുടെ മുഖവും വിളറി വെളുത്തു… എങ്ങനെ നോക്കിയാലും മാളിയേക്കൽ റാണി തകരും. ആ അവസ്ഥ ആണ് ഇപ്പോൾ ഉള്ളത്..

അതുപോലെ കുഞ്ഞി പോലും റാണിയെ പറഞ്ഞു ഭയപ്പെടുത്തുന്നുണ്ട്… ഉള്ളിൽ കരഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട്‌ പുറമെ ചിരിക്കുന്ന റാണി.. അതാണ് ഇന്നത്തെ മട്ട്ടൊരു കിടിലം സീൻ..

ഇനി മടങ്ങിവരാവുകൾ മാത്രം അല്ല നമുക്ക് വേണ്ടത്.. കഥാപാത്രങ്ങൾ എല്ലാം പുതിയ റൈറ്റർ വന്ന ആദ്യ മാസം തന്നെ മടങ്ങിയെത്തിയിട്ടുണ്ട്. അതുപോലെ കഥാപാത്രങ്ങളുടെ ക്വളിറ്റി അതും വേണം.. കൂടെവിടെ എന്ന പരമ്പരയെ സംഭവിച്ചിടത്തോളം തുടക്കം മുതൽ കഥാപാത്രം ഒരേപോലെ പോയത് റാണിയമ്മ കുഞ്ഞി ആനന്ദൻ ഒക്കെയാണ് . ലക്ഷ്മി ആന്റിയും അന്നത്തെ അതെ കഥാപാത്രം തന്നെയാണ്..

എന്നാൽ ഋഷി സാർ എന്ന കഥാപാത്രത്തെ ഒരുപാട് മോശപ്പെടുത്തിയിരുന്നു. ഒരു നായകനെ , അതും ബിപിൻ ജോസിനെ പോലെ ഏതൊരു കഥാപാത്രത്തെയും അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുന്ന ഒരു നടനെ കിട്ടിയിട്ട് അത് വേണ്ടവിധത്തിൽ സീരിയലിൽ ഉപയോഗിച്ചില്ല എന്ന് എല്ലാ പ്രേക്ഷകരും പറഞ്ഞിട്ടുണ്ട്,

ഇപ്പോൾ പോലും ഋഷികേശ് ആദിത്യൻ സീരിയലിൽ നല്ലൊരു സ്പെയിസിൽ വന്നിട്ടില്ല. ഇനി ആദി സാർ വരുമ്പോൾ അച്ഛൻ മകൻ കോംബോ അതുപോലെ അമ്മയെ കുറിച്ച് ഇനി ഋഷി അച്ഛനോട് പറയുന്നത്, ആദി സാർ കഥയിൽ ഇല്ലായിരുന്നെങ്കിലും ആദി സാറിന്റെ സ്വഭാവത്തെ നമ്മൾക്ക് കുറ്റപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.. റാണിയമ്മയുടെ എഗ്രിമെന്റ് കഥയൊക്കെ നടക്കുമ്പോൾ ആദി സാർ എവിടെയായിരുന്നു.

അന്നും സെമിനാര് എന്നും പറഞ്ഞ് ഈ ആദി സാർ കറങ്ങി നടക്കുമായിരുന്നോ? അപ്പോൾ അത്തരത്തിൽ കുറെയേറെ കാര്യങ്ങൾ ഇനി കഥയിൽ അറിയാനുണ്ട്.. ആദി സാറിന്റെ ഭാഗം ഋഷി ചോദിക്കണം. വരും ദിവസങ്ങളിൽ നല്ല കണ്ടന്റ് നല്ല കഥ നമുക്ക് പ്രതീക്ഷിക്കാം…

about koodevide

Safana Safu :