തന്റെ യൂട്യൂബ് ചാനല്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
‘ലോക്ഡൗണ്‍ കാലത്ത് ഞാന്‍ ഒരു നേരം പോകിന് തുടങ്ങിയതാണ് OMAR LULU ENTERTIMENT’s എന്ന എന്റെ പേരില്‍ ഉള്ള ചാനല്‍. ലോക്ഡൗണ്‍ ഏകദേശം തീരുന്ന ഈ സാഹചര്യത്തില്‍ ഞാന്‍ എന്റെ YouTube ചാനല്‍ മറ്റൊരാള്‍ക്ക് കൈമാറി ഇനി എനിക്ക് YouTube ചാനല്‍ ഇല്ല.എന്റെ ഇതുവരെ ഉള്ള എല്ലാ കാര്യങ്ങള്‍ക്കും കട്ടക്ക് കൂടെ നിന്ന ”എന്നെ സ്‌നേഹിച്ച സപ്പോര്‍ട്ട് ചെയ്ത എല്ലാ മഹാന്‍മാര്‍ക്കും മഹതികള്‍ക്കും എന്നെ തെറി വിളിച്ച എല്ലാ മൈരുക്കള്‍ക്കും”നന്ദി നന്ദി നന്ദി ??’- സോഷ്യല്‍ മീഡിയയില്‍ ഒമര്‍ ലുലു കുറിച്ചു.
അതേസമയം ഒമര്‍ലുലുവിന്റെ പുതിയ ചിത്രം പവര്‍സ്റ്റാറിന്റെ ചിത്രീകരണം മാര്‍ച്ച് 31 മുതല്‍ തുടങ്ങുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘അവസാനം ഞങ്ങള്‍ ഇറങ്ങുകയാണ്. ഒമറിനും ടീമിനും എല്ലാ ആശംസകളും നേരുന്നു. ജിപിഡി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ’, എന്നാണ് അദ്ദേഹം കുറിച്ചത്.
ഇതിന് പിന്നാലെ നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയത്. ബാബു ആന്റണിയും ആശംസ അറിയിച്ചു.
2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവര്‍ സ്റ്റാര്‍. പലതവണ ചിത്രീകരണം തുടങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുക ആയിരുന്നു. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്റെ പശ്ചാത്തലം.